അസുസ് സെന്‍ഫോണ്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയാവുന്ന 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

കടുത്ത മത്സരം നിലനില്‍ക്കുന്ന സ്മാര്‍ട്‌ഫോണ്‍ വിപണിയിലേക്ക് പുതിയൊരു കമ്പനി കൂടി രംഗപ്രവേശം ചെയ്യുകയാണ്. തായ്‌വാനീസ് കമ്പനിയായ അസുസ്. സെന്‍ഫോണ്‍ ശ്രേണിയില്‍ പെട്ട ഏതാനും സ്മാര്‍ട്‌ഫോണുകളാണ് അടുത്തമാസം കമ്പനി പുറത്തിറക്കുമെന്ന് കരുതുന്നത്.

ഈവര്‍ഷം ആദ്യം നടന്ന കണ്‍സ്യുമര്‍ ഇലക്‌ട്രോണിക് ഷോയിലാണ് ആദ്യമായി സെന്‍ഫോണ്‍ സീരീസില്‍ പെട്ട സ്മാര്‍ട്‌ഫോണുകള്‍ അസുസ് അവതരിപ്പിച്ചത്. സെന്‍ഫോണ്‍ 4, സെന്‍ഫോണ്‍ 5, സെന്‍ഫോണ്‍ 6 എന്നിവയായിരുന്നു ഈ ഫോണുകള്‍. സ്‌ക്രീന്‍സൈസ് അടിസ്ഥാനമാക്കിയാണ് പേരുകള്‍ നല്‍കിയിരിക്കുന്നതും.

സെന്‍ഫോണുകളുടെ പ്രത്യേകതകള്‍

480-800 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4 ഇഞ്ച് സ്‌ക്രീന്‍ സൈസാണ് സെന്‍ഫോണ്‍ 4-നുള്ളത്. 1.2 GHz ഡ്യുവല്‍ കോര്‍ ഇന്റല്‍ ആറ്റം Z2520 പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി./ 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 5 എം.പി. രൈപമറി ക്യാമറ, വീഡിയോ ചാറ്റിംഗ് സാധ്യമാക്കുന്ന ഫ്രണ്ട് ക്യാമറ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം, A--GPS, വൈ-ഫൈ, 1200 mAh ബാറ്ററി.

സെന്‍ഫോണ്‍ 5-ന് 5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2 GHz ഡ്യുവല്‍ കോര്‍ ഇന്റല്‍ ആറ്റം പ്രൊസസര്‍, 1 ജി.ബി. റാം, 8/16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 8 എം.പി പ്രൈമറി ക്യാമറ, 2 എം.പി. സെക്കന്‍ഡറി ക്യാമറ, ഡ്യുൃവല്‍ സിം, 3 ജി, 2110 mAh ബാറ്ററി എന്നിവയാണ് ഉള്ളത്.

സെന്‍ഫോണ്‍ 6-ന് 6 ഇഞ്ച് IPS ഡിസ്‌പ്ലെയാണ് ഉള്ളത്. 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 13 എം.പി. പ്രൈമറി ക്യാമറ, 8/16/32 ജി.ബി. ഇന്റേണല്‍ മെമ്മറി വേരിയന്റുകള്‍, 3300 mAh ബാറ്ററി എന്നിവയാണുള്ളത്.

മൂന്ന് ഫോണിലും ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമാണ്. എന്നാല്‍ ശരാശരി നിലവാരമുള്ള ഈ ഫോണുകള്‍ക്ക് വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ എളുപ്പമാവില്ല. എന്തായാലും അസുസ് സെന്‍ഫോണ്‍ സീരീസ് സ്മാര്‍ട്‌ഫോണുകള്‍ക്ക് വെല്ലുവിളിയാവുന്ന 5 സ്മാര്‍ട്‌ഫോണുകള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

അസുസ് ഹെന്‍ഫോണ്‍ 6-ന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയേക്കാവുന്ന ഫോണാണ് HTC ഡിശെസര്‍ 816. 5.5 ഇഞ്ച് HD ഡിസ്‌പ്ലെ, 1.6 GHz ക്വാഡ്‌കോര്‍ ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 400 പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 13 എം.പി. പ്രൈമറി ക്യാമറ, 5 എം.പി. ഫ്രണ്ട് ക്യാമറ, 2600 mAh ബാറ്ററി എന്നിവയുള്ള ഫോണില്‍ ബ്ലുടൂത്ത്, വൈ-ഫൈ, ജി.പി.എസ് തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകളാണ് ഉള്ളത്. 25,000 രൂപയാണ് വില.

 

അസുസ് സെന്‍ഫോണ്‍ 5-ന് ഗാലക്‌സി ഗ്രാന്‍ഡ് 2 കരുത്തനായ എതിരാളിയാണ്. 5.25 ഇഞ്ച് TFT ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.5 ജി.ബി. റാം, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയുള്ള ഫോണില്‍ 1080 പിക്‌സല്‍ ഫോര്‍മാറ്റില്‍ വീഡിയോ റെക്കോഡ് ചെയ്യാന്‍ കഴിയുന്ന 8 മെഗാപിക്‌സല്‍ പ്രൈമറി ക്യാമറ, 1.9 എം.പി ഫ്രണ്ട് ക്യാമറ, ആന്‍മഡ്രായ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ് എന്നിവയുണ്ട്. 2600 mAh ആണ് ബാറ്ററി. ബ്ലുടൂത്ത്, വൈ-ഫൈ, യു.എസ്.ബി തുടങ്ങിയവയാണ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍. വില 19,000 രൂപ.

 

1280-720 പിക്‌സല്‍ റെസല്യൂഷനുള്ള സോളൊ Q1200 അുസസ് സെന്‍ഫോണ്‍ 5-ന് വെല്ലുവിളിയാണ്. 1.3 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.2 ജെല്ലിബീന്‍ (ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് അപ്‌ഗ്രേഡബിള്‍), 8 എം.പി. പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി. കാര്‍ഡ് സ്ലോട്ട്, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, യു.എസ്.ബി, 2000 mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 12,899 രൂപയാണ് വില.

 

അസുസ് സെന്‍ഫോണ്‍ 5-നെ എതിരിടാന്‍ എന്തുകൊണ്ടും മോട്ടോ G ക്ക് സാധിക്കും. 4.5 ഇഞ്ച് LCD ഡിസ്‌പ്ലെ, 1280-720 പിക്‌സല്‍ റെസല്യൂഷന്‍, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8/16 ജി.ബി. ഇന്റേണല്‍ മെമ്മറി, 5 എം.പി പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 2070 mAh ബാറ്ററി എന്നിവയുള്ള ഫോണിന് 12,499 രൂപയാണ് വില.

 

മോട്ടോ G യുടെ താഴ്ന്ന വേരിയന്റായ മോട്ടോ Eഅസുസ് സെന്‍ഫോണ്‍ 4-ന് എതിരാളിയായേക്കും. 960-540 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.3 ഇഞ്ച് ഡിസ്‌പ്ലെയാണ് ഫോണിനുള്ളത്. 1.2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, ആന്‍േഡ്രായ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണില്‍ 5 എം.പി. പ്രൈമറി ക്യാമറയാണ് ഉള്ളത്. 1989 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 6,999 രൂപയാണ് വില.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot