8500 എംഎഎച്ച് ബാറ്ററിയുമായി മറ്റൊരു റഗ്ഗ്ഡ് 5 ജി സ്മാർട്ട്‌ഫോൺ വിപണിയിൽ
സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഡൂജി കമ്പനിയിൽ നിന്നുള്ള ആദ്യത്തെ 5 ജി സ്മാർട്ട്‌ഫോൺ ഡൂജി വി 10 അവതരിപ്പിച്ചു. ഡൂജി വി 10 സ്മാർട്ട്‌ഫോണിൻറെ ഒരു പ്രധാന ആകർഷണം തീർച്ചയായും ബാറ്ററിയും സ്റ്റൈലിഷ് റഗ്ഗ്ഡ് രൂപകൽപ്പനയുമാണ്. കൂടാതെ, ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള 8500 എംഎഎച്ച് ബാറ്ററിയാണ് ഡൂജി വി 10ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഡൂജി വി 10 രസകരമായ ഒരു പരുക്കൻ രൂപകൽപ്പനയും മികച്ച സവിശേഷതകളുമായി വരൂന്നു. ഈ സ്മാർട്ഫോണിൻറെ ഇടത് വശത്ത് കസ്റ്റമൈസ് ചെയ്യാവുന്ന രണ്ട് കസ്റ്റമൈസബിൾ ബട്ടണുകൾ, പവർ ബട്ടൺ, വോളിയം റോക്കറുകളും വലതുവശത്തായി ഫിംഗർപ്രിന്റ് സെൻസറും ഉണ്ട്. 5 ജി കപ്പാസിറ്റിയുള്ള ഈ സ്മാർട്ട്ഫോണിൻറെ വില ഇതുവരെ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

ഡൂജി വി 10 5 ജി സ്മാർട്ഫോണിൻറെ സവിശേഷതകൾ
ഡൂജി വി 10 റഗ്ഗ്ഡ് സ്മാർട്ഫോണിൽ 6.39 ഇഞ്ച് എച്ച്ഡി+ ഡിസ്പ്ലേയും, ഇതിൻറെ സുരക്ഷയ്ക്കായി കോർണിംഗ് ഗോറില്ല ഗ്ലാസ് സപ്പോർട്ടുമുണ്ട്. ഈ സ്മാർട്ട്‌ഫോണിൽ ഒരു പഞ്ച്-ഹോൾ ഡിസ്പ്ലേ ഉൾപ്പെടുന്നു, അത് ഡിസ്പ്ലേയുടെ മുകളിൽ ഇടത് കോണിലായി ഒരു സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സ്മാർട്ട്ഫോണിന് മീഡിയടെക് ഡൈമെൻസിറ്റി 700 SoC പ്രോസസർ, 7 നാനോമീറ്റർ ടെക്നോളജി അടിസ്ഥാനമാക്കിയുള്ള ഒക്ട-കോർ പ്രോസസർ, 8 ജിബി LPDDR4X റാം, 128 ജിബി യുഎഫ്എസ് 2.2 റോം എന്നിവയുമുണ്ട്.

ഡൂജി വി 10 സ്മാർട്ഫോണിൻറെ പുറകിലത്തെ പാനലിൽ ട്രിപ്പിൾ ക്യാമറ സംവിധാനവും മുൻവശത്ത് സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി ഒരൊറ്റ ക്യാമറ സെൻസറും ഉൾപ്പെടുന്നു. പിൻ പാനലിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയും 8 മെഗാപിക്സൽ വൈഡ് ആംഗിൾ ലെൻസും 2 മെഗാപിക്സൽ പോർട്രെയിറ്റ് ക്യാമറ സെൻസറും ഉൾപ്പെടുന്നു. മുൻവശത്ത് 16 മെഗാപിക്സൽ ക്യാമറ ഷൂട്ടറും ഉൾപ്പെടുന്നുണ്ട്. 33W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഈ സ്മാർട്ട്ഫോണിന് 8500 എംഎഎച്ച് ബാറ്ററിയുണ്ട്. എൻഎഫ്‍സി, ഗെയിമിംഗ് വൈ-ഫൈ ആന്റിന, 13 5 ജി ബാൻഡുകൾ എന്നിവ ഈ സ്മാർട്ട്ഫോണിലെ മറ്റ് ചില സവിശേഷതകളാണ്.

ഈ ഹാൻഡ്‌സെറ്റ് ഐപി 68, ഐപി 69 കെ തുടങ്ങിയ റേറ്റിംഗ് റേറ്റിംഗ് വരുന്ന വാട്ടർ ആൻഡ് ഡസ്റ്റ് റെസിസ്റ്റൻസ് വരുന്നതും 1.5 മീറ്റർ വരെ ഉയരത്തിൽ നിന്നും വരെ ഡ്രോപ്പ് പ്രൂഫ് ആണെന്നാണ് പറയുന്നത്. ഡൂജി വി 10 ഇപ്പോൾ ലഭിക്കുന്നതിൽ വെച്ച് വരുന്ന ഒരു മികച്ച ഓപ്ഷനായി കാണപ്പെടുന്നു, കൂടാതെ 5 ജി കണക്റ്റിവിറ്റിയുള്ള ഹാർഡ്‌കോർ ഉപയോക്താക്കൾക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ്. പുതുതായി അവതരിപ്പിച്ചവ ആഗസ്റ്റ് 23 മുതൽ അലിഎക്സ്പ്രെസ്സിൽ വിൽപ്പനയ്‌ക്കെത്തും.


Click it and Unblock the Notifications








