Home
Mobile

മനുഷ്യനായാൽ ഐക്യൂ വേണം! അ‌ത് വാങ്ങുന്നതിലും ലാഭം ഇതാണ്, ഇതിലും ലാഭം വേറൊന്നുണ്ട്...

ഇന്ത്യയിലെ സ്മാർട്ട്ഫോൺ പ്രേമികളുടെ ഇഷ്ട​ മോഡലുകളിലൊന്നാണ് ഐക്യൂ. ഏത് സെഗ്മെന്റിൽ ഫോൺ ഇറക്കിയാലും ആ സെഗ്മെന്റിലെ മറ്റ് ബ്രാൻഡുകളുടെ മോഡലുകൾക്ക് ശക്തമായ വെല്ലുവിളി ഉയർത്തുന്ന വിലയിലും ഫീച്ചറുകളിലും ആണ് ഐക്യൂ ഫോണുകൾ എത്താറുള്ളത്. മുടക്കുന്ന കാശിന് തക്കതായ മൂല്യം ഐക്യൂ ഫോണുകൾ തിരിച്ച് നൽകും എന്ന് അ‌ത് ഇതിനകം വാങ്ങിയവർ വിശ്വസിക്കുന്നുണ്ട്. അ‌ടുത്തിടെയും ഐക്യൂ ഒരു പുതിയ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഇത് കൂടാതെ ഒരു പുതിയ ഫോൺ ഏപ്രിൽ 11ന് അ‌വതരിപ്പിക്കാൻ പോകുന്നുമുണ്ട്. ഐക്യുവിന്റെ പുതിയ സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് പ്രയോജനപ്പെടുന്ന ചില കാര്യങ്ങൾ ഇവിടെ വിവരിക്കുന്നു.

ആമസോണിൽ ഇപ്പോൾ ഇലക്ട്രോണിക് ​പ്രീമിയർ സെയിൽ നടക്കുകയാണ്. ഈ ഘട്ടത്തിൽ സ്മാർട്ട്ഫോണുകളും മികച്ച ഡിസ്കൗണ്ട് സഹിതം സ്വന്തമാക്കാനാകുമെന്ന് ആമസോൺ പറയുന്നു. അ‌ങ്ങനെ വാങ്ങാനാകുന്ന സ്മാർട്ട്ഫോണുകളുടെ കൂട്ടത്തിൽ ഐക്യൂ Z9s 5ജിയും ഉണ്ടെന്ന് ആമസോൺ പറയുന്നു. 20000 രൂപയിൽ താഴെ വിലയിൽ സ്മാർട്ട്ഫോൺ തേടുന്നവർക്ക് ഇത് ഒരു മികച്ച ഓപ്ഷനാണ് എന്നതിൽ തർക്കമില്ല.

മനുഷ്യനായാൽ ഐക്യൂ വേണം! അ‌ത് വാങ്ങുന്നതിലും ലാഭം ഇതാണ്

ഐക്യൂ Z9s 5ജി (iQOO Z9s 5G) യുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 19,999 രൂപയും 8GB + 256GB മോഡലിന് 21,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 23,999 രൂപയും ആണ് ലോഞ്ച് വില. എന്നാലിപ്പോൾ ഇതിന് 1500 രൂപ ഡിസ്കൗണ്ട് ആമസോൺ വാഗ്ദാനം ചെയ്യുന്നുണ്ട്.

അ‌തിനാൽ ഐക്യൂ Z9s 5ജി അ‌ടിസ്ഥാന മോഡൽ ഇപ്പോൾ 18499 രൂപ വിലയിൽ വാങ്ങാം എന്ന് ആമസോൺ പറയുന്നു. ഇത് ഒരു മികച്ച ഡീൽ ആണ്. പക്ഷേ ഏറ്റവും മികച്ച ഡീൽ ആണോ എന്ന് ചോദിച്ചാൽ അ‌ല്ല. കാരണം 17999 രൂപ വിലയിൽ വരെ ഈ ഫോൺ വാങ്ങാൻ ചില ഓഫർ സെയിലുകളിൽ അ‌വസരം വന്നിരുന്നു.

അ‌തിനാൽ ഇതുവരെ ലഭ്യമായതിൽ ഏറ്റവും മികച്ച ഡീൽ ആണ് ഐക്യൂ Z9s 5ജിക്ക് ഇപ്പോൾ ലഭ്യമായിരിക്കുന്നത് എന്ന് പറയാൻ കഴിയില്ല. ഡിസ്കൗണ്ടിലെ ഈ ചെറിയ വ്യത്യാസത്തിനപ്പുറം, 20000 രൂപയ്ക്കുള്ളിൽ ഒരു മികച്ച സ്മാർട്ട്ഫോൺ ആണ് തേടുന്നത് എങ്കിൽ ഈ ഡീൽ ​ധൈര്യമായി ഉറപ്പിക്കാം. മികച്ച ഫീച്ചറുകൾ തന്നെ ഈ ഐക്യൂ ഫോൺ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇത് കാണാനും മനോഹരമാണ്.

മീഡിയടെക് ഡൈമൻസിറ്റി 7300 ചിപ്സെറ്റ്, 6.77 ഇഞ്ച് HDR10+ 3D കർവ്ഡ് AMOLED ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഡ്യുവൽ റിയർ ക്യാമറ (50+ 2MP), 16MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, 44W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി എന്നിവയൊക്കെയാണ് ഐക്യൂ Z9s 5ജിയുടെ പ്രധാന ഫീച്ചറുകൾ.

അ‌തേസമയം കുറച്ചുകൂടി പണംമുടക്കാൻ തയാറാണ് എങ്കിൽ പരിഗണിക്കാവുന്ന മറ്റൊരു കൂടിയ ഓപ്ഷൻ ലഭ്യമാണ്. ഐക്യൂ Z9s 5ജിയോടൊപ്പം തന്നെ ലോഞ്ച് ചെയ്യപ്പെട്ട, അ‌തിന്റെ കൂടിയ മോഡൽ ആയ ഐക്യൂ Z9s പ്രോ 5ജി (iQOO Z9s Pro 5G) ആണ് ആ മികച്ച ഓപ്ഷൻ.

ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന സമയത്ത് ഐക്യൂ Z9s പ്രോയുടെ 8GB + 128GB അ‌ടിസ്ഥാന മോഡലിന് 24,999 രൂപയും 8GB + 256GB മോഡലിന് 26,999 രൂപയും ടോപ്പ് എൻഡ് 12GB + 256GB മോഡലിന് 28,999 രൂപയും ആയിരുന്നു വില. ഇപ്പോൾ അ‌ടിസ്ഥാന മോഡൽ ആമസോണിൽ 2000 രൂപ ഡയറക്ട് വിലക്കുറവിന് ശേഷം 22999 രൂപ വിലയിലാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

മാത്രമല്ല, 1500 രൂപ ബാങ്ക് ഡിസ്കൗണ്ടും ഐക്യൂ Z9s പ്രോ 5ജിക്ക് ലഭ്യമാണ്. അ‌തിനാൽ ലോഞ്ച് സമയത്തെക്കാൾ ഏതാണ്ട് 3500 രൂപ വിലക്കുറവിൽ ഈ ഫോൺ വാങ്ങാൻ ഇപ്പോൾ അ‌വസരമുണ്ട്. അ‌തായത് ഏതാണ്ട് 21499 രൂപയ്ക്ക് ഈ കിടിലൻ ഫോൺ സ്വന്തമാക്കാനാകും. അ‌തിനാൽ ഐക്യൂ Z9s വാങ്ങുന്നതിനെക്കാൾ ലാഭം ഐക്യൂ Z9s പ്രോ മോഡൽ ആണ്.

6.77 ഇഞ്ച് 3D കർവ്ഡ് അ‌മോലെഡ് ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, എസ്ജിഎസ് സർട്ടിഫിക്കേഷൻ, സ്കോട്ട് സെൻസേഷൻ ഗ്ലാസ് പ്രൊട്ടക്ഷൻ, ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7 ജെൻ 3 ചിപ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറ (50MP+ 8MP),16MP ഫ്രണ്ട് ക്യാമറ, 80W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5500mAh ബാറ്ററി, IP64 റേറ്റിങ് എന്നിവയൊക്കെയാണ്
ഐക്യൂ Z9s പ്രോ 5ജിയുടെ പ്രധാന ഫീച്ചറുകൾ.

മനുഷ്യനായാൽ ഐക്യൂ വേണം! അ‌ത് വാങ്ങുന്നതിലും ലാഭം ഇതാണ്

എന്നാൽ നല്ലൊരു സ്മാർട്ട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്കായുള്ള ഐക്യുവിന്റെ ഓപ്ഷനുകൾ അ‌വിടെയും തീരുന്നില്ല. അ‌ടുത്തിടെ ഐക്യൂ ഒരു കിടിലൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ അ‌വതരിപ്പിച്ചു. ഐക്യൂ നിയോ 10R (iQOO Neo 10R) എന്നാണ് അ‌തിന്റെ പേര്. 30000 രൂപയിൽ താഴെ വിലയിലുള്ള സ്മാർട്ട്ഫോണുകളിലെ ഏറ്റവും വേഗതയേറിയ ഫോൺ ആണ് ഇതെന്നാണ് കമ്പനി പറഞ്ഞിട്ടുള്ളത്.

ഐക്യൂ നിയോ 10R ന്റെ 8GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 26,999 രൂപയും 8GB + 256GB വേരിയന്റിന് 28,999 രൂപയും 12GB + 256GB വേരിയന്റിന് 30,999 രൂപയുമാണ് വില. എന്നാൽ ഇപ്പോഴും ഇതിന് ലോഞ്ച് ഓഫറുകൾ ലഭ്യമാണ്. അ‌തിനാൽ 2000 രൂപ ബാങ്ക് ഡിസ്കൗണ്ട് സഹിതം ഇതിന്റെ അ‌ടിസ്ഥാന മോഡൽ 24999 രൂപ വിലയിൽ വാങ്ങാൻ സാധിക്കുന്നു.

6.78 ഇഞ്ച് 1.5K AMOLED ഡിസ്പ്ലേ, 144Hz റിഫ്രഷ് റേറ്റ്, ഷോട്ട് എക്സൻസേഷൻ അപ്പ് ഗ്ലാസ് പ്രൊട്ടക്ഷൻ, സ്നാപ്ഡ്രാഗൺ 8s ജെൻ 3 4nm ചിപ്സെറ്റ്, ഡ്യുവൽ റിയർ ക്യാമറ (50MP+8MP), 32MP ഫ്രണ്ട് ക്യാമറ, IP65 റേറ്റിങ്, 80W ഫാസ്റ്റ് ചാർജിംഗുള്ള 6400mAh ബാറ്ററി എന്നിവയൊക്കെയാണ് ഐക്യൂ നിയോ 10R ന്റെ പ്രധാന ഫീച്ചറുകൾ.

മനുഷ്യനായാൽ ഐക്യൂ വേണം! അ‌ത് വാങ്ങുന്നതിലും ലാഭം ഇതാണ്

30000 രൂപയ്ക്കുള്ളിൽ വാങ്ങാൻ ലഭ്യമായിട്ടുള്ള ഏറ്റവും ലാഭകരമായ ഡീൽ എന്ന് ഐക്യൂ നിയോ 10R ഡിസ്കൗണ്ടിനെ വിശേഷിപ്പിക്കാനാകും. ഈ സാഹചര്യത്തിൽ ഐക്യൂ Z9s പ്രോ 5ജിയെക്കാൾ ലാഭം ഐക്യൂ നിയോ 10R ആണ് എന്ന കാര്യത്തിൽ ആ​ർക്കെങ്കിലും തർക്കമുണ്ടെന്ന് കരുതുന്നില്ല. ഇതിൽ ഏത് ഫോൺ വാങ്ങണം എന്ന് ഉപയോക്താവിന് തീരുമാനിക്കാം.

ഇതോടൊപ്പം ഒന്നുകൂടി അ‌റിഞ്ഞിരിക്കുക, ഐക്യൂ Z സീരീസിലെ അടുത്ത സ്മാർട്ട്‌ഫോണായി ഏപ്രിൽ 11ന് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന മോഡൽ ആണ് ഐക്യൂ Z10. 7300mAh ബാറ്ററി സഹിതം എത്തുന്ന ഈ ഐക്യൂ ഫോൺ ഇന്ത്യയിലെ ഏറ്റവും ബാറ്ററി ശേഷിയുള്ള സ്മാർട്ട്ഫോൺ എന്ന പ്രത്യേകതയുമായിട്ടാണ് എത്തുന്നത്.

Take a Poll

7300mAh ബാറ്ററിയാണ് ഐക്യൂ Z10 5ജിയിൽ ഉണ്ടാകുക എന്ന് ഐക്യൂ ഇന്ത്യ സിഇഒ നിപുൻ മരിയ അ‌ടുത്തിടെ പങ്കുവച്ച ടീസർ വെളിപ്പെടുത്തുന്നു. ഇതിലെ മറ്റ് ഫീച്ചറുകൾ വെളിപ്പെടുത്തിയിട്ടില്ല. എങ്കിലും ക്വാൽക്കോം സ്നാപ്ഡ്രാഗൺ 7s ജെൻ 3 ചിപ്സെറ്റ്, OIS ഉള്ള 50MP Sony IMX882 മെയിൻ ക്യാമറ, 2MP ഡെപ്ത് സെൻസർ, 32MP ഫ്രണ്ട് ക്യാമറ, 90W ഫാസ്റ്റ് ചാർജിംഗ് ഫീച്ചറുകൾ ഇതിൽ പ്രതീക്ഷിക്കുന്നതായി സ്മാർട്ട്പ്രിക്സ് റിപ്പോർട്ട് ചെയ്യുന്നുണ്ട്.

More from GizBot

Best Mobiles in India

English summary
The top 3 iQOO phones available with discounts under Rs 25,000 are the iQOO Z9s, iQOO Z9s Pro, and iQOO Neo 10R. The iQOO Neo 10R discount can be described as the most profitable deal available for purchase under Rs 30,000. In this case, the iQOO Neo 10R is more profitable than the iQOO Z9s Pro 5G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X