സാംസങ്ങ് ഗാലക്‌സി എസ്8: ഉപേക്ഷിക്കാനുളള മൂന്നു കാരണങ്ങള്‍!

Written By:

ഇപ്പോള്‍ സാംസങ്ങ് ഇറക്കിയ ഏറ്റവും പുതിയ രണ്ട് ഫോണികളാണ് സാംസങ്ങ് ഗാലക്‌സി എസ്8, എസ്8 പ്ലസ്. ഏറെ പ്രതീക്ഷയോടു കൂടിയാണ് ഈ ഫോണുകള്‍ സാംസങ്ങ് ഇറക്കിയത്. അതേ, ഈ ഫോണ്‍ വളരെ മനോഹരമാണ്.

ഈ ഫോണില്‍ ഏറ്റവും എടുത്തു പറയേണ്ട ഒന്നാണ് ഇതിലെ ബാറ്ററി. വളരെയധികം സുരക്ഷാ പരിശോധനകള്‍ നടത്തിയിതിനുശേഷമാണ് ഈ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചത്.

സാംസങ്ങ് ഗാലക്‌സി എസ്8:  ഉപേക്ഷിക്കാനുളള മൂന്നു കാരണങ്ങള്‍!

പുതിയ എസ്8, എസ്8 പ്ലസ് അനന്തമായ ഡിസ്‌പ്ലേയാണ് പ്രദര്‍ശിപ്പിക്കുന്നത്, ശരിക്കും അടിസ്ഥാനപരമായി എഡ്ജ് ടൂ എഡ്ജ് ഡിസ്‌പ്ലേയാണ് ഇതില്‍. ഇതിനു മുന്‍പ് നിങ്ങള്‍ കണ്ടിട്ടുണ്ടാകും സാംസങ്ങ് ഗാലക്‌സി എസ്7 എഡ്ജിനും ഇതു തന്നെയാണ് നല്‍കിയിരിക്കുന്നത്.

കൂടാതെ അദൃശ്യമായ ഹോം ബട്ടണാണ് സാംസങ്ങ് ഫോണില്‍. ആപ്പിള്‍ 7നില്‍ നിന്നും 7എസില്‍ നിന്നും എങ്ങനെയാണ് ഹോം ബട്ടണ്‍ എടുത്തത്, അതു പോലെ.

എന്നിരുന്നാലും സാംസങ്ങ് ഗാലക്‌സി ഒഴിവാക്കാന്‍ മൂന്നു കാരണങ്ങള്‍ ഉണ്ട്. അത് ഏതൊക്കെ എന്നു നോക്കാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ

ഗാലക്‌സി എസ്8, എസ്8 പ്ലസിന് ക്വാഡ് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയില്‍ ഡബിള്‍ എഡ്ജുമായാണ് എത്തിയിരിക്കുന്നത്. ഈ ഡിസൈന്‍ വളരെ മനോഹരമാണ്. സാംസങ്ങ് എസ്6 എഡ്ജ്, എസ്7 എഡ്ജ് എന്നിവയിലും ഇതു പോലെയായിരുന്നു.

എന്നാല്‍ അതു വീണാല്‍ എന്തു സംഭവിക്കും. ഇതു പെട്ടന്നു പൊട്ടാനുളള സാധ്യതയുണ്ട്. ഈ ഫോണ്‍ ഇന്ത്യയില്‍ എന്ന് എത്തുമെന്ന് പ്രഖ്യാപിച്ചിട്ടില്ല. അതിനാല്‍ സാംസങ്ങ് എസ്8ന്റെ വാറന്റിയെ കുറിച്ചും അറിയില്ല.

 

ഡ്യുവല്‍ ക്യാമറ ഇല്ല

2016ല്‍ അങ്ങനെ ഡ്യുവല്‍ ക്യാമറകള്‍ ഇല്ലായിരുന്നു. എന്നാല്‍ 2017 മുതലാണ് ഡ്യുവല്‍ ക്യാമറ ഫോണുകളുടെ ട്രണ്ടുകള്‍ ആരംഭിച്ചത്. ഇപ്പോള്‍ മൈക്രോമാക്‌സ് ഉള്‍പ്പെടെ എല്ലാ ഫോണുകളിലും ഡ്യുവല്‍ ക്യാമറയാണ്. ആപ്പിള്‍ ഐഫോണ്‍ 7 പ്ലസിന് ഡ്യുവല്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ബൊക്കെ ഇഫക്ട് അവരുടെ സ്മാര്‍ട്ട്‌ഫോണുകളില്‍ വരണമെന്ന് ആഗ്രഹിക്കുന്നവരാണ് എല്ലാവരും.

ബിക്‌സ്‌ബൈ (Bixby)

ഗാലക്‌സി എസ്8ന്റേയും എസ്8 പ്ലസിന്റേയും വോയിസ് കട്രോള്‍ സ്മാര്‍ട്ട് അസിസ്റ്റന്റാണ് ബിക്‌സ്‌ബൈ. ഇത് സിരി അല്ലെങ്കില്‍ അലെക്‌സ എന്നിവയില്‍ നിന്നും യാതൊരു വ്യത്യാസവും ഇല്ല.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Yes, Samsung's much-anticipated Galaxy S8 and S8+ was unveiled on March 29, 2017, to the world.
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot