ആപ്പിള്‍ ഐ ഫോണ്‍ 4 റീ ലോഞ്ച്; ഇന്ത്യയിലെ പ്രധാന എതിരാളികള്‍

By Bijesh
|

ആപ്പിള്‍ ഐ ഫോണ്‍ 4 കഴിഞ്ഞ ദിവസമാണ് ഇന്ത്യയില്‍ വീണ്ടും ലോഞ്ച് ചെയ്തത്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ ആധിപത്യം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഫോണ്‍ വീണ്ടും ഇറക്കിയതെങ്കിലും നാലുവര്‍ഷം പഴക്കമുള്ള മോഡല്‍ കര്യമായ വിലക്കുറവില്ലാതെ എത്തിച്ചതിനാല്‍ പ്രതീക്ഷിച്ച ഗുണം ചെയ്യുമെന്ന് പറയാനാവില്ല.

 

മാത്രമല്ല, നിലവിലെ സാഹചര്യത്തില്‍ സാങ്കേതികമായും ഐ ഫോണ്‍ 4 ഏറെ പിന്നിലാണ്. അതുകൊണ്ടുതന്നെ വിപണിയില്‍ കടുത്ത മത്സരം നേരിടേണ്ടിവരും ഈ ആപ്പിള്‍ ഫോണിന്. സാംസങ്ങ്, എല്‍.ജി., സോണി തുടങ്ങിയ ആഗോള കമ്പനികളില്‍ നിന്നു മാത്രമല്ല, ആഭ്യന്തര ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ മൈക്രോമാക്‌സ് ഉള്‍പ്പെടെയുള്ളവരും ഐ ഫോണ്‍ 4-ന് ശക്തമായ വെല്ലുവിളിയാണ്.

വായിക്കുക: നിങ്ങള്‍ എന്തുകൊണ്ട് യു.സി. ബ്രൗസര്‍ ഇഷ്ടപ്പെട്ടുന്നു'... ഉത്തരം നല്‍കു, ഗൂഗിള്‍ നെക്‌സസ് 5 32 ജി.ബി. സ്മാര്‍ട്‌ഫോണ്‍ സമ്മാനം നേടു.

എന്തായാലും രണ്ടാം വരവില്‍ 22,990 രൂപ വിലയിട്ടിരിക്കുന്ന ഐ ഫോണ്‍ 4- 8 ജിബി വേരിയന്റിന് വെല്ലുവിളി ഉയര്‍ത്തുന്ന പ്രധാന സ്മാര്‍ട്‌ഫോണുകള്‍ പരിചയപ്പെടാം. അതിനു മുമ്പ് ഐ ഫോണ്‍ 4-ന്റെ പ്രത്യേകതകള്‍ നോക്കാം.

3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ, 640-960 പിക്‌സല്‍ റെസല്യൂഷന്‍, ഐ.ഒ.എസ്. 4 ഒ.എസ് (ഐഒ.എസ് 6.1.3 അപ്‌ഗ്രേഡ് ചെയ്യാം), 1 Ghz കോര്‍ടെക്‌സ് A8 ആപ്പിള്‍ A4 പ്രൊസസര്‍, പവര്‍ VR SGX535 ജി.പി.യു, 512 എം.ബി. റാം, 5 എം.പി. ഓട്ടോഫോക്കസ് ക്യാമറ, VGA ഫ്രണ്ട് ക്യാമറ എന്നിവയാണ് പ്രധാന സവിശേഷതകള്‍.

ഇനി ഐ ഫോണ്‍ 4-നു വെല്ലുവളി ഉയര്‍ത്തുന്ന ഫോണുകള്‍ ഏതെല്ലാമെന്നു നോക്കാം.
{photo-feature}

ആപ്പിള്‍ ഐ ഫോണ്‍ 4 റീ ലോഞ്ച്; ഇന്ത്യയിലെ പ്രധാന എതിരാളികള്‍

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X