ആപ്പിള്‍ ഐഫോണ്‍ വാങ്ങിക്കാനുളള 10 മികച്ച ഇഎംഐ ഓഫറുകള്‍...!

ഒരു മുത്തശ്ശികഥപോലെയാണ് ആപ്പിളിന്റെ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ആധിപത്യം. റെക്കോര്‍ഡ് ആളുകളിലേക്ക് ഈ സ്മാര്‍ട്ട്‌ഫോണ്‍ എത്തുന്നെന്ന് മാത്രമല്ല, എല്ലാ വര്‍ഷവും ഈ ആളുകള്‍ വീണ്ടും വീണ്ടും പുതിയ ഹാന്‍ഡ്‌സെറ്റിന്റെ ലോഞ്ചിന് എത്തുകയും ചെയ്യുന്നു.

പുതിയ ഐഫോണ്‍ 6-ഉം ഐഫോണ്‍ 6 പ്ലസും തങ്ങളുടെ പാരമ്പര്യം നിലനിര്‍ത്തികൊണ്ട് ആപ്പിള്‍ ലോകമെങ്ങും എത്തിച്ചിരിക്കുകയാണ്. വിവാദങ്ങളും അപവാദങ്ങളും പ്രചരിച്ചെങ്കിലും, ആരാധകര്‍ക്ക് ഐഫോണിനോടുളള ഭ്രമത്തില്‍ യാതൊരു കുറവും ഉണ്ടായിട്ടില്ല.

4.7 ഇഞ്ച് ഡിസ്‌പ്ലേയാണ് ഐഫോണ്‍ 6-നുളളത്. 20 നാനോമീറ്റര്‍ പ്രോസസ്സുളള ആപ്പിള്‍ എ8 ചിപ്‌സെറ്റിനെ അടിസ്ഥാനമാക്കിയാണ് ഇത് പ്രവര്‍ത്തിക്കുന്നത്. 20 ബില്ല്യണ്‍ ട്രാന്‍സിസ്റ്റേര്‍സ് നേരത്തെയുളള ഐഫോണിനേക്കാള്‍ 50 മടങ്ങ് വേഗതയില്‍ പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്നു. നേരത്തെയുളള ഐഫോണിനേക്കാള്‍ 84 മടങ്ങ് വേഗതയിലാണ് പുതിയ ഐഫോണിന്റെ ജിപിയു പ്രവര്‍ത്തിക്കുന്നത്.

ഇതിന്റെ 8എംപി ഐസൈറ്റ് ക്യാമറ 1.5 മൈക്രോണ്‍ പിക്‌സലുകളോട് കൂടിയതാണ്. എഫ/2.2 അപെര്‍ച്ചര്‍, ട്രൂടോണ്‍ ഫഌഷ്, പുതിയ സെന്‍സര്‍ എന്നിവയാണ് മറ്റ് സവിശേഷതകള്‍. മുന്‍പത്തെ ഐഫോണിനില്ലാതിരുന്ന ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റബിലൈസേഷനും ഇതിന്റെ പ്രത്യേകതയാണ്. 1.2 മെഗാപിക്‌സല്‍ ഫേസ്‌ടൈം എച്ച്ഡി ക്യാമറയാണ് ഇതിന്റെ ഫ്രണ്ട് സ്‌നാപ്പര്‍. 720പിക്‌സല്‍ എച്ച്ഡി വീഡിയോയില്‍ ഇതില്‍ ഷൂട്ട് ചെയ്യാവുന്നതാണ്. എഫ്/2.2 അപെര്‍ച്ചറും പുതിയ ബിഎസ്‌ഐ സെന്‍സറുമാണ് മറ്റ് സവിശേഷതകള്‍. ഐഒഎസ് 8-ലാണ് ഇത് പ്രവര്‍ത്തിക്കുന്നത്.

ഈ സവിശേഷതകള്‍ താല്‍പ്പര്യജനകമായി തോന്നിയെങ്കില്‍ ഒരു ഹാന്‍ഡ്‌സെറ്റ് വാങ്ങിക്കാന്‍ നിങ്ങള്‍ തയ്യാറെടുത്തെങ്കില്‍ നിങ്ങള്‍ക്കായി 10 മികച്ച ഇഎംഐ ഓഫറുകള്‍ അവതരിപ്പിക്കുകയാണ് ചുവടെ. കൂടുതല്‍ വിവരങ്ങള്‍ക്കായി താഴെ കൊടുത്തിരിക്കുന്ന സ്ലൈഡറുകള്‍ പരിശോധിക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot