ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന നോകിയ ഫോണുകള്‍!!!

Posted By:

2013 നോകിയയെ സംബന്ധിച്ച് താരതമ്യേന ഭേദപ്പെട്ട വര്‍ഷമായിരുന്നു. ഉപഭോക്താക്കളുടെ പ്രീതി പിടിച്ചു പറ്റിയ ഏതാനും വിന്‍ഡോസ് ഫോണുകള്‍ കമ്പനി പുറത്തിറക്കുകയുണ്ടായി. ഈ വര്‍ഷവും നേട്ടം നിലനിര്‍ത്താനുള്ള ഒരുക്കത്തിലാണ് കമ്പനി. ഇതിന്റെ ഭാഗമായി വരും മാസങ്ങളില്‍ ഏതാനും ഫോണുകള്‍ കമ്പനി പുറത്തിറക്കുമെന്ന് ഉറപ്പായിട്ടുണ്ട്.

ഈ മാസം 25-മുതല്‍ സ്‌പെയിനില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ നോകിയ പ്രത്യേക ചടങ്ങും സംഘടിപ്പിക്കുന്നുണ്ട്. ഏതാനും ഫോണുകള്‍ ഈ ചടങ്ങില്‍ അവതരിപ്പിക്കുമെന്നാണ് കരുതുന്നത്.

അഭ്യൂഹങ്ങള്‍ അനുസരിച്ച് നോകിയ ലൂമിയ 1820, ലൂമിയ 630, ലൂമിയ 1520 മിനി, ലൂമിയ 1525, നോകിയ A110, ലൂമിയ 937, ലൂമിയ 505, ലൂമിയ 940 എന്നിവയും നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണായ നോര്‍മാന്‍ഡിയുമായിരിക്കും പുറത്തിറക്കുക എന്നാണ് കരുതുന്നത്.

ലോകമെമ്പാടുമുള്ള വിന്‍ഡോസ് ഫോണ്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് ഈ ഫോണുകള്‍ നോക്കിക്കാണുന്നത്. അതുകൊണ്ടുതന്നെ അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ഫോണുകള്‍ക്ക് ഉണ്ടായിരിക്കുമെന്നു കരുതുന്ന പ്രത്യേകതകള്‍ ചുവടെ കൊടുക്കുന്നു.

ഈ വര്‍ഷം ഇറങ്ങാനിരിക്കുന്ന നോകിയ ഫോണുകള്‍!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot