ഇനി കുറഞ്ഞ ചെലവില്‍ പരിധിയില്ലാതെ പാട്ട് കേള്‍ക്കാം

Posted By: Super
<ul id="pagination-digg"><li class="next"><a href="/mobile/top-5-budget-music-phones-2.html">Next »</a></li></ul>

ഇനി കുറഞ്ഞ ചെലവില്‍ പരിധിയില്ലാതെ പാട്ട് കേള്‍ക്കാം

ഇന്നത്തെ കാലത്ത് ഒരു മ്യൂസിക് പ്ലയറും, ക്യാമറയുമില്ലാത്ത ഹാന്‍ഡ്‌സെറ്റ് ആര്‍ക്കു വേണം. ചൈനീസ് ഫോണുകളുടെ കുത്തൊഴുക്കും, ഒരുകാലത്ത് അവ നേടിയ വന്‍പ്രചാരവുമാണ് ഇന്ത്യന്‍ വിപണിയില്‍ പുതിയൊരു കളി കളിയ്ക്കാന്‍ പ്രമുഖ കമ്പനികളെ പ്രേരിപ്പിച്ചത്. അങ്ങനെ കുറഞ്ഞ വിലയില്‍ ഒരു സാധാരണക്കാരന്‍ കൊതിയ്ക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ബ്രാന്‍ഡഡ് ഫോണുകള്‍ വിപണിയിലിറങ്ങി. അതുവരെ ചൈനീസ് ഫോണുകളുടെ പുറകേ പോയിരുന്ന അന്യസംസ്ഥാന/ രാജ്യ തൊഴിലാളികളുള്‍പ്പെടെയുള്ള സാധാരണക്കാര്‍, നോക്കിയ,മൈക്രോമാക്‌സ്, കാര്‍ബണ്‍ തുടങ്ങിയ പ്രമുഖ ദേശീയ-വിദേശീയ കമ്പനികളുടെ ബജറ്റ് ഫോണുകളിലേയ്ക്ക് കൂടുമാറി. ഇന്ന് ആയിരത്തില്‍ താഴെ വിലയില്‍ മ്യൂസിക് ഹാന്‍ഡ്‌സെറ്റുകള്‍ ലഭ്യമാണ്. പക്ഷെ കൂടുതല്‍ ശബ്ദസുഖം ആഗ്രഹിയ്ക്കുന്നരാണ് മലയാളികള്‍. അങ്ങനെയുള്ളവര്‍ക്ക് അത്തരം ബേസിക് സെറ്റുകള്‍ മതിയാകില്ല. എന്നാല്‍ വില പരിധി കടക്കാനും പാടില്ല. അപ്പോള്‍ നമുക്ക് ബജറ്റ് ഫോണുകളുണ്ടല്ലോ. ഇതാ വില കുറഞ്ഞ ടോപ് 5 മ്യൂസിക് ഫോണുകള്‍.

<ul id="pagination-digg"><li class="next"><a href="/mobile/top-5-budget-music-phones-2.html">Next »</a></li></ul>

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot