'ആമസോണ്‍ പ്രൈം ഡേ' ഉടന്‍: ഈ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ നഷ്ടപ്പെടുത്തരുത്..!
അടുത്ത ആമസോണ്‍ പ്രൈം ഡേ പ്രഖ്യാപിച്ചിരിക്കുകയാണ്. ജൂലൈ 15 മുതല്‍ 16 വരെയാണ് പ്രൈം ഡേ. അത്യുഗ്രന്‍ നിരക്കുകളാണ് ഈ അവസരത്തില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് നല്‍കിയിരിക്കുന്നത്. ഇഎംഐ ഓഫറുകള്‍, ക്യാഷ്ബാക്ക് ഓഫറുകള്‍, എക്‌സ്‌ച്ചേഞ്ച് ഓഫറുകള്‍ എന്നീ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്. ഈ ഓഫറില്‍ ഉള്‍പ്പെടുത്തിയ 10,000 രൂപയ്ക്കുളൡലെ ബജറ്റ് സ്മാര്‍ട്ട്‌ഫോണുകളുടെ ലിസ്റ്റ് ഇവിടെ കൊടുക്കുന്നു.

ഈ ബജറ്റ് ഫോണുകള്‍ വാങ്ങുമ്പോള്‍ 9,050 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍ നിങ്ങള്‍ക്കു നേടാം. കൂടാതെ എല്ലാ ഡെബിറ്റ്/ ക്രഡിറ്റ് കാര്‍ഡുകള്‍ക്കും ഇഎംഐ ഓഫര്‍, HSBC ക്യാഷ്‌കാര്‍ഡിന് 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Samsung Galaxy M10
6.22 ഇഞ്ച് ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി M10ന്. കൂടാതെ 13എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 5എംപി മുന്‍ ക്യാമറ, 3400എംഎഎച്ച് ബാറ്ററി, 1.6GHz എക്‌സിനോസ് ഒക്ടാകോര്‍ പ്രോസസര്‍ എന്നിവയാണ്.

Redmi 7
6.26 ഇഞ്ച് എച്ച്ഡി പ്ലസ് ഡോട്ട് നോച്ച് ഡിസ്‌പ്ലേയാണ് റെഡ്മി 7ന്. ഒപ്പം 12എംപി+2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 8എംപി മുന്‍ ക്യാമറ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632 ക്രയോ 250 ഒക്ടാകോര്‍ പ്രോസസര്‍, 4000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു പ്രധാന സവിശേഷതകളാണ്.

LG W10
എല്‍ജിയുടെ 'W' സീരീസിലെ ഏറ്റവും പുതിയ ഫോണാണ് എല്‍ജി W10. 6.19 ഇഞ്ച് എച്ച്ഡി പ്ലസ് ഫുള്‍ വിഷന്‍ ഡിസ്‌പ്ലേ, 13എംപി/5എംപി ക്യാമറ, 8എംപി മുന്‍ ക്യാമറ, 4000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ മറ്റു പ്രധാന സവിശേഷതകളാണ്.

Redmi Y3
ഷവോമിയുടെ ഏറ്റവും മികച്ച ഫോണാണ് റെഡ്മി Y3. 6.26 ഇഞ്ച് ഡിസ്‌പ്ലേ, 12എംപി+2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ, 32എംപി മുന്‍ ക്യാമറ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 632/269 പിക്‌സല്‍ ഡെന്‍സിറ്റി എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.


Click it and Unblock the Notifications








