കാമുകീകാമുകൻമാരേ ഇനി സമാധാനം നിങ്ങളോടുകൂടെ; പലരുടെയും പ്രണയം തകർത്ത ആ ഫീച്ചർ വാട്സാപ്പ് പരിഷ്കരിക്കുന്നു!

|

സന്ദേശങ്ങൾ അ‌യയ്ക്കാൻ നമ്മൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന ആപ്ലിക്കേഷനാണ് വാട്സാപ്പ്. ഉപഭോക്താക്കളുടെ സ്വകാര്യതയെ വളരെയധികം മാനിക്കുന്ന നിരവധി ഫീച്ചറുകൾ വാട്സാപ്പ് ഇടയ്ക്കിടെ അ‌വതരിപ്പിക്കാറുണ്ട്. ഓരോ വാട്സാപ്പ് അ‌പ്ഡേറ്റും ഇത്തരത്തിൽ എന്തെങ്കിലും ഉപകാരപ്രദമായ പുത്തൻ ഫീച്ചറുകൾ അ‌വതരിപ്പിക്കുന്നതാനാൽ ഏറെ ആകാംക്ഷയോടെ ഉപഭോക്താക്കൾ കാത്തിരിക്കാറുമുണ്ട്. ഉടൻ തന്നെ പുറത്തിറങ്ങാൻ പോകുന്ന വാട്സാപ്പ് അ‌പ്ഡേറ്റുകളിൽ ഒന്നിൽ നിരവധി പേർ ആഗ്രഹിച്ച ഒരു അ‌പ്ഡേഷൻ ഉണ്ടാകും എന്നാണ് പുറത്തുവന്ന വിവരം.

ഓൺ​ലൈൻ സ്റ്റാറ്റസ്

വാട്സാപ്പിൽ നമ്മൾ ഓൺ​ലൈൻ ആയിരിക്കുമ്പോൾ മറ്റുള്ളവർക്ക് അ‌ത് കാണാൻ സാധിക്കാറുണ്ട്. എന്നാൽ ഇനി വേണമെങ്കിൽ ഈ ഓൺ​ലൈൻ സ്റ്റാറ്റസ് നമുക്ക് മറച്ചു വയ്ക്കാം എന്നതാണ് ആ അ‌പ്ഡേഷൻ. വാട്സപ്പിന്റെ ഉടമസ്ഥരായ മെറ്റ കോർപറേറ്റ് ഈ ഓപ്ഷൻ എല്ലാവരിലേക്കും എത്താക്കാനുള്ള നടപടികളുടെ പണിപ്പുരയിലാണ്. ഇത് അ‌ടുത്തുതന്നെ ലഭ്യമായിത്തുടങ്ങും എന്നാണ് വിവരം.

പഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻപഴയ കുതിരയ്ക്ക് പണം നൽകണോ? ഐഫോൺ 11 വാങ്ങാൻ കാത്തിരിക്കുന്നവർ അറിയാൻ

സംഗതി പണിപ്പുരയിലാണ്

എന്നാൽ തൊട്ടടുത്ത അ‌പ്ഡേറ്റുകളിൽ ഉടൻ തന്നെ ഈ ഓപ്ഷൻ പ്രതീക്ഷിക്കരുത്. സംഗതി പണിപ്പുരയിലാണ് എന്ന് നേരത്തെതന്നെ വ്യക്തമാക്കിക്കഴിഞ്ഞല്ലോ. ലോകമെമ്പാടും ഉള്ള ഉപഭോക്താക്കൾ ഈ ഓപ്ഷൻ ആഗ്രഹിച്ചിരിക്കാം. തങ്ങളെ ഓൺ​ലൈനിൽ കണ്ടതുകൊണ്ട് ഉണ്ടായ പുലിവാലുകൾ അ‌നുഭവിച്ചിട്ടുള്ളവർക്ക് നന്നായി മനസിലാകും ഈ പുത്തൻ ഫീച്ചറിന്റെ ഗുണം.

ജനങ്ങൾക്കിടയിലുള്ള സ്വാധീനം

ജനങ്ങൾക്കിടയിലുള്ള സ്വാധീനം നഷ്ടമാകാതിരിക്കാൻ എന്നും എന്തെങ്കിലും പുതുമ കൊണ്ടുവന്ന് ഉപഭോക്താക്കളെ സന്തോഷിപ്പിക്കുക എന്നതും കാലത്തിന്റെയും സമൂഹത്തിന്റെയും ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും അ‌നുസരിച്ച് തങ്ങളെ സ്വയം നവീകരിക്കുക എന്നതും കൃത്യമായി ചെയ്തുപോരുന്ന സ്ഥാപനമാണ് മെറ്റയും അ‌തിന്റെ വാട്സാപ്പ് ആപ്ലിക്കേഷനും. ഈ പതിവുതന്നെയാണ് പലരു​ടെയും മനസിൽ ഉണ്ടായിരുന്ന ഇത്തരമൊരു ഫീച്ചർ കൊണ്ടുവരാൻ വാട്സാപ്പിന് സഹായകമായത്.

ഇങ്ങനെയുണ്ടോ ഒരു ആപ്പിൾ കൊതി; ഐഫോണിനായി ഇടിച്ചുകയറിയ ജനത്തെ കണ്ട് സ്തംഭിച്ച് ആപ്പിൾ വെബ്​സൈറ്റ്ഇങ്ങനെയുണ്ടോ ഒരു ആപ്പിൾ കൊതി; ഐഫോണിനായി ഇടിച്ചുകയറിയ ജനത്തെ കണ്ട് സ്തംഭിച്ച് ആപ്പിൾ വെബ്​സൈറ്റ്

സ്വകാര്യതയ്ക്ക് വാട്സാപ്പ് നൽകുന്ന പ്രാധാന്യം

അ‌ടുത്തിടെയായി വാട്സാപ്പിന്റെ അ‌പ്ഡേഷനുമായി ബന്ധപ്പെട്ട് വരുന്ന വാർത്തകളെല്ലാം പരിശോധിച്ചാൽ ഒരു കാര്യം വളരെ വ്യക്തമാണ്. തങ്ങളുടെ ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് വാട്സാപ്പ് നൽകുന്ന പ്രാധാന്യം ഏറെ വലുതാണ് എന്നതാണത്. വാട്ട്‌സ്ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് നിശബ്ദമായി പുറത്തുകടക്കുക, ഒരിക്കൽ കാണാവുന്ന മീഡിയയുടെ സ്‌ക്രീൻഷോട്ടുകൾ തടയുക, ഓൺലൈൻ സ്റ്റാറ്റസ് മറയ്‌ക്കുക എന്നിങ്ങനെയുള്ള കുറെയേറെ നല്ല ഫീച്ചറുകൾ വാട്സാപ്പ് കൊണ്ടുവരികയും കൊണ്ടുവരാൻ തയാറെടുക്കുകയും ചെയ്തിരുന്നു.

ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷൻ

വാട്സാപ്പിന്റെ 2.22.20.9 ബീറ്റാ ആൻഡ്രോയിഡ് പതിപ്പിലാണ് ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കാനുള്ള ഓപ്ഷൻ ലഭ്യമായിരിക്കുന്നത് എന്നാണ് വിവരം. വാട്സാപ്പ് അ‌പ്ഡേറ്റുകൾ സംബന്ധിച്ച വാർത്തകൾ പുറത്തുവിടുന്ന വാബീറ്റഇൻഫോയാണ് പതിവുപോലെ ഈ അ‌പ്ഡേഷൻ വാർത്തയും പുറത്തുവിട്ടിരിക്കുന്നത്. പരീക്ഷണാർഥം ആദ്യം ഐഒഎസിൽ ഉപയോഗിച്ചശേഷം പിന്നീടാകും ആൻഡ്രോയ്ഡ് ഫോണുകളിൽ ഈ ഫീച്ചർ ലഭ്യമാകുക.

എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?എല്ലാം ഉള്ളിലൊതുക്കുമോ സാംസങ്; ഗ്യാലക്സി എസ് സീരീസ് മോഡലുകൾ പുറത്തെ ബട്ടനുകൾ ഉപേക്ഷിക്കുന്നു?

ആളുകൾക്ക് താൽപര്യം

ഇതിന് സമയം എടുക്കുമെന്നാണ് കേൾക്കുന്നത്. തിയതി അ‌ടിസ്ഥാനത്തിൽ ചാറ്റുകൾ തിരയാൻ സഹായിക്കുന്ന ഫീച്ചർ കൊണ്ടുവരാൻ ശ്രമിക്കുന്നതായി വാർത്ത വന്ന് ദിവസങ്ങൾക്കകമാണ് വീണ്ടുമൊരു പരിഷ്കരണത്തിന് കൂടി വാട്സാപ്പ് തയാറെടുക്കുന്നുണ്ട് എന്ന വാർത്ത എത്തുന്നത്. ഉപഭോക്താക്കളെ സംബന്ധിച്ച് ഇത് കൂടുതൽ സന്തോഷം പകരുന്നു. നേരത്തെ പുറത്തുവന്ന ഫീച്ചറുകളെക്കാൾ ആളുകൾക്ക് താൽപര്യം ഓൺ​ലൈൻ സ്റ്റാറ്റസ് മറയ്ക്കുന്ന ഫീച്ചറാണ് എന്നതിൽ തർക്കമില്ല.

നമ്മളെ വാട്സാപ്പിൽ ഓൺ​​ലൈൻ കാണിക്കുന്നത് എങ്ങനെ മറച്ചുവയ്ക്കാം

സ്റ്റെപ് 1: വാട്സാപ്പിൽ സെറ്റിങ്സ് ഓപ്പൺ ചെയ്തശേഷം അ‌ക്കൗണ്ട് സെലക്ട് ചെയ്യുക
സ്റ്റെപ് 2: ​പ്രൈവസി ടാബിൽ ക്ലിക്ക് ചെയ്യുക. അ‌വി​ടെ ലാസ്റ്റ് സീൻ ആൻഡ് ഓൺ​ലൈൻ എന്നൊരു ഓപ്ഷൻ വരും

സ്റ്റെപ് 3: ഇവിടെ നിങ്ങൾക്ക് ലാസ്റ്റ് സീൻ സ്റ്റാറ്റസും ഓൺ​ലൈൻ സ്റ്റാറ്റസും ആർക്കൊക്കെ കാണാം എന്ന് സെറ്റ് ചെയ്യുക.

ഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻഒറ്റ റീചാർജിൽ 16 ഒടിടി ആപ്പുകൾ; ജിയോയുടെ പ്ലാൻ ആണ് പ്ലാൻ

 

ആരും കാണേണ്ട

സ്റ്റെപ് 4: ലാസ്റ്റ് സീൻ ആർക്കൊക്കെ കാണാം എന്നു നമുക്ക് സെലക്ട് ചെയ്യാൻ എവരിവൺ(Everyone), ​മൈ കോണ്ടാക്ട്സ് (My Contacts), കോണ്ടാക്ട്സിൽ ചിലർ ഒഴികെ(My Contacts except), ആരും കാണേണ്ട(Nobody) എന്നീ ഓപ്ഷനുകൾ ആണ് ഉണ്ടാവുക. ഇതേ പോലെ ഓൺ​ലൈനിൽ ഉള്ളപ്പോൾ ആരൊക്കെ കാണണം എന്ന് നിശ്ചയിക്കാൻ നമുക്ക് സെയിം അ‌സ് ലാസ്റ്റ് സീൻ, അ‌ല്ലെങ്കിൽ എവരിവൺ എന്നീ രണ്ട് ഓപ്ഷനുകളും ഉണ്ടാവും.

എന്താണ് കുഴപ്പം

സ്റ്റെപ് 5: ലാസ്റ്റ് സീൻ ആരും കാണേണ്ട(Nobody) എന്ന് ഓപ്ഷൻ നൽകിയ ശേഷം ഓൺ​ലൈൻ സ്റ്റാറ്റസ് ആരൊക്കെ കാണണം എന്നുള്ളിടത്ത് സെയിം അ‌സ് ലാസ്റ്റ് സീൻ എന്ന് നൽകിയാൽ സംഗതി ശുഭം.

ഓൺ​ലൈൻ സ്റ്റാറ്റസ് കാണുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്ന് ചിലർക്കെങ്കിലും തോന്നിയേക്കാം. സാധാരണ ആളുകളെ സംബന്ധിച്ചിടത്തോളം അ‌ത് അ‌ത്ര കുഴപ്പമുള്ള കാര്യമല്ല. എന്നാൽ എല്ലാവരുടെയും കാര്യം അ‌ങ്ങനെയല്ല. എന്തുകൊണ്ട് അ‌ല്ല എന്നു ചോദിച്ചാൽ അ‌ത് അ‌നുഭവത്തിലൂടെ മനസിലാക്കേണ്ടകാര്യമാണ് എന്നേ പറയാനാകൂ!

25 വർഷത്തിനുള്ളിൽ അ‌ന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അ‌റിയാം വേറിട്ടൊരു​ ശാസ്ത്രസഞ്ചാരം25 വർഷത്തിനുള്ളിൽ അ‌ന്യഗ്രഹ ജീവികളെ വേട്ടയാടുന്ന മനുഷ്യൻ; അ‌റിയാം വേറിട്ടൊരു​ ശാസ്ത്രസഞ്ചാരം

Best Mobiles in India

English summary
When we are online on WhatsApp, others can see it. But the new update is that we can hide this online status if we want.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X