ടോപ് 5 ആന്‍ഡ്രോയ്ഡ് ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍

Posted By: Staff
<ul id="pagination-digg"><li class="next"><a href="/mobile/top-5-android-photo-editing-apps-2.html">Next »</a></li></ul>

ടോപ് 5 ആന്‍ഡ്രോയ്ഡ് ഫോട്ടോ എഡിറ്റിംഗ് ആപ്ലിക്കേഷനുകള്‍

മൊബൈല്‍ ഫോണില്‍ ക്യാമറ വന്നതോടെ എല്ലാവരും ഫോട്ടോഗ്രാഫേഴ്‌സ് ആയി എന്ന് തന്നെ പറയാം. നല്ല രീതിയിലുള്ള ഫോട്ടോ എടുപ്പാണ് ഉദ്ദേശിച്ചത് കേട്ടോ. സൗഹൃദ-ആഘോഷ-യാത്രാ വേളകളിലെല്ലാം  ഫോട്ടോകള്‍ എടുക്കാന്‍ ഏറ്റവും സൗകര്യം ഇപ്പോള്‍ സ്മാര്‍ട്ടഫോണുകളും ടാബ്ലെറ്റുകളുമാണ്.  ഉപയോഗിയ്ക്കാനുള്ള എളുപ്പവും, ഉയര്‍ന്ന പിക്‌സല്‍ റേറ്റും ഇവയെ മറ്റ് പോയിന്റ് ആന്‍ഡ് ഷൂട്ട് ക്യാമറകളെ പോലും കടത്തിവെട്ടാന്‍ പ്രാപ്തരാക്കുന്നു. എടുക്കുന്ന ഫോട്ടോകള്‍ അപ്പോള്‍ തന്നെ സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളില്‍ ഷെയര്‍ ചെയ്യാന്‍ സാധിയ്ക്കുമെന്നത് ഇവയുടെ അധിക സാധ്യതയാണ്. ഇങ്ങനെ അപ് ലോഡ് ചെയ്യുന്നതിന് മുമ്പ് ഈ ചിത്രങ്ങള്‍ എഡിറ്റ് ചെയ്യാനുള്ള സൗകര്യത്തിനായി ധാരാളം ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്. പക്ഷെ അതില്‍ ഏറിയ പങ്കും വലിയ മെച്ചമില്ലാത്ത ആപ്ലിക്കേഷനുകളാണ് എന്നതാണ് സത്യം. അതുകൊണ്ട് തന്നെ ഗിസ്‌ബോട്ട് ഇന്ന് ഗൂഗിള്‍ പ്ലേയില്‍ ലഭ്യമായ ടോപ് 5 ഫോട്ടോ എഡിറ്റിംഗ് ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍ പരിചയപ്പെടുത്തുകയാണ്.

<ul id="pagination-digg"><li class="next"><a href="/mobile/top-5-android-photo-editing-apps-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot