ഇതുവരെ ഇറങ്ങിയ മികച്ച 5 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ കാലത്തിനനുസരിച്ച് മാറിക്കൊണ്ടിരിക്കുകയാണ്. ഓരോ ഹാന്‍ഡ്‌സെറ്റ് നിര്‍മാതക്കളും വ്യത്യസ്തമായ ഫോണുകള്‍ എങ്ങനെ പുറത്തിറക്കാം എന്നാണ് ചിന്തിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ ഗുണം ഉപഭോക്യതാക്കള്‍ക്കുതന്നെയാണുതാനും.

കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ വൈവിധ്യമാര്‍ന്ന നിരവധി സ്മാര്‍ട്‌ഫോണുകള്‍ നമ്മള്‍ കണ്ടു. വലിയ ഡിസ്‌പ്ലെയുള്ള ഫാബ്ലറ്റുകള്‍, 41 എം.പി. ക്യാമറ, ഒക്റ്റകോര്‍ പ്രൊസസര്‍, 3 ജി.ബി. റാം തുടങ്ങി സാങ്കേതികമായി ഏറെ മികവോടെ പല കമ്പനികളും ഫോണുകള്‍ ലോഞ്ച് ചെയ്തു.

അതില്‍ ഏറെ ഉപകാരപ്രദമായത് വാട്ടര്‍റെസിസ്റ്റന്റ് സംവിധാനമാണ്. പലഅവസരങ്ങളിലും ഫോണുകള്‍ നനയാന്‍ ഇടവരാറുണ്ട്. ചാറ്റല്‍ മഴയില്‍ നടക്കുമ്പോഴും വിയര്‍ക്കുന്ന സമയത്തുമെല്ലാം. വെള്ളം കയറിയാല്‍ ഫോണുകള്‍ പ്രവര്‍ത്തന രഹിതമാവുകയും ചെയ്യും.

ഇതിനൊരു പരിഹാരമായാണ് വാട്ടര്‍പ്രൂഫ് ഇറക്കിയത്. വെള്ളത്തില്‍ മുക്കിയിടാനൊന്നും സാധിക്കില്ലെങ്കിലും സാധാരണ നിലയില്‍ വെള്ളം അകത്തുകയറുന്നത് തടയാന്‍ ഈ ഫോണുകള്‍ക്കാവും.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായതും ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്നതുമായ മികച്ച 5 വാട്ടര്‍പ്രൂഫ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സോണി എക്‌സ്പീരിയ Z2

5.2 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 സി.പി.യു
3 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.
20.7 എം.പി. പ്രൈമറി ക്യാമറ
4 കെ വീഡിയോ റെക്കോഡിംഗ്
2.2 സെക്കന്‍ഡറി ക്യാമറ
16 ജി.ബി. ഇന്റേണല്‍ മെമ്മറി
മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്
വാട്ടര്‍പ്രൂഫ്.

 

സാംസങ്ങ് ഗാലക്‌സി എസ് 5

വാങ്ങുന്നതിന് ഇവിടെ ക്ലക് ചെയ്യുക
5.1 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
ഒക്റ്റകോര്‍ പ്രൊസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
128 ജി.ബി. എക്‌സ്പാന്‍ഡബിള്‍
ആന്‍ഡ്രോയ്ഡ് 4.4. കിറ്റ് കാറ്റ് ഒ.എസ്.
16 എം.പി. പ്രൈമറി ക്യാമറ
2 എം.പി. സെക്കന്‍ഡറി ക്യാമറ
വാട്ടര്‍പ്രൂഫ്.

 

സോണി എക്‌സ്പീരിയ Z1 കോംപാക്റ്റ്

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.3 ഇഞ്ച് ഡിസ്‌പ്ലെ
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്.
2.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍
16 ജി.ബി. ഇന്റേണല്‍ മെമ്മിറ
2 ജി.ബി. റാം
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
വാട്ടര്‍പ്രൂഫ്

 

മോട്ടറോള മോട്ടോ ജി

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
4.5 ഇഞ്ച് സ്‌ക്രീന്‍
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
8 ജി.ബി. ഇന്റേണല്‍ മെമ്മറി
5 എം.പി. പ്രൈമറി ക്യാമറ
1.3 എം.പി. സെക്കന്‍ഡറി ക്യാമറ
ആന്‍ഡ്രോയ്ഡ് 4.4 കിറ്റകാറ്റ് (അപ്‌ഗ്രേഡ് ചെയ്യാം)

 

സോണി എക്‌സ്പീരിയ Z1

വാങ്ങുന്നതിന് ഇവിടെ ക്ലിക് ചെയ്യുക
5 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ
2.2 Ghz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ ക്വാഡ്‌കോര്‍ പ്രാസസര്‍
2 ജി.ബി. റാം
16 ജി.ബി. ഇന്റേണല്‍ മെമ്മറി
ആന്‍ഡ്രോയ്ഡ് 4.2.2 ജെല്ലിബീന്‍ ഒ.എസ്.
20.7 എം.പി. പ്രൈമറി ക്യാമറ
2 എം.പി. ഫ്രണ്ട് ക്യാമറ
3000 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot