വിചിത്രമായ 5 ആന്‍ഡ്രോയ്ഡ് ആപ്ലിക്കേഷനുകള്‍!!!

Posted By:

സ്മാര്‍ട്‌ഫോണുകള്‍ ഉപയോഗിക്കാത്തവരായി ഇന്ന് ആരുമില്ല. പ്രൊസസറും ഓപ്പറേറ്റിംഗ് സിസ്റ്റവുമൊക്കെ ഏതായാലും സാധാരണക്കാള്‍ അന്വേഷിക്കുന്നത് ആപ്ലിക്കേഷനുകളെ കുറിച്ചാണ്. ആന്‍ഡ്രോയ്ഡ്, വിന്‍ഡോസ്, ഐ.ഒ.എസ് പ്ലാറ്റ്‌ഫോമുകളില്‍ എണ്ണമറ്റ ആപ്ലിക്കേഷനുകള്‍ ലഭ്യമാണുതാനും.


ചിലര്‍ ഫോട്ടോ എഡിറ്റിംഗിനുള്ള ആപ്ലിക്കേഷനുകള്‍ കൂടുതലായി തിരയുമ്പോള്‍ മറ്റു ചിലര്‍ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ക്കാണ് പ്രധാന്യം നല്‍കുന്നത്. എല്ലാത്തരം ഉപഭോക്താക്കളെയും പ്രീതിപ്പെടുത്താന്‍ പാകത്തില്‍ ആപ്ലിക്കേഷനുകള്‍ ഡവലപ്പര്‍മാര്‍ വികസിപ്പിക്കുന്നുമുണ്ട്.

എന്നാല്‍ അതോടൊപ്പം വിചിത്രമായതും ഭ്രാന്തമായതുമായ ചില ആപുകളും ആന്‍ഡ്രോയ്ഡിന്റെ ആപ് സ്‌റ്റോറായ ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ ഉണ്ട്. അത് ഏതെല്ലാം എന്ന് ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നായ്ക്കളെ പരിശീലിപ്പിക്കുന്നതിനു സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഡോഗ് വിസിലര്‍. വളര്‍ത്തു നായ്ക്കള്‍ക്ക് എുതിയ ട്രിക്കുകള്‍ പരിശീലിപ്പിക്കുന്ന തിനുള്ള മാര്‍ഗങ്ങള്‍ നല്‍കുന്നതിനൊപ്പം അവയെ നിയന്ത്രിക്കാനുള്ള വിസിലായും ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും.

 

ടോയ്‌ലറ്റിലെ ടിഷ്യു പേപ്പര്‍ റോള്‍ അഴിച്ചുമാറ്റുന്ന ഗെയിം ആണ് ഇത്. എത്രത്തോളം വേഗത്തില്‍ ടിഷ്യു പേപ്പര്‍ അഴിച്ചെടുക്കുന്നു, അതിനനുസരിച്ച് കൂടുതല്‍ പോയിന്റുകള്‍ ലഭിക്കും.

 

സ്മാര്‍ട്‌ഫോണ്‍ സ്‌ക്രീന്‍ പൊട്ടിച്ചിതറിയ വിധത്തില്‍ തോന്നിപ്പിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. എത്ര വലിയതും ചെറിയതുമായ സ്‌ക്രാച്ചുകള്‍ ഫോണ്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടും. അതുപോലെ പഴയ രൂപത്തിലാക്കാനും പറ്റും.

 

പ്രധാനപ്പെട്ട എന്തെങ്കിലും ചെയ്യുകയോ വീഡിയോ കാണുകയോ ഒക്കെ ചെയ്യുമ്പോള്‍ മൂത്രമൊഴിക്കുന്നതിനുള്ള കൃത്യ സമയം അറിയിക്കുന്ന ആപ് ആണ് ഇത്.

 

ഷേവിംഗ് ഇഷ്ടപ്പെടുകയും എന്നാല്‍ സ്വന്തം മുഖത്ത് പരീക്ഷിക്കാന്‍ താല്‍പര്യമില്ലാതിരിക്കുകയും ചെയ്യുന്നവര്‍ക്കുള്ള ആപ് ആണ് ഇത്. സ്‌ക്രീനിലെ മുഖത്ത് സോപ് പതപ്പിക്കാനും ഷേവ് ചെയ്യാനും സ്റ്റിക്കര്‍ ഒട്ടിക്കാനുമെല്ലാം ആപ്ലിക്കേഷനിലൂടെ സാധിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Top 5 Most Weird Android Apps Ever To Release For Smartphones, Top 5 Weird Android apps, Most Weird Android apps, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot