ജൂലൈയില്‍ ലോഞ്ച് ചെയ്ത 5 ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍

Posted By:

അടുത്തിടെ റിസര്‍ച്ച് കമ്പനിയായ ഗാര്‍ട്‌നര്‍ പുറത്തുവിട്ട റിപ്പോര്‍ട് പ്രകാരം 2014 അവസാനമാകുമ്പോഴേക്കും ഇന്ത്യയിലെ മൊബൈല്‍ കണക്ഷനുകളില്‍ 8 ശതമാനം വര്‍ദ്ധനവുണ്ടാകുമെന്നാണ്. അതായത് ആകെ കണക്ഷനുകളുടെ എണ്ണം 81ഴ5 കോടിയിലെത്തും.

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണി എത്രത്തോളം വേഗത്തിലാണ് വളരുന്നതെന്നതിന് ഉദാഹരണമാണ് ഈ റിപ്പോര്‍ട്. അതുകൊണ്ടുതന്നെ ആപ്പിളും സാംസങ്ങും ഉള്‍പ്പെടെയുള്ള ആഗോള ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെല്ലാം ഇന്ത്യയെ വന്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

എന്നാല്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്നത് ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകളാണ് എന്നത് വസ്തുതയാണ്. സാധാരണക്കാര്‍ക്ക് താങ്ങാനാവുന്ന വിലയില്‍ ഉയര്‍ന്ന സ്‌പെസിഫിക്കേഷനുമായാണ് ഇത്തരം ഫോണുകള്‍ വരുന്നത്.

അടുത്തിടെ മോട്ടറോള മോട്ടോ E പുറത്തിറക്കിയതോടെ ബഡ്ജറ്റ് സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ വലിയൊരു വിപ്ലവംതന്നെ ഉണ്ടായി. 6,999 രൂപയ്ക്ക് ആന്‍ഡ്രോയ്ഡിന്റെ ഏറ്റവും പുതിയ വേര്‍ഷനായ കിറ്റ്കാറ്റ് ഒ.എസും മികച്ച ഹാര്‍ഡ്‌വെയറും എല്ലാം മോട്ടോ E യെ വ്യത്യസ്തമാക്കി.

എന്നാല്‍ മോട്ടോ E യുടെ വിജയം മറ്റു ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളെയും ഇ േപാതയില്‍ ചിന്തിപ്പിച്ചു. ഫലമോ ഒരുപിടി നല്ല സ്മാര്‍ട്‌ഫോണുകള്‍ കുറഞ്ഞ വിലയില്‍ ലഭ്യമായി.

എന്തായാലും 2014 ജൂലൈയില്‍ പുറത്തിറങ്ങിയ 5 ബഡ്ജറ്റ് സ്മാര്‍ട്‌ഫോണുകള്‍ ചുവടെ പരിചയപ്പെടുത്തുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

വില: 5,999 രൂപ

4 ഇഞ്ച് കപ്പാസിറ്റീവ് IPS ഡിസ്‌പ്ലെ
1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി ഫ്രണ്ട് ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1600 mAh ബാറ്ററി

 

വില: 5,990 രൂപ

4 ഇഞ്ച് കപ്പാസിറ്റീവ് ടച്ച് സ്‌ക്രീന്‍ IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
512 എം.ബി റാം
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1500 mAh ബാറ്ററി

 

വില: 8,999 രൂപ

5 ഇഞ്ച് HD IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
8 എം.പി പ്രൈമറി ക്യാമറ
2 എം.പി സെക്കന്‍ഡറി ക്യാമറ
4 ജി.ബി. ഇന്റേണല്‍ മെമ്മറി
എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
2000 mAh ബാറ്ററി

 

വില: 5,999 രൂപ

4 ഇഞ്ച് WVGA ഡിസ്‌പ്ലെ
1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍
1 ജി.ബി. റാം
ആന്‍ഡ്രോയ്്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
8/16 ജി.ബി. ഇന്റേണല്‍ മെമ്മറി
64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1600 mAh ബാറ്ററി

 

വില: 6080 രൂപ

4 ഇഞ്ച് IPS ഡിസ്‌പ്ലെ
1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍
ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്
5 എം.പി പ്രൈമറി ക്യാമറ
0.3 എം.പി സെക്കന്‍ഡറി ക്യാമറ
32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി
വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്
1750 mAh ബാറ്ററി

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Budget Smartphones Launched in July 2014, New budget smartphones launched in India in July, Best budget android smartphones, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot