ഇന്ത്യയില്‍ ലഭ്യമായ ഉയര്‍ന്ന ഡിസ്‌പ്ലെയുള്ള മികച്ച 5 സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകള്‍ നമ്മുടെ ജീവിതക്രമം തന്നെ മാറ്റിമറിച്ചു. കമ്പ്യൂട്ടറുകളുടെ ഒട്ടുമുക്കാല്‍ ഉപയോഗവും ഇന്ന് ഫോണുകള്‍ നിര്‍വഹിക്കുന്നുണ്ട്. കോള്‍ ചെയ്യുക എന്നതിനപ്പുറം ബ്രൗസിംഗിനും ഗെയിമിംഗിനുമൊക്കെ ഉപകരിക്കുന്ന ഫോണുകള്‍ക്കാണ് ഇപ്പോള്‍ വിപണിയില്‍ പ്രിയം.

അതുകൊണ്ടുതന്നെ പരമാവധി ഉയര്‍ന്ന നിലവാരമുള്ള ഫോണുകള്‍ അവതരിപ്പിക്കാനാണ് മിക്ക കമ്പിനകളും ശ്രമിക്കുന്നത്. പ്രൊസസര്‍, ഓപ്പറേറ്റിംഗ് സിസ്റ്റം, റാം, മെമ്മറി എന്നിവയ്‌ക്കൊപ്പം തന്നെ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ പ്രധാനമായി ശ്രദ്ധിക്കുന്ന ഒന്നാണ് ഡിസ്‌പ്ലെ.

ഗെയിമിംഗിനും വീഡിയോ പ്ലേ ചെയ്യാനും ഉയര്‍ന്ന ഡിസ്‌പ്ലെയും സ്‌ക്രീനുമുള്ള ഫോണുകള്‍ അത്യാവശ്യമാണ്. ഉയര്‍ന്ന സ്‌ക്രീന്‍ സൈസും ഡിസ്‌പ്ലെയുമായി വിവിധ ശ്രേണിയില്‍ പെട്ട ഫോണുകള്‍ ഇന്ന് പുറത്തിറങ്ങുന്നുമുണ്ട്.

എന്തായാലും നിലവില്‍ ഇന്ത്യയില്‍ ലഭ്യമായ ഉയര്‍ന്ന ഡിസ്‌പ്ലെയുള്ള മികച്ച 5 സ്മാര്‍ട്‌ഫോണുകള്‍ നിങ്ങള്‍ക്കായി പരിചയപ്പെടുത്തുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

എല്‍.ജി ജി 3

2560-1440 പിക്‌സല്‍ റെസല്യൂഷനുള്ള 5.5 ഇഞ്ച് ക്വാഡ് HD IPS ഡിസ്‌പ്ലെയാണ് എല്‍.ജി ജി 3 ക്കുള്ളത്. 2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, ആന്‍ഡ്രോയ്ഡ് 4.4.2 കിറ്റ്കാറ്റ് ഒ.എസ്, ഒപ്റ്റിക്കല്‍ ഇമേജ് സ്‌റ്റെബിലൈസേഷനോടു കൂടിയ 13 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി സെക്കന്‍ഡറി ക്യാമറ, 16 ജി.ബി./ 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 128 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 4 ജി LTE, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, NFC, 3000 mAh ബാറ്ററി.

 

ഒപ്പൊ ഫൈന്‍ഡ് 7

2560-1440 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 5.5 ഇഞ്ച് ക്വാഡ് HD IPS ഡിസ്‌പ്ലെ, ഗൊറില്ലാ ഗ്ലാസ് 3 പ്രൊട്ടക്ഷന്‍, 2.5 GHz ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ഒ.എസ്, 1.3 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 3000 mAh ബാറ്ററി.

 

അസുസ് സെന്‍ഫോണ്‍ 6

720-1280 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് സ്‌ക്രീന്‍, 2 GHz ഡ്യുവല്‍ കോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലബിന്‍ ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, 64 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, 3300 mAh ബാറ്ററി.

 

സോണി എക്‌സ്പീരിയ T2 അള്‍ട്ര

720-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 6 ഇഞ്ച് HD ട്രിലുമിനസ് ഡിസ്‌പ്ലെ, 1.4 GHz ക്വാഡ്‌കോര്‍ പ്രൊസസര്‍, 1 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.3 ജെല്ലിബീന്‍ ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 1.1 എം.പി ഫ്രണ്ട് ക്യാമറ, 8 ജി.ബി. ഇന്റേണല്‍ മെമ്മറി, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 4 ജി, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, 3000 mAh ബാറ്ററി.

 

മൈക്രോമാക്‌സ് കാന്‍വാസ് ഗോള്‍ഡ് A300

1920-1080 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ ഫുള്‍ HD IPS ഡിസ്‌പ്ലെ, 2 GHz ഒക്റ്റകോര്‍ പ്രൊസസര്‍, 2 ജി.ബി. റാം, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 16 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ, 3 ജി, വൈ-ഫൈ, ബ്ലുടൂത്ത്, ജി.പി.എസ്, ഡ്യുവല്‍ സിം, 32 ജി.ബി. ഇന്റേണല്‍ മെമ്മറി, 2300 mAh ബാറ്ററി.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Smartphones with Biggest Displays to Buy in India, Top 5 biggest display smartphones, Smartphones with big display, Read More...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot