ഇന്ത്യയില്‍ ഏറെ വില്‍ക്കപ്പെടുന്ന 5 ഐ ഫോണുകള്‍

Posted By:

ആഗോളതലത്തില്‍ ആപ്പിളിന്റെ ഐഫോണ്‍ 5 എസ് വില്‍പനയില്‍ എതിരാളികളായ സാംസങ്ങിന്റെ ഗാലക്‌സി ഗാലക്‌സി എസ് 5-നെ മറികടന്നതായി റിപ്പോര്‍ട് പുറത്തുവന്നത് ഏതാനും ആഴ്ച മുമ്പാണ്. എന്നാല്‍ ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി മറിച്ചാണ്. ഐ ഫോണുകളേക്കാള്‍ വില്‍പന സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍ക്കാണ്.

വിലതന്നെയാണ് അതിന് പ്രധാന കാരണം. ആപ്പിള്‍ ഐ ഫോണുകളില്‍ മിക്കവയ്ക്കും വില 30,000 രൂപയില്‍ കൂടുതല്‍ ആണ്. ഇത്രയും ഉയര്‍ന്ന വില നല്‍കി സ്മാര്‍ട്‌ഫോണുകള്‍ വാങ്ങാന്‍ കഴിയുന്നവര്‍ ഇന്ത്യയില്‍ താരതമ്യേന കുറവാണ്. മറുവശത്ത് സാംസങ്ങാവട്ടെ കുറഞ്ഞ വിലയില്‍ നിരവധി സ്മാര്‍ട്‌ഫോണുകള്‍ അവതരിപ്പിക്കുന്നുമുണ്ട്.

അതേസമയം ഉയര്‍ന്ന ശ്രേണിയില്‍ പെട്ട സ്മാര്‍ട്‌ഫോണുകളുടെ വില്‍പന പരിഗണിച്ചാല്‍ ആപ്പിളിന് മേല്‍ക്കൈ ഉണ്ട്താനും. സാംസങ്ങ് ഉള്‍പ്പെടെയുള്ള കമ്പനികള്‍ ഈ വിഭാഗത്തില്‍ കടുത്ത വെല്ലുവിളി ആപ്പിളില്‍ നിന്ന് നേരിടുന്നുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ കൂടുതല്‍ വില്‍ക്കപ്പെടുന്ന അഞ്ച് ആപ്പിള്‍ ഐ ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 43,199 രൂപ

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ് 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1570 mAh ബാറ്ററി

 

വില: 33,990 രൂപ

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്. 7 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1507 mAh ബാറ്ററി

 

വില: 38,500 രൂപ

4 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ്6 ഒ.എസ്.
1.3 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
1.2 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
64 ജി.ബി ഇന്റേണല്‍ മെമ്മറി
1 ജി.ബി. റാം
1440 mAh ബാറ്ററി

 

വില: 21,050 രൂപ

3.5 ഇഞ്ച് IPS LCD ഡിസ്‌പ്ലെ
ഐ.ഒ.എസ് 5 ഒ.എസ്.
1 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
8 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി. ഇന്റേണല്‍ മെമ്മറി
512 എം.ബി റാം
1420 mAh ബാറ്ററി

 

വില: 18,730 രൂപ

3.5 ഇഞ്ച് LCD ഡിസ്‌പ്ലെ
ഐ.ഒ.എസ് 4 ഒ.എസ്.
1 GHz പ്രൊസസര്‍
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
3 ജി, വൈ-ഫൈ
8 ജി.ബി ഇന്റേണല്‍ മെമ്മറി
512 എം.ബി റാം
1420 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Apple iPhone Models To Buy In India this July, Top 5 Apple iPhone Models, Best Selling iPhones in India, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot