ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഉണ്ടായിരിക്കേണ്ട 5 ഫിറ്റ്‌നസ് ആപ്ലിക്കേഷനുകള്‍

Posted By:

മാറുന്ന ജീവിത സാഹചര്യങ്ങളില്‍ ഏതൊരാളും ആരോഗ്യത്തെ കുറിച്ച് കൂടുതല്‍ ബോധവാന്‍മാരാകേണ്ടതുണ്ട്. ഭക്ഷണ രീതികളും ജോലിയുടെ സ്വഭാവവുമെല്ലാം പലരുടെയും ശരീരത്തെ രോഗബാധിതമാക്കുന്നുണ്ട്. വ്യായാമം തന്നെയാണ് ഇതിനുള്ള പ്രതിവിധി.

വ്യായാമം പല രീതിയില്‍ ആവാം. ജിംനേഷ്യങ്ങളെ ആശ്രയിച്ചോ, സ്വന്തമായി ട്രെഡ്മില്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വാങ്ങിയോ, ദിവസവും നിശ്ചിത ദൂരം ഓടുകയോ ഒക്കെചെയതുകൊണ്ട് ആരോഗ്യം സംരക്ഷിക്കാവുന്നതാണ്.

ഏതുരീതിയിലായാലും വ്യായാമത്തിലൂടെ ശരീരത്തിന് ഉണ്ടാകുന്ന പുരോഗതി വിലയിരുത്തേണ്ടത് അത്യാവശ്യമാണ്. അത് എങ്ങനെ സാധിക്കും.?.. നിങ്ങള്‍ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണാണ് ഉപയോഗിക്കുന്നതെങ്കില്‍ ഇത് വളരെ എളുപ്പമാണ്.

അതായത് ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യമായ, ദിവസവും ഫിറ്റ്‌നസ് ട്രാക് ചെയ്യാന്‍ കഴിയുന്ന ഏതാനും ആപ്ലിക്കേഷനുകളുണ്ട്. അതേതെല്ലാമെന്ന് ചുവടെ കൊടുക്കുന്നു. ഇവയെല്ലാം ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്ന് സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Runtastic Running & Fitness app

ദിവസവും നിശ്ചിത ദൂരം നടക്കുകയോ ഓടുകയോ ഒക്കെ ചെയ്യുന്ന ആളാണ് നിങ്ങളെങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഏറെ അനുയോജ്യമാണ്. വേഗത, നടന്ന അല്ലെങ്കില്‍ ഓടിയ ദൂരം, കലോറി എന്നിവയെല്ലാം കണക്കാക്കാന്‍ ഈ ആപ്ലിക്കേഷനിലൂടെ സാധിക്കും.
ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക..

 

വര്‍ക്ഔട് ട്രെയിനര്‍

തടികുറക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണോ നിങ്ങള്‍?. എങ്കില്‍ ഈ ആപ്ലിക്കേഷന്‍ ഉപയോഗിക്കാം. ഉപകരണങ്ങളുടെ സഹായമൊന്നുമില്ലാതെ തടികുറയ്ക്കാനും ആരോഗ്യം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന വിവിധ വ്യായാമ മുറകള്‍ ഈ ആപ്ലിക്കേഷന്‍ നിര്‍ദേശിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക..

 

നൈക് + റണ്ണിംഗ്

ഒന്നിലധികം പേര്‍ ഒരുമിച്ച് വ്യായാമം ചെയ്യുമ്പോള്‍ ഈ ആപ്ലിക്കേഷന്‍ ഗുണകരമാണ്. നിങ്ങളുടെ വ്യായാമ രീതികളും പുരോഗതിയും മറ്റു വ്യക്തികളുടേതുമായി താരതമ്യം ചെയ്യാന്‍ ഈ ആപ്ലിക്കേഷന്‍ സഹായിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക..

 

ആബ്‌സ് വര്‍ക്ഔട്

സിക്‌സ് പാക് മിക്ക പുരുഷന്‍മാരുടെയും സ്വപ്‌നമാണ്. ആറാഴ്ച കൊണ്ട് വീട്ടിലിരുന്ന് സിക്‌സ് പാക് ഉണ്ടാക്കാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ആബ്‌സ് വര്‍ക്ഔട്. ജിമ്മില്‍ പോകാതെ തന്നെ ചെയ്യാവുന്ന വ്യായാമ മുറകള്‍ ഈ ആപ്ലിക്കേഷന്‍ നിര്‍ദേശിക്കും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക..

 

Daily Workouts FREE

കൃത്യമായി കലോറിയുടെ അളവ് അളക്കുന്നതിനൊപ്പം ഓരോ വ്യായാമവും എത്ര സമയം ചെയ്യണമെന്ന് രേഖപ്പെടുത്താനും അതിനനുസരിച്ച് നിറദേശങ്ങള്‍ നല്‍കാനും ഡെയ്‌ലി വര്‍ക്ഔട്‌സ് ഫ്രീക്കു കഴിയും. ഡൗണ്‍ലോഡ് ചെയ്യുന്നതിന് ഇവിടെ ക്ലിക് ചെയ്യുക..


 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot