Home
Mobile

റെഡ്മി 15C മുതൽ ഓപ്പോ A6x വരെ! 15000 രൂപയിൽ താഴെ വിലയിൽ കിട്ടുന്ന ഏറ്റവും പുതിയ അ‌ഞ്ച് 5G ഫോണുകൾ

കഴിഞ്ഞ നാലഞ്ച് ആഴ്ചകളായി സ്മാർട്ട്ഫോൺ വിപണിയിൽ ലോഞ്ചുകളുടെ തിരക്കോട് തിരക്കാണ്. ചെറുതും വലുതുമായ വിലകളിൽ നിരവധി സ്മാർട്ട്ഫോണുകൾ ഇന്ത്യയിൽ ഈ ദിവസങ്ങളിൽ ലോഞ്ച് ചെയ്യപ്പെട്ടു. ഒരു പുതിയ 5ജി സ്മാർട്ട്ഫോൺ ​വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് 15000 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ കഴിയുന്ന നിരവധി സ്മാർട്ട്ഫോണുകളും ഇക്കൂട്ടത്തിലുണ്ട്. അ‌തിൽ ഏറ്റവും പുതിയ 5 മോഡലുകളും അ‌വയുടെ വിലയും പ്രധാന ഫീച്ചറുകളും അ‌ടക്കം ഇവിടെ പരിചയപ്പെടാം. റെഡ്മി 15C മുതൽ ഓപ്പോ A6x വരെ ഇക്കൂട്ടത്തിലുണ്ട്. ഇവയുടെ വിലയും മറ്റും അ‌റിയുന്നത് ഉപയോക്താക്കൾക്ക് പുതിയ ഫോൺ വാങ്ങാനുള്ള ആലോചനയിൽ തീരുമാനങ്ങൾ എടുക്കാൻ കൂടുതൽ സഹായിക്കും.

ഓപ്പോ A6x 5G (Oppo A6x 5G)

ഓപ്പോ A6x 5ജിയുടെ 4GB + 64GB അ‌ടിസ്ഥാന വേരിയന്റിന് 12,499 രൂപയും 4GB + 128GB വേരിയന്റിന് 13,499 രൂപയും 6GB + 128GB വേരിയന്റിന് 14,999 രൂപയും ആണ് വില. ഐസ് ബ്ലൂ, ഒലിവ് ഗ്രീൻ എന്നീ കളർ ഓപ്ഷനുകളിലാണ് ഈ ഫോൺ ലഭ്യമാകുക. ആമസോൺ, ഫ്ലിപ്കാർട്ട്, ഓപ്പോ സ്റ്റോർ എന്നിവ വഴിയും റീട്ടെയിൽ സ്റ്റോറുകൾ വഴിയും വാങ്ങാം.

15000 രൂപയിൽ താഴെ വിലയിൽ കിട്ടുന്ന ഏറ്റവും പുതിയ അ‌ഞ്ച് 5G ഫോണുകൾ

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7-ഇഞ്ച് (1604 x 720 പിക്സലുകൾ) HD+ സ്ക്രീൻ, മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ, 13MP മെയിൻ ക്യാമറ, 5MP ഫ്രണ്ട് ക്യാമറ, 45W SuperVOOC ഫാസ്റ്റ് ചാർജിംഗുള്ള 6500mAh ബാറ്ററി എന്നിവയാണ് ഓപ്പോ A6x 5​ജിയുടെ പ്രധാന ഫീച്ചറുകൾ.

റെഡ്മി 15C 5ജി (REDMI 15C 5G)

റെഡ്മി 15C 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 12,499 രൂപയും, 6GB + 128GB വേരിയന്റിന് 13,999 രൂപയും, 8GB + 128GB ടോപ് വേരിയന്റിന് 15,499 രൂപയുമാണ് വില. ആമസോൺ, ഷവോമി വെബ്​സൈറ്റ്, ഷവോമി റീട്ടെയിൽ സ്റ്റോറുകൾ, എന്നിവ വഴി വാങ്ങാം.

15000 രൂപയിൽ താഴെ വിലയിൽ കിട്ടുന്ന ഏറ്റവും പുതിയ അ‌ഞ്ച് 5G ഫോണുകൾ

6.9-ഇഞ്ച് HD+ ഡിസ്പ്ലേ,120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ. ഡസ്ക് പർപ്പിൾ, മൂൺലൈറ്റ് ബ്ലൂ, മിഡ്‌നൈറ്റ് ബ്ലാക്ക് എന്നീ കളർ ഓപ്ഷനുകളിലാണ് റെഡ്മി 15C 5ജി ലഭ്യമാകുക.

റിയൽമി P4x 5G (realme P4x 5G)

റിയൽമി P4x 5ജിയുടെ 6GB +128GB അ‌ടിസ്ഥാന വേരിയന്റിന് 15999 രൂപയും 8GB + 128GB വേരിയന്റിന് 17,499 രൂപയും 8GB + 256GB വേരിയന്റിന് 19,499 രൂപയും വില നിശ്ചയിച്ചിരിക്കുന്നു. റിയൽമി വെബ്​സൈറ്റ്, ഫ്ലിപ്പ്കാർട്ട്, ഓഫ്​ലൈൻ സ്റ്റോറുകൾ എന്നിവ വഴി ഈ ഫോൺ വാങ്ങാം.

6.72-ഇഞ്ച് ഫുൾ HD+ LCD സ്ക്രീൻ, 144Hz വേരിയബിൾ റിഫ്രഷ് റേറ്റ്, 2.6GHz ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7400 അൾട്രാ 4nm പ്രൊസസർ, OV50D40 സെൻസറുള്ള 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്സ്, 45W ഫാസ്റ്റ് ചാർജിംഗുള്ള 7000mAh ബാറ്ററി എന്നിവ റിയൽമി P4x 5ജിയിൽ ഉണ്ട്.

15000 രൂപയിൽ താഴെ വിലയിൽ കിട്ടുന്ന ഏറ്റവും പുതിയ അ‌ഞ്ച് 5G ഫോണുകൾ

ലാവ പ്ലേ മാക്‌സ് 5ജി (Lava Play Max 5G)

ലാവ പ്ലേ മാക്‌സിന്റെ 6GB + 128GB മോഡലിന് 12,999 രൂപയും 8GB + 128GB മോഡലിന് 14,999 രൂപയുമാണ് വില. ലാവയുടെ റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ഈ ബജറ്റ് 5ജി ഫോൺ ലഭ്യമാകും. മറ്റ് ലാവ ഫോണുകളെപ്പോലെ രാജ്യത്തുടനീളം സൗജന്യ സർവീസ് @ ഹോം സപ്പോർട്ട് ഈ മോഡലിനും ലഭിക്കും.

120Hz റിഫ്രഷ് റേറ്റ് ഉള്ള 6.72-ഇഞ്ച് FHD+ LCD സ്ക്രീൻ, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 7300 4nm പ്രൊസസർ, 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP54 റേറ്റിങ്, 33W ഫാസ്റ്റ് ചാർജിംഗുള്ള 5000mAh ബാറ്ററി എന്നിവയാണ് ലാവ പ്ലേ മാക്സ് 5ജിയുടെ പ്രധാന ഫീച്ചറുകൾ. ഡെക്കാൻ ബ്ലാക്ക്, ഹിമാലയൻ വൈറ്റ് കളർ ഓപ്ഷനുകളിൽ ഈ ഫോൺ വാങ്ങാനാകും.

പോക്കോ സി85 5ജി (POCO C85 5G)

പോക്കോ C85 5ജിയുടെ 4GB + 128GB അ‌ടിസ്ഥാന വേരിയന്റിന് 11,999 രൂപയും, 6GB + 128GB വേരിയന്റിന് 12,999 രൂപയും, ടോപ്പ്-എൻഡ് 8GB + 128GB വേരിയന്റിന് 14,499 രൂപയുമാണ് വില. മിസ്റ്റിക് പർപ്പിൾ, സ്പ്രിംഗ് ഗ്രീൻ, പവർ ബ്ലാക്ക് നിറങ്ങളിൽ ഈ ഫോൺ ലഭ്യമാണ്. ഫ്ലിപ്കാർട്ട് വഴിയാണ് ഇത് വാങ്ങാനാകുക.

6.9-ഇഞ്ച് HD+ ഡിസ്പ്ലേ, 120Hz റിഫ്രഷ് റേറ്റ്, ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രോസസർ, 50MP മെയിൻ ക്യാമറ, 8MP ഫ്രണ്ട് ക്യാമറ, IP64 റേറ്റിങ്, 33W ചാർജിംഗിനുള്ള പിന്തുണയുള്ള 6000mAh ബാറ്ററി, 10W റിവേഴ്സ് വയർഡ് ചാർജിംഗ് എന്നിവയാണ് പോക്കോ സി85 5ജിയിലെ പ്രധാന ഫീച്ചറുകൾ.

More from GizBot

Best Mobiles in India

English summary
The latest 5G phones under Rs 15,000 are Redmi 15C, Oppo A6x, Realme P4x, Lava Play Max, and Poco C85. The 4GB + 64GB base variant of the Oppo A6x 5G is priced at Rs 12,499. The starting variant of the Redmi 15C 5G is priced at Rs 12,499. The 6GB + 128GB model of the Lava Play Max is priced at Rs 12,999, and the 4GB + 128GB base variant of the Poco C85 5G is priced at Rs 11,999.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X