10,000 രൂപയ്ക്കു താഴെ വിലയുള്ള മികച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍

|

2019 സ്മാര്‍ട്ട്‌ഫോണുകളുടെ കാലഘട്ടമാണ്. ക്യാമറ കരുത്തും ഡിസ്‌പ്ലേ കരുത്തും പ്രോസസ്സിംഗ് കരുത്തുമൊക്കയായി നിരവധി മോഡലുകള്‍ ഈ വര്‍ഷം പുറത്തിറങ്ങും. നിലവില്‍ സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ തയ്യാറെടുക്കുന്നവര്‍ക്കായി വിപണിയില്‍ ലഭ്യമായ 10,000 രൂപയ്ക്കു താഴെ വിലയുള്ള മികച്ച അഞ്ച് സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകളെ പരിചയപ്പെടുത്തുകയാണ് ഈ എഴുത്തിലൂടെ. തുടര്‍ന്നു വായിക്കൂ...

10,000 രൂപയ്ക്കു താഴെ വിലയുള്ള മികച്ച 5 സ്മാര്‍ട്ട്‌ഫോണുകള്‍

നോക്കിയ 3.2

നോക്കിയ 3.2

കഴിഞ്ഞ മാസമാണ് നോക്കിയ 3.2 വിപണിയിലെത്തിയത്. ബേസ് വേരിയന്റിന് 8,990 രൂപയാണ് വില. 2ജി.ബിയാണ് റാം കരുത്ത്. ബ്ലാക്ക്, സ്റ്റീല്‍ എന്നിങ്ങനെ രണ്ടു നിറഭേദങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. 6.26 ഇഞ്ച് എച്ച്.ഡി പ്ലസ് ടി.എഫ്.റ്റി സ്‌ക്രീനാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍.

ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 429 പ്രോസസ്സറാണ് ഫോണിനു കരുത്തേകുന്നത്. കൂട്ടിന് 2 ജി.ബി റാമും 16 ജി.ബി ഇന്റേണല്‍ മെമ്മറി കരുത്തുമുണ്ട്. 13 മെഗാപിക്‌സലാണ് പിന്‍ ക്യാമറ. 5 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. ആന്‍ഡ്രോയിഡ് വണ്‍ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

സാംസംഗ് ഗ്യാലക്‌സി എം10

സാംസംഗ് ഗ്യാലക്‌സി എം10

8,990 രൂപ വിലയില്‍ പുറത്തിറങ്ങിയ ഗ്യാലക്‌സി മോഡലാണ് എം10. 3 ജി.ബി റാം 32 ജി.ബി വേരിയന്റിനാണ് 8,990 രൂപ. 2 ജിബി റാം 32 ജി.ബി ഇന്റേണല്‍ മെമ്മറി വേരിയന്റിന് 7,990 രൂപ നല്‍കിയാല്‍ മതിയാകും. വൈഡ് വൈന്‍ എല്‍1 സര്‍ട്ടിഫിക്കേഷനോടു കൂടി ഫോണാണിത്. അതായത് തികച്ചും എച്ച്.ഡി ക്വാളിറ്റിയില്‍ യൂട്യൂബ്, നെറ്റ്ഫ്‌ളിക്‌സ് എന്നിവയില്‍ നിന്നും വീഡിയോകള്‍ കാണാനാകും.

13+5 മെഗാപക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. മുന്നില്‍ ഉപയോഗിച്ചിരിക്കുന്നത് 5 മെഗാപിക്‌സലിന്റെ സെന്‍സറാണ്. ആന്‍ഡ്രോയിഡ് 8.1 ഓറിയോ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം. 3,400 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ഫിംഗര്‍പ്രിന്റ് സെന്‍സര്‍ ലഭ്യമല്ല.

റിയല്‍മി3

റിയല്‍മി3

3,4, ജി.ബി റാം വേരിയന്റുകളിലായി മൂന്നു വേരിയന്റുകളാണ് റിയല്‍മി 3 വിപണിയില്‍ അവതരിപ്പിച്ചത്. 3ജി.ബി റാം 32ജി.ബി വേരിയന്റിന് 8,999 രൂപ, 3 ജി.ബി റാം 64 ജി.ബി വേരിയന്റിന് 9,999 രൂപ, 4ജി.ബി റാം 64 ജി.ബി വേരിയന്റിന് 10,999 രൂപ എന്നിങ്ങനെയാണ് വില. ഡൈനാമിക് ബ്ലാക്ക്, റേഡിന്റ് ബ്ലൂ, ബ്ലാക്ക് എന്നിങ്ങനെ മൂന്നു നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും.

6.2 ഇഞ്ച് എച്ച്.ഡി പ്ലസ് സ്‌ക്രീനാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 19:9 ആണ് ആസ്‌പെക്ട് റേഷ്യോ. 4,230 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ആന്‍ഡ്രോയിഡ് 9.0 പൈ ഓ.എസ് അധിഷ്ഠിതമായാണ് ഫോണിന്റെ പ്രവര്‍ത്തനം.

ഇന്‍ഫിനിക്‌സ് എസ്4

ഇന്‍ഫിനിക്‌സ് എസ്4

8,999 രൂപ വിലയില്‍ കഴിഞ്ഞ മാസം പുറത്തിറങ്ങിയ മോഡലാണ് ഇന്‍ഫിനിക്‌സ് എസ്4. നെബുല ബ്ലൂ, ട്വലൈറ്റ് പര്‍പ്പിള്‍, സ്‌പേസ് ഗ്രേ എന്നീ നിറഭേദങ്ങളില്‍ ഫോണ്‍ ലഭിക്കും. 6.26 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേ ഫോണിലുണ്ട്. 720X1520 പിക്‌സലാണ് ഡിസ്‌പ്ലേ റെസലൂഷന്‍. 3ജി.ബി റാം ഒക്ടാകോര്‍ പ്രോസസ്സര്‍ എന്നിവ ഫോണിലുണ്ട്. 13+8+2 മെഗാപിക്‌സലിന്റെ ട്രിപ്പിള്‍ ക്യാമറ സംവിധാനം പിന്നിലും 32 മെഗാപിക്‌സല്‍ ക്യാമറ മുന്നിലുമുണ്ട്. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്.

റെഡ്മി നോട്ട് 7

റെഡ്മി നോട്ട് 7

2 ജി.ബി റാം വേരിയന്റിന് 7,999 രൂപയാണ് വില. 3 ജി.ബി റാം വേരിയന്റ് 8,999 രൂപയ്ക്കും ലഭിക്കും. 6.26 ഇഞ്ച് എച്ച്.ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 1520X720 പിക്‌സലാണ് റെസലൂഷന്‍. 4,000 മില്ലി ആംപയറാണ് ബാറ്ററി കരുത്ത്. ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ ഘടിപ്പിച്ചിരിക്കുന്നത് പിന്നിലെ പാനലിലാണ്.

12+2 മെഗാപിക്‌സലിന്റെ ഇരട്ട പിന്‍ ക്യാമറ സംവിധാനമാണ് ഫോണിലുള്ളത്. 8 മെഗാപിക്‌സലിന്റെ സെല്‍ഫി ക്യാമറയും ഫോണിലുണ്ട്. 2,3,4 ജി.ബി റാം വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും. 512 ജി.ബി വരെ മെമ്മറി ശേഷി ഉയര്‍ത്താനാകും.

Best Mobiles in India

English summary
There are a plethora of options available in the smartphone market, which makes a tad difficult job for the potential customers to get the best from the rest. That's why we have handpicked the top smartphones that have performed well in our testing and are fairly popular amongst users.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X