അള്‍ട്രാ തിന്‍ ടാബ്‌ലറ്റുമായി തോഷിബയെത്തുന്നു.

Posted By: Staff

അള്‍ട്രാ തിന്‍ ടാബ്‌ലറ്റുമായി തോഷിബയെത്തുന്നു.

സാധാരണക്കാര്‍ക്കിടയില്‍ പോലും പരിചിതമായ പേരാണ് തോഷിബ. എന്നും പുതിയ പുതിയ സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തുന്നതില്‍ പ്രത്യേക ശ്രദ്ധയുണ്ട് തോഷിബയ്ക്ക്. തോഷിബയുടെ ഏറ്റവും പുതിയ ഉല്‍പന്നമാണ് അള്‍ട്രാ തിന്‍ എടി700.

ജപ്പാനിലെ ടോക്കിയോയിലാണ് ഈ അള്‍ട്രാ തിന്‍ ടാബ്‌ലറ്റിന്റെ ലോഞ്ചിംഗ് നടന്നത്. വെറും 558 ഗ്രാം മാത്രം ഭാരമുള്ള ഈ ടാബ്‌ലറ്റിന്റെ കട്ടി 0.3 ഇഞ്ചു മാത്രമാണ്. 1280 x 800 പിക്‌സല്‍ റെസൊലൂഷന്‍ ഉള്ള 10.1 ഇഞ്ച് സ്‌ക്രീന്‍ ഡിസ്‌പ്ലേയാണിതിന്റേത്.

ഏറ്റവും കട്ടി കുറഞ്ഞതും, ഭാരം കുറഞ്ഞതും എന്ന വിശേഷണം അങ്ങനെ ആപ്പിള്‍ ഐപാഡില്‍ നിന്നും തോഷിബ സ്വന്തമാക്കിയെന്നു പറയാം. ഐപാഡിന് ജപ്പാനിലുള്ള കുത്തക അവസാനിപ്പിക്കുക എന്നതു തന്നെയാണ് തോഷിബയുടെ ഒരു ലക്ഷ്യവും.

ആന്‍ഡ്രോയിഡ് 3.2 ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ ടാബ്‌ലറ്റിന്റേത് 1.2 ജിഗാഹെര്‍ഡ്‌സ് ഡ്യുവല്‍ കോര്‍ പ്രോസസ്സര്‍. 1 ജിബി മെമ്മറി സ്‌റ്റോറേജ് ഉള്ള ഇതിന് 32 ജിബി ഇന്റേണല്‍ മെമ്മറിയുമുണ്ട്.

ഇതിന് 5 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയും, 2 എംപി ഫ്രണ്ട് ക്യാമറയും ഉണ്ട്. ബ്ലൂടൂത്ത്, വൈഫൈ, ജിപിഎസ് കണക്റ്റിവിറ്റികള്‍, പ്രോക്‌സിമിറ്റി സെന്‍സര്‍, ആക്‌സലറോമീറ്റര്‍ എന്നീ സൗകര്യങ്ങളും ഈ ടാബ്‌ലറ്റിനുണ്ട്.

ഈ വര്‍ഷം ഡിസംബര്‍ പകുതിയോടെ ജപ്പാന്‍ വിപണിയിലെത്തുന്ന ഈ തോഷിബ അള്‍ട്രാ തിന്‍ ടാബ്‌ലറ്റ് 2012 ആദ്യ പാദത്തില്‍ തന്നെ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും ലഭ്യമാകും. ഇതിന്റ വില വിവരം ഇതുവരെ പുറത്തു വിട്ടിട്ടില്ലെങ്കിലും തോഷിബ എടി200 ടാബ്‌ലറ്റിനേക്കാളുംകൂടുതലായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot