6,000 രൂപയ്ക്ക് താഴെയുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍

By Super
|
6,000 രൂപയ്ക്ക് താഴെയുള്ള ആന്‍ഡ്രോയിഡ് ഫോണുകള്‍

ആന്‍ഡ്രോയിഡ് ഓപറേറ്റിംഗ് സിസ്റ്റത്തെ ഏറെ ഇഷ്ടപ്പെടുന്നവരും അതേ സമയം അധികം പണം ചെലവാക്കാനില്ലാത്തവര്‍ക്കുമിണങ്ങുന്ന 10 സ്മാര്‍ട്‌ഫോണുകളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. 6000 രൂപയാണ് ഈ ഫോണുകളില്‍ ഏറ്റവും കൂടിയ വില. ടച്ച്‌സ്‌ക്രീന്‍, മികച്ച ക്യാമറ ഉള്‍പ്പടെ അവശ്യം വേണ്ട സൗകര്യങ്ങളെല്ലാം ഈ ഫോണുകളിലുണ്ട്. വിലക്കുറഞ്ഞ മോഡല്‍ മുതലാണ് ഈ പട്ടിക തുടങ്ങുന്നത്.

സ്‌പൈസ് എംഐ-270

2.8 ഇഞ്ച് സ്‌ക്രീനുള്ള സ്‌പൈസ് എംഐ-270 ഒരു ഡ്യുവല്‍ സിം ആന്‍ഡ്രോയിഡ് ഫോണാണ്. ആന്‍ഡ്രോയിഡ് 2.2 വേര്‍ഷനായ ഫ്രോയോ ആണ് ഇതിലെ ഓപറേറ്റിംഗ് സിസ്റ്റം. 2 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിന്റെ വില വെറും 3.500 രൂപ.

അല്‍കാടെല്‍ ഒടി-990


ആന്‍ഡ്രോയിഡ് ഫ്രോയോ ഓപറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണിന്റേയും പ്രവര്‍ത്തനം. 3.5 ഇഞ്ച് ഡിസ്‌പ്ലെ, 5 മെഗാപിക്‌സല്‍ ക്യാമറ എന്നിവയോടെയെത്തുന്ന ഫോണിന് 32ജിബി വരെ മെമ്മറി വിപുലപ്പെടുത്താനാകും. വില: 3,700 രൂപ

കാര്‍ബണ്‍ എ 1

3.2 മെഗാപിക്‌സല്‍ ക്യാമറ വരുന്ന കാര്‍ബണ്‍ എ1ലെ ഓപറേറ്റിംഗ് വേര്‍ഷന്‍ ആന്‍ഡ്രോയിഡ് 2.2 ആണ്. 2.8 ഇഞ്ച് സ്‌ക്രീന്‍, 32 ജിബി വരെ മെമ്മറി പിന്തുണ എന്നിവയാണ് ഇതിലെ മറ്റ് പ്രത്യേകതകള്‍. വില: 4,500 രൂപ

മൈക്രോമാക്‌സ് എ 50 നിന്‍ജ

മൈക്രോമാക്‌സില്‍ നിന്ന് ഏറ്റവും പുതുതായെത്തിയ ബജറ്റ് സ്മാര്‍ട്‌ഫോണാണ് എ 50 നിന്‍ജ. ആന്‍ഡ്രോയിഡ് 2.3.6 ജിഞ്ചര്‍ബ്രഡ് ഓപറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് 3.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീനാണുള്ളത്. 2 മെഗാപിക്‌സല്‍ ക്യാമറയുള്ള ഫോണിന്റെ ഏറ്റവും മികച്ച സവിശേഷത ആപ്പിള്‍ സിരി വോയ്‌സ് കണ്‍ട്രോള്‍ ആപ്ലിക്കേഷന്റെ എതിരാളിയായ എയ്ഷ ഉള്‍പ്പെടുന്നുണ്ട് എന്നതാണ്. ഉപയോക്താവിന്റെ ശബ്ദനിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ഇത് പ്രവര്‍ത്തിക്കും. വില: 4,999 രൂപ

മൈക്രോമാക്‌സ് ബ്ലിംഗ് എ55

ആന്‍ഡ്രോയിഡ് 2.2 ഫ്രോയോ ഓപറേറ്റിംഗ് സിസ്റ്റമാണ് ഇതിലുള്ളത്. 7.112 സെ മീ കപ്പാസിറ്റീവ് സ്‌ക്രീനും 3 മെഗാപിക്‌സല്‍ ക്യാമറയുമാണ് ഇതിലെ പ്രധാന സവിശേഷതകള്‍. ഓണ്‍ലൈന്‍ വില: 5,000 രൂപ

സ്‌പൈസ് എംഐ-310

8 സെ.മീ കപ്പാസിറ്റീവ് എച്ച്വിജിഎ ടച്ച്‌സ്‌ക്രീനുള്ള ഫോണില്‍ ആന്‍ഡ്രോയിഡ് 2.2 ഒഎസ്, 2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയും വരുന്നു. വില: 5,000 രൂപ

എല്‍ജി ഓപ്റ്റിമസ് പ്രോ സി660


ആന്‍ഡ്രോയിഡ് 2.3 ഒഎസുള്ള ഈ ഫോണിന് 2.8 ഇഞ്ച് ഡിസ്‌പ്ലെയും ക്യുവര്‍ട്ടി കീപാഡും ഉണ്ട്. 3 മെഗാപിക്‌സല്‍ ക്യാമറയുള്ള ഇത് ചില സ്റ്റോറുകള്‍ വഴി 5,599 രൂപയ്ക്ക് ലഭിക്കും

അല്‍കാടെല്‍ ഒടി-890ഡി


ആന്‍ഡ്രോയിഡ് 2.2 ഒഎസില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന്റെ ഡിസ്‌പ്ലെ 2.8 ഇഞ്ചാണ്. ക്യാമറ 2 മെഗാപിക്‌സല്‍. കൂടാതെ 16 ജിബി വരെ മൈക്രോഎസ്ഡി കാര്‍ഡ് പിന്തുണയും ഇതില്‍ വാഗ്ദാനം ചെയ്യുന്നു. വില: 5,616 രൂപ (ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍)

ഐഡിയ ഐഡി-280


2.8 ഇഞ്ച് സ്‌ക്രീന്‍, 3.2 മെഗാപിക്‌സല്‍ ക്യാമറ എന്നിവയുമായെത്തുന്ന ഫോണിന്റെ ഒഎസ് വേര്‍ഷന്‍ ആന്‍ഡ്രോയിഡ് 2.2 ആണ്. 32 ജിബി വരെ മെമ്മറി വിപുലപ്പെടുത്താനാകും. ഏകദേശ വില: 5,800 രൂപ

ലാവ എസ്12


ഫഌപ്കാര്‍ട്ട് വഴി 5,999 രൂപയ്ക്ക് ലഭിക്കുന്ന ലാവ എസ്12 ആന്‍ഡ്രോയിഡ് 2.2 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്. 5 മെഗാപിക്‌സല്‍ ക്യാമറ, 3.2 ഇഞ്ച് കപ്പാസിറ്റീവ് ടച്ച്‌സ്‌ക്രീന്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X