5000 രൂപയില്‍ താഴെ വിലവരുന്ന 10 ഡ്യുവല്‍ സിം ആന്‍ഡ്രോയ്ഡ്‌ 3 ജി സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകളുടെ ഏറ്റവും നല്ല വിപണികളില്‍ ഒന്നാണ് ഇന്ത്യ. ഏതു ശ്രേണിയില്‍ പെട്ട ഹാന്‍ഡ്‌സെറ്റുകളും ഇന്ന് ലഭ്യമാണ്. എങ്കിലും ഭൂരിഭാഗം വരുന്ന സാധാരണ ഉപഭോക്താക്കളെ ഉദ്ദേശിച്ചുള്ള ബഡ്ജറ്റ് ഫോണുകള്‍ക്കാണ് വിപണിയില്‍ കൂടുതല്‍ പ്രിയം. കൂടുതലായും മൈക്രോമാക്‌സ് പോലുള്ള ആഭ്യന്തര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളാണ് ഇത്തരം ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറക്കുന്നത്.

അടിസ്ഥാന സൗകര്യങ്ങള്‍ മാത്രമുള്ള ഫീച്ചര്‍ ഫോണുകള്‍ സാംസങ്ങും നോകിയയും ഉള്‍പ്പെടെയുള്ളവര്‍ ഇറക്കുന്നുണ്ടെങ്കിലും താഴ്ന്ന ശ്രേണിയില്‍ പെട്ട, എന്നാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള സ്മാര്‍ട്‌ഫോണുകള്‍ ഈ ആഗോള കമ്പനികള്‍ പുറത്തിറക്കുന്നില്ല.

എന്നാല്‍ ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളാവട്ടെ അത്യാവശ്യം നിലവാരമുള്ള സ്മാര്‍ട്‌ഫോണുകള്‍ കുറഞ്ഞ വിലിയില്‍ ലഭ്യമാക്കുന്നുണ്ടുതാനും. അടുത്തിടെ മൈക്രോമാക്‌സ് ബോള്‍ട് സീരീസില്‍ ഏതാനും ബഡ്ജറ്റ് ഫോണുകള്‍ ഇറക്കിയിരുന്നു. ഡ്യുവല്‍ ക്യാമറ, ഡ്യുവല്‍ സിം തുടങ്ങിയവയൊക്കെ ഉള്ള സ്മാര്‍ട്‌ഫോണുകളാണ് ഇവ.

മൈക്രോമാക്‌സിനു പുറമെ ലാവ, ഇന്റക്‌സ്, ഐബാള്‍ തുടങ്ങിയ കമ്പനികളും ശെചനീസ് സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ ലെനോവൊ, ഹുവാവെ തുടങ്ങിയ കമ്പനികളും താഴ്ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ നല്‍കുന്നുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ 5000 രൂപയില്‍ താഴെ വിലവരുന്ന 10 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. ഡ്യുവല്‍ സിം, 3 ജി എന്നിവ സപ്പോര്‍ട് ചെയ്യുന്ന ഫോണുകളാണ് ഇത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

5000 രൂപയില്‍ താഴെ വിലവരുന്ന 10 ആന്‍ഡ്രോയ്ഡ്‌ 3 ജി സ്മാര്‍ട്‌ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot