കേരളത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന മികച്ച 4 ഗെയിമിംഗ് സ്മാർട്ഫോണുകൾ

|

നിരവധി സ്മാർട്ഫോണുകൾ ഇന്ന് വിപണിയിൽ നിന്നും നിങ്ങൾക്ക് ലഭിക്കുന്നതാണ്. അത്തരത്തിൽ ഗെയിമിംഗിന് മാത്രമായി അനവധി ഫോണുകളും ഇന്ന് വിപണിയിൽ നിങ്ങൾക്ക് ലഭ്യമാണ്. കേരത്തിൽ ദിനം പ്രതി നിരവധിയാളുകളാണ് ഗെയിമിംഗ് രംഗത്തേക്ക് കടന്നുവരുന്നത്. ഒരു ഗെയിമിങ് പിസി എന്നതിലുപരി ഒരു ഗെയിമിംഗ് സ്മാർട്ഫോൺ സ്വന്തമാക്കാനാണ് ഇവർ ആഗ്രഹിക്കുന്നത്. അത്തരത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ സ്വാധീനം ചെലുത്തപ്പെട്ട ഗെയിമിങ് സ്മാർട്ട്ഫോണുകൾ നമുക്ക് ഇവിടെ പരിചയപ്പെടാം.

കേരളത്തിൽ ഏറ്റവും കൂടുതലായി ഉപയോഗിച്ചുവരുന്ന മികച്ച 4 ഗെയിമിംഗ്

 

നൂബിയ പ്ലേ

144Hz അമോലെഡ് ഡിസ്പ്ലേയോട് കൂടി വരുന്ന രണ്ടാമത്തെ ഫോണാണ് നൂബിയ പ്ലേ. ഉയർന്ന റീഫ്രഷ് റേറ്റ്, 5 ജി സപ്പോർട്ട്, ക്വാൽകോമിൻ്റെ സ്നാപ്ഡ്രാഗൺ 765G SoC പ്രോസസർ എന്നിവയാണ് ഈ ഹാൻഡ്സെറ്റിൻ്റെ പ്രധാന സവിശേഷതകൾ. നൂബിയ പ്ലേ സ്മാർട്ഫോണിൻ്റെ 6 ജിബി റാം, 128 ജിബി സ്റ്റോറേജ് പതിപ്പിന് ഏകദേശം 26,000 ഇന്ത്യൻ രൂപയാണ് വില വരുന്നത്. 8 ജിബി റാം +128 ജിബി പതിപ്പിന് ഏകദേശം 29,000 രൂപയും വില വരുന്നു. ടോപ്പ് എൻഡിലുള്ള 8 ജിബി +256 ജിബി മോഡലിന് ഏകദേശം 32,500 രൂപയാണ് വില വരൂന്നത്. ബ്ലാക്ക്, ബ്ലൂ, വെെറ്റ് എന്നിങ്ങനെ കളർ ഓപ്ഷനുകളിലാണ് ഈ ഗെയിമിംഗ് ഫോൺ വിപണിയിൽ വരുന്നു.

ഡ്യൂവൽ നാനോ സിം വരുന്ന നൂബിയ പ്ലേ ആൻഡ്രോയ്ഡ് 10 അടിസ്ഥാനമാക്കിയുള്ള നൂബിയ യുഐ8.0ലാണ് പ്രവർത്തിക്കുന്നത്. ഡ്യൂവൽ-മോഡ് 5 ജി കണക്ടിവിറ്റി ഈ ഫോണിലുണ്ട്. 6.65 ഇഞ്ചുള്ള ഫുൾ എച്ച്ഡി + (1,080x2,340 പിക്സൽ) ഡിസ്പ്ലേയിൽ 144 ഹേർട്സ് റീഫ്രഷ് റേറ്റും 240 ഹേർട്സ് ടച്ച് സാംപ്ലിംഗ് റേറ്റും നൽകിയിരിക്കുന്നു. ഡിസ്‌പ്ലേയിൽ ഹോൾ പഞ്ചിനുള്ള കട്ടൗട്ട് നൽകിയിട്ടില്ല. 8 ജിബി LPDDR4X റാമുമായി പെയർ ചെയ്തിട്ടുള്ള ക്വാൽകോം സ്നാപ്ഡ്രാഗൺ 765G SoC പ്രോസസറാണ് ഈ ഫോണിന് കരുത്ത് നൽകുന്നത്. ഐസ് 2.5 ലിക്വിഡ് കൂളിംഗ് സിസ്റ്റവും ഈ ഗെയിമിംഗ് ഫോണിലുണ്ട്. ഇതൊരു ബജറ്റ് ഗെയിമിംഗ് സ്മാർട്ഫോണാണ്.

അസ്യൂസ് റോഗ് സ്മാർട്ഫോൺ 2

69,999 രൂപ വില വരുന്ന അസ്യൂസ് റോഗ് സ്മാർട്ഫോൺ ഒരു കമ്പ്ലീറ്റ് ഗെയിമിംഗ് സ്മാർട്ഫോണാണ്. 6.59 ഇഞ്ച് വലിപ്പമുള്ള 1080 പിക്സല്‍ അമോലെഡ് ഡിസ്പ്ലേയാണ് ഈ സ്മാർട്ട്ഫോണിന്റെ പ്രധാന സവിശേഷത. 120 ഹെര്‍ട്സ് റിഫ്രഷ് റേറ്റാണ് ഈ ഡിസ്‌പ്ലേയിൽ വരുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 പ്ലസ് പ്രോസസറിലാണ് ഈ ഹാൻഡ്സെറ്റ് പ്രവർത്തിക്കുന്നത്. 10 ബിറ്റ് ഡിസ്‌പ്ലേ പാനലില്‍ എച്ച്ഡിആർ സൗകര്യവും 500,000:1 കോണ്‍ട്രാസ്റ്റ് റേഷിയോയുമാണ് റോഗ് ഫോണ്‍ 2ൽ വരുന്നത്. ഇന്‍ ഡിസ്‌പ്ലേ ഫിംഗര്‍പ്രിന്റ് സ്‌കാനറാണ് ഈ ഫോണിനുള്ളത്. 12 ജിബി വരെയുള്ള LPDDR4X റാമും 512 ജിബി UFS 3.0 സ്റ്റോറേജും മോഡലിനുണ്ട്. 6000 എംഎഎച്ച് ബാറ്ററിശേഷിയുള്ള ഫോണില്‍ 30 വാട്ട് ഫാസ്റ്റ് ചാര്‍ജിങ് സൗകര്യമുണ്ട്. ഇത് കൂടാതെ പുതിയ ഡ്യുവല്‍ സ്‌ക്രീന്‍ ട്വിന്‍ വ്യൂ ഡോക്കും ഒരു കൂളിങ് ഫാനും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നു.

അസ്യൂസ് റോഗ് ഫോണ്‍ 3

'ഗെയിമിങ് സ്പെഷ്യൽ' സ്മാർട്ഫോൺ എന്നാണ് അസൂസ് റോഗ് ഫോണ്‍ 3 വിശേഷിപ്പിക്കപ്പെടുന്നത്. ആൻഡ്രോയിഡ് 10 അടിസ്ഥാനമായ റോഗ് യുഐ ഓപ്പറേറ്റിംഗ് സിസ്റ്റം അടിസ്ഥാനമായാണ് അസ്യൂസ് റോഗ് ഫോൺ 3 പ്രവർത്തിക്കുന്നത്. 19.5:9 ആസ്പെക്ട് റേഷ്യോയുള്ള 6.59-ഇഞ്ച് ഫുൾ-എച്ഡി+ (1,080x2,340 പിക്‌സൽ) അമോലെഡ് ഡിസ്പ്ലേ ആണ് അസ്യൂസ് റോഗ് ഫോൺ 3ക്ക്. ഗെയിമിങ് ഫോൺ ആയതുകൊണ്ട് 144Hz റിഫ്രഷ് റേറ്റ്, 270Hz ടച്ച് സാംപ്ലിങ് റേറ്റ്, എച്ഡിആർ10+ സപ്പോർട്ട് എന്നിവ ഈ ഡിസ്‌പ്ലേയ്ക്കുണ്ട്. കോർണിങ് ഗൊറില്ല ഗ്ലാസ് 6 പ്രൊട്ടക്ഷൻ, TUV ലോ ബ്ലൂ ലൈറ്റ് സൊല്യൂഷൻ എന്നിവയും അസ്യൂസ് റോഗ് ഫോൺ 3യുടെ ഡിസ്‌പ്ലേയിലുണ്ട്. ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865+ SoC പ്രോസസർ, അഡ്രെനോ 650 GPU, 12 ജിബി LPDDR5 റാം എന്നിവയാണ് അസ്യൂസ് റോഗ് ഫോൺ 3 യുടെ പ്രധാനപ്പെട്ട സവിശേഷതകൾ. ഗെയിമിങ് ഫോൺ ആയതിനാൽ 30W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ചെയ്യുന്ന 6,000mAh ബാറ്ററിയാണ് ഇതിൽ കമ്പനി നൽകിയിരിക്കുന്നത്.

 

നൂബിയ റെഡ് മാജിക് 5 എസ്

റെഡ് മാജിക് 5 ജി, റെഡ് മാജിക് 5 ജി ലൈറ്റ് എന്നീ സ്മാർട്ട്ഫോണുകൾക്ക് ശേഷം വരുന്ന നൂബിയ ടെക്നോളജി ഗെയിമിങ് സ്മാർട്ഫോണാണ് റെഡ് മാജിക് 5 എസ്. രണ്ട് നാനോ സിമ്മുകൾ പ്രവർത്തിപ്പിക്കാവുന്ന നൂബിയ റെഡ് മാജിക് 5 എസ് ആൻഡ്രോയിഡ് 10 അടിസ്ഥാനമായ നൂബിയ UI (റെഡ് മാജിക് ഓഎസ്) പ്രവർത്തിക്കുന്നു. 1,080x2,340 പിക്സലുള്ള 6.65-ഇഞ്ച് ഫുൾ-എച്ഡി+ അമോലെഡ് ഡിസ്പ്ലേയാണ് ഇതിൽ വരുന്നത്. 19.5:9 ആസ്പെക്ട് റേഷ്യോ, 144Hz റിഫ്രഷ് റേറ്റ്, 240Hz ടച്ച് റെസ്പോൺസ് റേറ്റ് എന്നിവയാണ് ഈ ഡിസ്‌പ്ലേയ്ക്ക്. ഒക്ട-കോർ ക്വാൽകോം സ്നാപ്പ്ഡ്രാഗൺ 865 SoC പ്രോസസ്സർറാണ് നൂബിയ റെഡ് മാജിക് 5 എസിന് മികച്ച പ്രവർത്തനക്ഷമത നൽകുന്നത്.

Most Read Articles
Best Mobiles in India

English summary
There are many smartphones available in the market today. There are many such gaming phones available in the market today. In Kerala, many people are entering the gaming industry every day. They want to own a gaming smartphone rather than a gaming PC.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X