ഒരു ലക്ഷം രൂപ വിലയുളള ബ്ലാക്ക്‌ബെറിയുടെ "അത്യാഢംബര ഫോണ്‍" ഇന്ത്യയില്‍...!

Written By:

അതീവ സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന ഫോണുകളാണ് ബ്ലാക്ക്‌ബെറിയുടേത്. ആന്‍ഡ്രോയിഡ് ഫോണുകളുടെ തളളിക്കയറ്റത്തില്‍ ബ്ലാക്ക്‌ബെറി ഫോണുകള്‍ക്ക് ക്ഷീണം സംഭവിച്ചിട്ടുണ്ടെന്നത് സത്യമാണ്.

സാംസങ് ഫോണുകളുടെ വമ്പന്‍ സ്വാതന്ത്ര്യ ദിന ഓഫറുകള്‍ ഇതാ...!

എന്നാല്‍ സുരക്ഷിതത്വവും ആഢംബരവും നല്‍കുന്ന പോര്‍ഷെ ഡിസൈന്‍ പി9983 എന്ന ഫോണ്‍ ബ്ലാക്ക്‌ബെറി അവതരിപ്പിച്ചിരിക്കുന്നു. ഇതിന്റെ വിശേഷങ്ങള്‍ അറിയാന്‍ സ്ലൈഡറിലൂടെ നീങ്ങുക.

10,000 കോടി വര്‍ഷങ്ങള്‍ക്ക് ശേഷം പ്രപഞ്ചം ഇല്ലാതാകുമെന്ന് ശാസ്ത്രജ്ഞര്‍...!

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

1

ഒരു ലക്ഷത്തിന് പത്തു രൂപാ കുറവാണ് ഈ ഫോണിന്റെ വില. അതായത് ഫോണിന്റെ വിലയായി കമ്പനി പ്രഖ്യാപിച്ചിരിക്കുന്നത് 99,990 രൂപയാണ്.

 

2

കഴിഞ്ഞ വര്‍ഷമാണ് ഈ ഫോണ്‍ ബ്ലാക്ക്‌ബെറി ലോക വിപണിയില്‍ അവതരിപ്പിച്ചത്.

 

3

ഇന്ത്യയിലെ ഉല്‍സവ സീസണ്‍ മുന്നില്‍ കണ്ടാണ് ബ്ലാക്ക്‌ബെറി ഈ ആഢംബര ഫോണ്‍ ഈ സമയത്ത് ഇറക്കിയതെന്ന് വിലയിരുത്തപ്പെടുന്നു.

 

4

പോര്‍ഷെ കാര്‍ കമ്പനി ബ്ലാക്ക്‌ബെറിയുമായി സഹകരിച്ചാണ് ഈ ഫോണ്‍ വിപണിയിലെത്തിച്ചിരിക്കുന്നത്. പോര്‍ഷെ കമ്പനിയിലെ ഡിസൈനിങ് ടീമാണ് ഈ ഫോണിന്റെ രൂപകല്‍പ്പനയും നിര്‍വഹിച്ചിരിക്കുന്നത്.

ഇതേ പരമ്പരയിലുളള പോര്‍ഷെ ഡിസൈന്‍ പി9981, പി9982 എന്നീ ഫോണുകളുമായി പല സാമ്യതകളും പിന്‍ഗാമിക്കുണ്ട്.

 

5

ഈ ഫോണ്‍ നിയന്ത്രിക്കാന്‍ പ്രത്യേക പിന്‍ നമ്പറാണ് ബ്ലാക്ക്‌ബെറി നല്‍കുക.

 

6

ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ എസ്4പ്രൊ ഡുവല്‍ കോര്‍ പ്രൊസസ്സറാണ് ഫോണിന് നല്‍കിയിരിക്കുന്നത്.

 

7

2ജിബി റാമും 64ജിബി ഇന്റേണല്‍ മെമ്മറിയും നല്‍കിയിരിക്കുന്നു. മൈക്രോ എസ്ഡി കാര്‍ഡിലൂടെ മെമ്മറി വികസിപ്പിക്കാവുന്നതാണ്.

 

8

ക്യുവെര്‍ട്ടി കീബോര്‍ഡുളള ഫോണിന്റെ സ്‌ക്രീന്‍ 3.1ഇഞ്ചാണ്. 720X720 പിക്‌സലുകള്‍ റെസലൂഷനാണ് സ്‌ക്രീനിനുളളത്.

 

9

2,100എംഎഎച്ച് ബാറ്ററിയുളള ഫോണ്‍ 8എംപി പിന്‍ ക്യാമറയും, 2എംപി മുന്‍ ക്യാമറയും വാഗ്ദാനം ചെയ്യുന്നു.

 

10

140ഗ്രാം ഭാരമുളള ഫോണിന്റെ ഉയരം 10.1എംഎം ആണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
This is BlackBerry's new phone in India and it costs a cool Rs.1 lakh.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot