ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുമ്പേ മോട്ടോ ജി ഓണ്‍ലൈനില്‍...

Posted By:

ഉപഭോക്താക്കളുടെ പ്രശംസ പിടിച്ചുപറ്റിയ മോട്ടമറാളയുടെ പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി താമസിയാതെ ഇന്ത്യയിലും ലോഞ്ച് ചെയ്യാന്‍ പോവുകയാണ്. മിക്കവാറും ഫെബ്രുവരി അഞ്ചിന് ഫോണ്‍ ഔദ്യോഗികമായി എത്തുമെന്നാണ് അറിയുന്നത്. ഇന്ത്യയില്‍ വില എത്രയായിരിക്കുമെന്ന് കമ്പനി ഇതുവരെ അറിയിച്ചിട്ടില്ലെങ്കിലും 13,000 മുതല്‍ മുകളിലോട്ടാവാനാണ് സാധ്യത.

എന്നാല്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുമ്പുതന്നെ പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകള്‍ ഫോണ്‍ ലഭ്യമാക്കിത്തുടങ്ങിയിട്ടുണ്ട്. 16,000 രൂപയ്ക്കു മുകളിലാണ് ഇവര്‍ വില ഈടാക്കുന്നത്. അതു സംബന്ധിച്ച വിശദ വിവരങ്ങള്‍ ചുവടെ കൊടുക്കുന്നു.

അതിനു മുമ്പായി ഫോണിന്റെ പ്രത്യേകതകള്‍ നോക്കാം.

1280-720 പിക്‌സല്‍ HD റെസല്യൂഷനോടു കൂടിയ 4.5 ഇഞ്ച് ഡിസ്‌പ്ലെ, 1.2 GHz ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 8 ജി.ബി./16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. സൗജന്യ ക്ലൗഡ് സ്‌റ്റോറേജ്, ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ് (4.4 കിറ്റ്കാറ്റ് അപ്‌ഡേറ്റ് ചെയ്യാം), 5 എം.പി പ്രൈമറി ക്യാമറ, 1.3 എം.പി. ഫ്രണ്ട് ക്യാമറ, 2070 mAh ബാറ്ററി എന്നിവയാണ് സാങ്കേതികമായ പ്രത്യേകതകള്‍. കൂടാതെ ഫോണ്‍ വാട്ടര്‍ പ്രൂഫ് ആണ്.

ശരാശരിക്കും മുകളിലുള്ള ഹാര്‍ഡ്‌വെയറും ഡിസൈനുമുള്ള ഫോണ്‍ ലോഞ്ച് ചെയ്ത രാജ്യങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് നേടിയത്. എന്തായാലും നിലവില്‍ മോട്ടോ ജി അനൗദ്യോഗികമായി ഇന്ത്യയില്‍ ലഭ്യമാവുന്ന ഏതാനും ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

ഔദ്യോഗികമായി ലോഞ്ച് ചെയ്യുന്നതിനു മുമ്പേ മോട്ടോ ജി ഓണ്‍ലൈനില്‍...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot