ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

സാംസങ്ങ് കഴിഞ്ഞ ദിവസം ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന 'ഫോറം 2014' ഇവന്റില്‍ പുതിയ ഏതാനും സ്മാര്‍ട്‌ഫോണുകളും ടാബ്ലറ്റുകളും ലോഞ്ച് ചെയ്തിരുന്നു. ഗാലക്‌സി ടാബ്ല 3 നിയോ, ഗാലക്‌സി ഗ്രാന്‍ഡ് നിയോ, ഗാലക്‌സി നോട് പ്രൊ 12.2 തുടങ്ങിയവയാണ് ഇന്ത്യയില്‍ ഉള്‍പ്പെടെ ലോഞ്ച് ചെയ്തത്.

എന്നാല്‍ അതോടൊപ്പം ഈ മാസം 24-മുതല്‍ സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസിലും സാംസങ്ങ് പുതിയ ഉത്പന്നങ്ങള്‍ പുറത്തിറക്കുന്നുണ്ട്. അതില്‍ ഏറ്റവും പ്രധാനം ഗാലക്‌സി S5 സ്മാര്‍ട്‌ഫോണാണ്.

കമ്പനി ഔദ്യോഗികമായി ഗാലക്‌സി S5-നെ കുറിച്ച് ഒന്നു പറഞ്ഞിട്ടില്ലെങ്കിലും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ ഫോണ്‍ ലോഞ്ച് ചെയ്യുമെന്നുതന്നെയാണ് എല്ലാവരും കരുതുന്നത്. ഫോണിന്റെ പ്രത്യേകതകളെ കുറിച്ചും ടാരാളം അഭ്യൂഹങ്ങള്‍ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

എന്തായാലും അടുത്തിടെയായി സാംസങ്ങ് ഇന്ത്യന്‍ വിപണിയിലും കാര്യമായി ശ്രദ്ധിക്കുന്നുണ്ട്. ലോഞ്ച് ചെയ്യുന്ന ഫോണുകളെല്ലാം ഏറെ വൈകാതെതന്നെ ഇന്ത്യന്‍ വിപണിയിലും എത്തിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഉടന്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന ഏതാനും സാംസങ്ങ് സ്മാര്‍ട്‌ഫോണുകളാണ് ഇന്ന് നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നത്. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന 10 സാംസങ്ങ് സ്മാര്‍ട്‌ഫോണുക

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot