കൂടുതല്‍ സൗജന്യങ്ങളോടെ ഇന്ത്യയില്‍ ലഭ്യമാവുന്ന ആപ്പിള്‍ ഐ ഫോണുകള്‍

Posted By:

ആപ്പിള്‍ കഴിഞ്ഞ വര്‍ഷം അവസാനം ഐ ഫോണ്‍ 5 എസ്, ഐ ഫോണ്‍ 5 സി എന്നിവ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. അതില്‍ വിലകുറഞ്ഞ മോഡലെന്ന വിശേഷണവുമായി എത്തിയ ഐ ഫോണ്‍ 5 സി ആഗോള മാര്‍ക്കറ്റിലെന്ന പോലെ ഇന്ത്യയിലും വേണ്ടത്ര ശ്രദ്ധിക്കപ്പെട്ടില്ല. അതേസമയം ഐ ഫോണ്‍ 5 എസിന് മികച്ച പ്രതികരണം ലഭിക്കുകയും ചെയതു.

കാര്യങ്ങള്‍ ഇങ്ങനെയാണെങ്കിലും ആപ്പിളിന് ഇതുവരെ ഇന്ത്യന്‍ വിപണിയില്‍ വേണ്ടത്ര സ്വാധീനം ഉറപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് വസ്തുതയാണ്. അതിന് പ്രധാന കാരണം ഉയര്‍ന്ന വിലതന്നെയാണ്. സാധാരണ ഉപഭോക്താവിന താങ്ങാനാവുന്നതിലും അപ്പുറം ആണ് ആപ്പിള്‍ ഫോണുകളുടെ വില.

അതേസമയം സാംസങ്ങാവട്ടെ ഏതുതരക്കാര്‍ക്കും അനുയോജ്യമായ ഫോണുകള്‍ ഇറക്കുന്നുമുണ്ട്. അതുകൊണ്ട് സാംസങ്ങ് ഇന്ത്യയില്‍ ഒന്നാം സ്ഥാനം നെടുകയും ചെയ്തു. കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുന്നുണ്ട് ആപ്പിള്‍. അതിന്റെ ഭാഗമായി വിവിധ ഓഫറുകളും വിലക്കുറവുമൊക്കെ പ്രഖ്യാപിക്കുന്നുമുണ്ട്. എന്നാല്‍ അവയൊന്നും വേണ്ട രീതിയില്‍ ഇതുവരെ ഫലിച്ചില്ലെന്നുമാത്രം.

എങ്കിലും ആപ്പിള്‍ പിന്‍മാറാന്‍ ഉദ്ദേശിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ ഓഫറുകള്‍ ഇപ്പോള്‍ കമ്പനി നല്‍കുന്നുമുണ്ട്. സൗജന്യങ്ങള്‍ക്കൊപ്പം കാഷ്ബാക് ഓഫറും വിവിധ ഐ ഫോണുകള്‍ക്കൊപ്പം കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. അവയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ സൗജന്യങ്ങളോടെ ഇന്ത്യയില്‍ ലഭ്യമാവുന്ന ആപ്പിള്‍ ഐ ഫോണുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot