ഇത് ലോകത്തിലെ ഏറ്റവും വിലകൂടിയ ഫോൺ! വില വെറും 6 ലക്ഷം മാത്രം!!

|

ലോകത്തിലെ ഏറ്റവും ആഡംബരവും വില കൂടിയതുമായ മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാവാണ് ബ്രിട്ടീഷ് കമ്പനിയായ വെര്‍ട്ടൂ (Vertu). നോക്കിയയുടെ ഡിസൈനുകളെ സഹായിക്കാനായി രൂപീകരിക്കപ്പെട്ട ഈ കമ്പനി 2011 മുതല്‍ സ്വതന്ത്രമായി പ്രവര്‍ത്തിക്കുകയാണ്. ഇ-ക്യൂടി 7 എന്ന ഇക്യൂറ്റി കമ്പനി ഇവരെ ഏറ്റെടുത്തതിനു ശേഷമാണ് ഈ മാറ്റം. ലക്ഷത്തിലാണ് ഈ കമ്പനിയുടെ എല്ലാ ഫോണുകളുടേയും വില.

 

വിലയ്ക്കു കാരണം.

വിലയ്ക്കു കാരണം.

ഹോളിവുഡ് നടന്മാര്‍ അടക്കമുളളവരുടെ ആഢംബരത്തിന്റെ മുദ്രയാണ് ഈ ഫോണുകള്‍. ഡയമണ്ട് അടക്കമുളളവ പിടിപ്പിച്ചിട്ടുളള ബോഡി തന്നെയാണ് ഇവയുടെ വിലയ്ക്കു കാരണം. നോക്കിയയില്‍ നിന്നും വിട്ടപ്പോള്‍ തന്നെ ഇവര്‍ പൂര്‍ണ്ണമായും ആന്‍ഡ്രോയിഡിലേക്ക് മാറിക്കഴിഞ്ഞു.

'വെര്‍ട്ടു ആസ്റ്റര്‍ P'

'വെര്‍ട്ടു ആസ്റ്റര്‍ P'

വെര്‍ട്ടുവിന്റെ ഏറ്റവും പുതിയ ഫോണായ 'വെര്‍ട്ടു ആസ്റ്റര്‍ P' ഫോണിനെ ഇവിടെ പരിചയപ്പെടുത്തുകയാണ്.

 സഫയര്‍ ക്രിസ്റ്റല്‍

സഫയര്‍ ക്രിസ്റ്റല്‍

വെര്‍ട്ടൂ ആസ്റ്റര്‍ P ഫോണ്‍ നിര്‍മ്മിച്ചിരിക്കുന്നത് 'അള്‍ട്രാ പ്രീമിയം' വസ്തുക്കള്‍ ഉപയോഗിച്ചാണ്. ഈ ഫോണിന് 1920x1080 പിക്‌സലുളള 4.9 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണ്. ഇതില്‍ 133 കാരറ്റ് സഫയര്‍ ക്രിസ്റ്റല്‍ കൊണ്ട് സംരക്ഷിക്കപ്പെട്ടിരിക്കുന്നു.

ഡ്യുവല്‍ നാനോ സിം
 

ഡ്യുവല്‍ നാനോ സിം

ഡ്യുവല്‍ നാനോ സിം ഇടക്കമുളള സൗകര്യവും ഫോണിലുണ്ട്. ഈ ഫോണില്‍ വെര്‍ട്ടൂ സ്വന്തം ബട്‌ലര്‍ സര്‍വ്വീസ് തിരികെ കൊണ്ടു വന്നിരിക്കുന്നു. ഇത് ഒരു വശത്തു കാണുന്ന ചുവന്ന ബട്ടണില്‍ നിന്നും നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാന്‍ സാധിക്കും. ബട്‌ലര്‍ ദിവസത്തില്‍ 24 മണിക്കൂറും ലഭ്യമാകും, വര്‍ഷത്തില്‍ 365 ദിവസവും. അടിസ്ഥാന കാര്യങ്ങളില്‍ ഇത് നമ്മെ സഹായിക്കുന്നു, അതായത് ആഢംബര ഹോട്ടലുകളില്‍ ബുക്കിങ്ങിനും മറ്റും.

സ്‌നാപ്ഡ്രാഗണ്‍ 660

സ്‌നാപ്ഡ്രാഗണ്‍ 660

ഓക്ടാകോര്‍ ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസറാണ് വിര്‍ട്ടൂ ആസ്റ്റര്‍ Pയില്‍. 12എംപി റിയര്‍ ക്യാമറയും 20എംപി മുന്‍ ക്യാമറയും ഫോണിലുണ്ട്. 4ജി എല്‍റ്റിഇ, വൈഫൈ ഹോട്ട്‌സ്‌പോട്ട്, ബ്ലൂട്ടൂത്ത്, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട് എന്നിവ ഫോണിന്റെ കണക്ടിവിറ്റികളാണ്. 3200എംഎഎച്ച് ബാറ്ററിയാണ് ഫോണില്‍ ഉപയോഗിച്ചിരിക്കുന്നത്.

ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരുടെ അറിവിലേക്കായി 8 കാര്യങ്ങൾ!ഷവോമി ഫോണുകൾ ഉപയോഗിക്കുന്നവരുടെ അറിവിലേക്കായി 8 കാര്യങ്ങൾ!

Best Mobiles in India

Read more about:
English summary
This Is The World's Most Expensive Android Smartphone

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X