ഓഗസ്റ്റിനു മുമ്പ് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കരുതുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

By Bijesh
|

2014 ഏകദേശം പകുതിയോളം പിന്നിട്ടും. ഇക്കാലയളവിനിടെ ഏതാനും മികച്ച സ്മാര്‍ട്‌ഫോണുകള്‍ വിണിയില്‍ ഇറങ്ങുകയും ചെയ്തു. സാംസങ്ങ് ഗാലക്‌സി എസ് 5, HTC വണ്‍ M8 സോണി എക്‌സ്പീരിയ T2 അള്‍ട്ര തുടങ്ങിയവയൊക്കെ ഉദാഹരണം.

എന്നാല്‍ ഇതുകൊണ്ട് അവസാനിക്കുന്നില്ല. 2014 ഓഗസ്റ്റിനു മുമ്പായി മികച്ച ഏതാനും ആന്‍ഡ്രോയ്ഡ് ഫോണുകള്‍ കൂടി ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു.

#1

#1

കഴിഞ്ഞ വര്‍ഷം ലോഞ്ച് ചെയ്ത എല്‍.ജി ജി 2 വിന്റെ അടുത്ത തലമുറ സ്മാര്‍ട്‌ഫോണാണ് ജി 3.- 5.5 ഇഞ്ച് qHD ഡിസ്‌പ്ലെ, 2560-1440 പിക്‌സല്‍ റെസല്യൂഷന്‍, ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, 16 ജി.ബി./32 ജി.ബി. ഇന്റേണല്‍ മെമ്മറി, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി. പ്രൈമറി ക്യാമറ തുടങ്ങിയവയാണ് എല്‍.ജി ജി 3യില്‍ ഉണ്ടായിരിക്കുമെന്ന് കരുതുന്ന പ്രത്യേകതകള്‍. മെയ് 27-ന് ആയിരിക്കും ഫോണ്‍ ലോഞ്ച് ചെയ്യുക.

 

#2

#2

സാംസങ്ങ് ഗാലക്‌സി എസ് 4 സൂമിന്റെ പിന്‍ഗാമിയാണ് ഗാലക്‌സി K സൂം. 4.8 ഇഞ്ച് സൂപ്പര്‍ AMOLED ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, ഹെക്‌സകോര്‍ എക്‌സിനോസ് പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 20.7 എം.പി. പ്രൈമറി ക്യാമറ, 2 എം.പി. ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി.

 

#3

#3

ഈ വര്‍ഷം ആദ്യം ചൈനയില്‍ ലോഞ്ച് ചെയ്ത ഒപ്പൊ ഫൈന്‍ഡ് 7 ഈ വര്‍ഷം ഓഗസ്റ്റില്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്ന്. ക്വാഡ് HD സ്‌ക്രീന്‍, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, അഡ്രിനോ 330 ജി.പി.യു, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 3 ജി.ബി. റാം, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 4 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്.

 

#4

#4

പ്രതീക്ഷിച്ചതിലും നേരത്തെ ഹുവാവെ പുതിയ സ്മാര്‍ട്‌ഫോണായ അസന്‍ഡ് P7 ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. 5 ഇഞ്ച് ഫുള്‍ HD IPS കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍, ഗോറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 1.8 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 13 എം.പി. പ്രൈമറി ക്യാമറ, 8 എം.പി. ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC.

 

#5

#5

എല്‍.ജി ജി 2 വിന്റെ ചെറിയപതിപ്പായ ജി 2 മിനി അടുത്തമാസത്തോടെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്നാണ് കരുതുന്നത്. അടുത്തിടെ ഫോണ്‍ ആഗോള വിപണിയില്‍ ലഭ്യമാക്കിയിരുന്നു. 4.7 ഇഞ്ച് qHD ഡിസ്‌പ്ലെ, ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 എം.പി. പ്രൈമറി ക്യാമറ, 1.3 എം.പി. സെക്കന്‍ഡറി ക്യാമറ, 2440 mAh ബാറ്ററി

 

 

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X