20000- രൂപയില്‍ താഴെ വിലവരുന്ന 5 ക്വാഡ് കോര്‍ പ്രൊസസര്‍ സ്മാര്‍ട്ട്‌ഫോണുകള്‍

By Bijesh
|

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മത്സരം വര്‍ദ്ധിച്ചതോടെ വിവിധ റേഞ്ചുകളിലുള്ള നിരവധി ഫോണുകള്‍ വിപണിയില്‍ ഇറങ്ങി. 5000 രൂപ കൊടുത്താല്‍ അത്യാവശ്യം സൗകര്യങ്ങളോടു കൂടിയ ടച്ച് സ്‌ക്രീന്‍ ഫോണ്‍ ലഭിക്കും ഇന്ന്.

 

എന്നാല്‍ അല്‍പം വിലക്കൂടിയ ഫോണാണ് വാങ്ങുന്നതെങ്കില്‍ സൂക്ഷ്മമായ നിരീക്ഷണവും അത്യവശ്യമാണ്. വിപണിയിലുള്ള നൂറുകണക്കിന് ഇടത്തരം ഫോണുകളില്‍ മികച്ചത് തെരഞ്ഞെടുക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

പുതിയ സ്മാര്‍ട്ട്‌ഫോണുകള്‍ക്കായി ഇവിടെ ക്ലിക് ചെയ്യുക

അതുകൊണ്ടുതന്നെ പതിനായിരം രൂപയ്ക്കും 20000 രൂപയ്ക്കും ഇടയിലുള്ള ഏതാനും മികച്ച ക്വാഡ് കോര്‍ പ്രാസസറുള്ള സ്മാര്‍ട്ട് ഫോണുകള്‍ ഗിസ്‌ബോട്ട് നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു.

സോളൊ പ്ലെ T 1000

സോളൊ പ്ലെ T 1000

ഗേമുകളില്‍ തല്‍പരരായിട്ടുള്ളവര്‍ക്ക് ഏറ്റവും അനുയോജ്യമായ ഫോണാണ് ഇത്. പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ അതേ ആസ്വാദന മികവില്‍ ഗെയിമുകള്‍ നിയന്ത്രിക്കാന്‍ ഇതില്‍ സാധിക്കും. 4.5 ഇഞ്ച് സ്‌ക്രീന്‍ സൈസും 1280-720 പിക്‌സല്‍ റെസല്യൂഷനുമുള്ള എച്ച്്.ഡി. ഡിസ്‌പ്ലെ മികച്ച ദൃശ്യാനുഭവമാണ് ഒരുക്കുന്നത്. കൂടാതെ ഓട്ടോ ഫോക്കസ്, വീഡിയോ റെക്കോഡിംഗ് എന്നിവയോടു കൂടിയ 8 എം.പി. പ്രൈമറി കാമറ, 2 എം.പി. സെക്കന്‍ഡറി കാമറ എന്നിവയുമുണ്ട്. Nvidia Tegra 3 ക്വാഡ് കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം എന്നിവയുള്ള ഫോണിന് ആന്‍ഡ്രോയ്ഡ് 4.1 ഡെല്ലിബീന്‍ ഒ.എസ് ആണ് ഉള്ളത്. 1900 mAh ബാറ്ററി മികച്ച ബാക്ക് അപ് നല്‍കും. കൂടാതെ 4 ജി.ബി. ഇന്‍ബില്‍റ്റ് മെമ്മറി 32 ജിബി വരെ വികസിപ്പിക്കാം.

 

മൈക്രോമാക്‌സ് കാന്‍വാസ് 4

മൈക്രോമാക്‌സ് കാന്‍വാസ് 4

5 ഇഞ്ച് 720 പിക്‌സല്‍ ഡിസ്‌പ്ലെയുളള കാന്‍വാസ് 4 -ല്‍ മീഡിയ ടെക്കിന്റെ ക്വാഡ് കോര്‍ പ്രൊസസറാണുള്ളത്. 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍മെറ്ററി, 32 ജി.ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്‌ളോട്ട്, 13 മെഗാ പിക്‌സല്‍ പ്രൈമറി കാമറ, 5 എം.പി. സെക്കന്‍ഡറി കാമറ എന്നിവയും ഉണ്ട്. ആന്‍ഡ്രോയ്ഡ് 4.2.1 ജെല്ലി ബീന്‍ ഒ.എസും 2000 mAh ബാറ്ററിയുമുണ്ട്.

 

പാനസോണിക് P 51
 

പാനസോണിക് P 51

ഏറെ കാത്തിരിപ്പിനൊടുവിലാണ് പാനസോണിക്കിന്റെ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യന്‍ വിപണിയിലെത്തിയത്. മിഡിയ ടെക് 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 5 ഇഞ്ച് 1280-720 p ഡിസ്‌പ്ലെ, 1 ജി.ബി. റാം എന്നിവയും ഫോണിന്റെ പ്രത്യേകതയാണ്. ആന്‍ഡ്രോയ്ഡ് 4.2 ജെല്ലി ബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 1 ജി.ബി. റാം ഉണ്ട്. 4 ജി.ബി. ഇന്റേണല്‍ മെമ്മറി 32 ജി്ബി. വരെ വികസിപ്പിക്കാം. 8 എം.പി. പ്രൈമറി കാമറയും 1.3 എം.പി. സെക്കന്‍ഡറി കാമറയുമുണ്ട്. വൈ-ഫൈ, ജി.പി.എസ്, ബ്ലൂടൂത്ത്, 3 ജി കണക്റ്റിവിറ്റിയുമുണ്ട്.

 

സോളൊ Q800

സോളൊ Q800

4.5 ഇഞ്ച് IPS ഡിസ്‌പ്ലെ, 1.2 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1.2 Ghz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 4 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി്ബി. വരെ വികസിപ്പിക്കാവുന്ന മെമ്മറി സ്‌ളോട്ട് എന്നിവ ഫോണിനുണ്ട്. ആന്‍ഡ്രോയ്ഡ് ജെല്ലി ബീന്‍ ഒ.എസില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ ഡ്യുവല്‍ സിം സൗകര്യവുമുണ്ട്. 8 എം.പി പ്രൈമറി കാമറയും 1.2 എം.പി. സെക്കന്‍ഡറി കാമറയുമുണ്ട്. 2100 mAh ബാറ്ററി മികച്ച ബാക്ക് അപ് നല്‍കുന്നു.

 

ജിയോണി ഇലൈഫ് E 5

ജിയോണി ഇലൈഫ് E 5

ചൈനീസ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കളായ ജിയോണിയുടെ ഈ ഹാന്‍ഡ് സെറ്റിന് 1280-720 പിക്‌സല്‍ വരുന്ന 4.8 ഇഞ്ച് ഡിസ്‌പ്ലെയാണുള്ളത്. 1.5 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 8 എം.പി. പ്രൈമറി കാമറ, 5 എം.പി. സെക്കന്‍ഡറി കാമറ, 2000 mAh ബാറ്ററി എന്നിവയുമുണ്ട്.

 

20000- രൂപയില്‍ താഴെ വിലവരുന്ന സ്മാര്‍ട്ട്‌ഫോണുകള്‍
Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X