പബ്ജി പ്രേമികള്‍ക്കായി 20,000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍

|

ഇന്ന് വിപണിയിലുള്ളതില്‍വെച്ച് മികച്ച ഗെയിമുകളിലൊന്നാണ് പബ്ജി. കുട്ടികളും മുതിര്‍ന്നവരുമടക്കം കോടിക്കണക്കിനു ആരാധകരാണ് പബ്ജിക്കുള്ളത്. ദിനംപ്രതി ആയിരക്കണക്കിന് ഡൗണ്‍ലോഡിംഗും നടക്കുന്നു. കുട്ടികള്‍ പബ്ജി ഗെയിം കളിക്കുന്നതു കാരണം പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ലെന്നത് വലിയ പരാതിയായി ഉയര്‍ന്നുകഴിഞ്ഞു.

 
പബ്ജി പ്രേമികള്‍ക്കായി 20,000 രൂപയില്‍ താഴെയുള്ള മികച്ച സ്മാര്‍ട്ട്‌ഫോ

അതുകൊണ്ടുതന്നെ ഇന്ത്യയുടെ പല ഭാഗങ്ങളിലും പബ്ജി ഗെയിമിനം നിരോധിച്ചുകഴിഞ്ഞു. ഇനി സാങ്കേതികമായ കാര്യം പറയാം. മികച്ച ഹാര്‍ഡ്-വെയര്‍ കരുത്തുള്ള സ്മാര്‍ട്ട്‌ഫോണ്‍ പബ്ജി കളിക്കാന്‍ ആവശ്യമാണ്. അല്ലാത്തവശം വലിയ രീതിയില്‍ ലാഗിംഗ് അനുഭവപ്പെടും. കാരണം ഹൈ-എന്‍ഡ് ഗ്രാഫിക്‌സ് ഉള്‍ക്കൊള്ളുന്ന ഗെയിമാണ് പബ്ജി.

പബ്ജി ആരാധകര്‍ക്ക് തെരഞ്ഞെടുക്കാവുന്ന കരുത്തന്‍ പത്തു സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. ഫോണുകളെ ഫീച്ചറുകള്‍ സഹിതം പട്ടികയിലാക്കി ചുവടെ നല്‍കുന്നു. വായിക്കൂ....

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

അസ്യൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2

പ്രമുഖ ഇലക്ട്രോണിക് നിര്‍മാതാക്കളായ അസ്യൂസിന്റെ സെന്‍ഫോണ്‍ മാക്‌സ് പ്രോ എം2 വാണ് പട്ടികയിലെ ഒന്നാമന്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സറും 6ജി.ബി റാമുമാണ് ഫോണിനു കരുത്തേകുന്നത്. കൂടാതെ 5,000 മില്ലി ആംപയറിന്റെ ബാറ്ററി കരുത്തുമുണ്ട്. വില 12,999 രൂപ. ശ്രേണിയിലെ മികച്ച പെര്‍ഫോമന്‍സിംഗ് മോഡല്‍ തന്നെയാണിത്.

 സാംസംഗ് ഗ്യാലക്‌സി എം20

സാംസംഗ് ഗ്യാലക്‌സി എം20

പട്ടികയിലെ രണ്ടാമനാണ് സാംസംഗിന്റെ എം20 മോഡല്‍. ഒക്ടാകോര്‍ എക്‌സിനോസ് 7904 പ്രോസസ്സറാണ് ഫോണിലുള്ളത്. കൂടാതെ 4ജി.ബി റാമും 64 ജി.ബി ഇന്റേണല്‍ മെമ്മറിയുമുണ്ട്. 5,000 മില്ലി ആംപയറിന്റെ ബാറ്ററിയും ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.പബ്ജി, അസ്ഫാള്‍ട്ട് 9 തുടങ്ങിയ ഗെയിമിംഗിന് ഉതകുന്നതാണ് പുതിയ മോഡല്‍. വില 10,990.

മോട്ടോറോള വണ്‍ പവര്‍
 

മോട്ടോറോള വണ്‍ പവര്‍

കരുത്തന്‍ പെര്‍ഫോമന്‍സ് ഉള്‍ക്കൊള്ളിച്ച മോഡലാണ് മോട്ടോറോള വണ്‍ പവര്‍. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍, 5,000 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററി, ആന്‍ഡ്രോയിഡ് 9 പൈ തുടങ്ങിയ സവിശേഷതകള്‍ ഫോണില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

റിയല്‍മി 2 പ്രോ

റിയല്‍മി 2 പ്രോ

ഗെയിമിംഗ് മോഡലാണ് റിയല്‍മി 2 പ്രോ. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍, 6/8 ജി.ബി റാം വേരിയന്റുകള്‍ തുടങ്ങിയവ ഫോണിലുണ്ട്. 3,410 മില്ലി ആംപയറിന്റേതാണ് ബാറ്ററി കരുത്ത്. വില 12,990

നോക്കിയ 7.1

നോക്കിയ 7.1

ഈയിടെ നോക്കിയ പുറത്തിറക്കിയ മികച്ച സ്മാര്‍ട്ട്‌ഫോണ്‍ മേഡാലുകളിലൊന്നാണ് നോക്കിയ 7.1. ആന്‍ഡ്രോയിഡ് വണ്‍ മികവിലെത്തുന്ന ഈ മോഡല്‍ സോഫ്റ്റ്-വെയറിന്റെ കാര്യത്തിലും ഹാര്‍ഡ്-വെയറിന്റെ കാര്യത്തിലും ഒരുപോലെ മികവു പുലര്‍ത്തുന്നു.ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 636 പ്രോസസ്സര്‍ ഗെയിമിംഗിന് ഉതകുന്നതാണ്. 4ജി.ബിയാണ് റാം കരുത്ത്. 3,060 മില്ലി ആംപയറിന്റെ ബാറ്ററിയും ഫോണിലുണ്ട്. വില 19,999 രൂപ.

 ഓപ്പോ എഫ്9

ഓപ്പോ എഫ്9

ശ്രേണിയിലെ ഓപ്പോ കരുത്തനാണ് എഫ്9. ഗെയിമിംഗ് ഇഷ്ടപ്പെടുന്നവര്‍ക്ക് തെരഞ്ഞെടുക്കാവുന്ന ഓപ്പോയുടെ മോഡലാണിത്. ഒക്ടാകോര്‍ മീഡിയാടെക് ഹീലിയോ പി60 പ്രോസസ്സറാണ് ഫോണിലുള്ളത്. 4 ജി.ബിയാണ് റാം കരുത്ത്. 3,500 മില്ലി ആംപയര്‍ ബാറ്ററിയും വോക് ഫ്‌ളാഷ് ചാര്‍ജിംഗ് സംവിധാനവും ഫേണിലുണ്ട്. വില 19,990 രൂപ.

 

 

വിവോ വി9 പ്രോ

വിവോ വി9 പ്രോ

പബ്ജി പ്രേമികള്‍ക്കു തെരഞ്ഞെടുക്കാവുന്ന മികച്ച മോഡല്‍ തന്നെയാണ് വിവോയുടെ വി9 പ്രോ. സ്‌നാപ്ഡ്രാഗണ്‍ 660 പ്രോസസ്സര്‍ അഡ്രീനോ 512 ജി.പി.യു 6 ജി.ബി റാം എന്നിവ ഫോണിനു കരുത്തേകുന്നുണ്ട്. 3,260 മില്ലി ആംപയറാണ് ബാറ്ററി ശ്ഷി. വില 19,990 രൂപ.

ഹോണര്‍ പ്ലേ

ഹോണര്‍ പ്ലേ

ഹുവായുടെ ഹൈ -എന്‍ഡ് ഹൈസിലിക്കണ്‍ കിരിന്‍ 970 ചിപ്പ്‌സെറ്റുമായി പുറത്തിറങ്ങിയ മോഡലാണിത്. 6 ജി.ബി റാം കൂടിയാകുമ്പോള്‍ മികച്ച പെര്‍ഫോമന്‍സ് ഉറപ്പാണ്. പബ്ജിയുള്‍പ്പടെ ഹൈ-എന്‍ഡ് ഗെയിമിംഗ് സാധ്യമാണ്. വില 19,999 രൂപ.

ഷവോമി പോക്കോ എഫ്1

ഷവോമി പോക്കോ എഫ്1

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറുമായി പുറത്തിറങ്ങിയ മോഡലാണിത്. 8 ജി.ബിയാണ് റാം കരുത്ത്. 4,000 മില്ലി ആംപയര്‍ ബാറ്ററികരുത്തുണ്ട്. 19,999 രൂപയാണ് വില. പബ്ജി ഗെയിമിംഗിനായി തെരഞ്ഞെടുക്കാവുന്ന മികച്ച മോഡല്‍ തന്നെയാണിത്.

 മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12

മൈക്രോമാക്‌സ് ഇന്‍ഫിനിറ്റി എന്‍12

ഡീസന്റ് ഗെയിമിംഗ് പെര്‍ഫോമന്‍സ് വാഗ്ദാനം നല്‍കുന്ന മോഡലാണിത്. 2 ജിഗാഹെര്‍ട്‌സ് മീഡിയാടെക് ഹീലിയോ പി22 പ്രോസസ്സര്‍ ഫോണിലുണ്ട്. 3 ജി.ബിയാണ് റാം കരുത്ത്. 4,000 മില്ലി ആംപയറിന്റേതാണ് ബാറ്ററി ശേഷി. പബ്ജി ഗെയിമിംഗ് സാധ്യമാണ്. വില 9,999 രൂപ. പബ്ജി ഗെയിമിംഗ് സാധ്യമായ ഏറ്റവും വില കുറഞ്ഞ മോഡലുകളിലൊന്ന്.

ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍ഉടന്‍ വാങ്ങാം 15,000 രൂപയ്ക്കുളളിലെ 6ജിബി റാം ഫോണുകള്‍

Best Mobiles in India

Read more about:
English summary
Top 10 smartphones under Rs 20,000 to play PUBG Mobile

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X