അതിവേഗ ചാർജിങ് ഫീച്ചറുമായി ഉടൻ വിപണിയിൽ എത്തുന്ന അഞ്ച് സ്മാർട്ട്‌ഫോണുകൾ

|

താങ്ങാനാവുന്ന വിലയിൽ ഏറ്റവും പുതിയ ഫീച്ചറുകളുമായി പുതിയ ഫോണുകൾ അവതരിപ്പിക്കുന്നതിൽ സ്മാർട്ട്ഫോൺ കമ്പനികൾ മത്സരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ വളർച്ചയോടൊപ്പം സ്മാർട്ട്ഫോണുകൾ കൂടുതൽ അപ്ഗ്രേഡ് ചെയ്യപ്പെട്ടെങ്കിലും അടുത്ത കാലം വരെ അധികം പരിഗണിക്കാതെ കിടന്ന മേഖലയായിരുന്നു ബാറ്ററി ഡിപ്പാർട്ട്മെന്റ്. കപ്പാസിറ്റി കൂടിയ ബാറ്ററികൾ അവതരിപ്പിക്കപ്പെട്ടെങ്കിലും കൂടുതൽ മാറ്റങ്ങൾ ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ സ്ഥിതി മാറിയിരിക്കുകയാണ്.

ഫോൺ ബാറ്ററി

ഫോൺ ബാറ്ററി ചാർജ് ചെയ്യാൻ മണിക്കൂറുകൾ വേണ്ടി വരുമായിരുന്നയിടത്ത് ഇന്ന് മിനിറ്റുകൾ മാത്രം മതിയെന്ന അവസ്ഥ വന്നിരിക്കുകയാണ്. കണ്ണഞ്ചിപ്പിക്കുന്ന അവകാശ വാദങ്ങളാണ് ചാർജിങ് വേഗത്തിന്റെ കാര്യത്തിൽ കമ്പനികൾ മുന്നോട്ട് വയ്ക്കുന്നത്. അത്തരത്തിൽ സൂപ്പർ ഫാസ്റ്റ് ചാർജിങ് വേഗവുമായി ഉടൻ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്ന 5 സ്മാർട്ട്ഫോണുകളാണ് പരിചയപ്പെടുത്തുന്നത്.

ഷവോമി 11ടി പ്രോ

ഷവോമി 11ടി പ്രോ

ഷവോമി അടുത്തിടെ 120 വാട്ട് സൂപ്പർ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള 11 ഐ ഹൈപ്പർചാർജ് ഇന്ത്യയിൽ അവതരിപ്പിച്ചിരുന്നു. ചൈനീസ് ബ്രാൻഡ് ഇപ്പോൾ ഇന്ത്യയിൽ അടുത്ത സ്മാർട്ട്‌ഫോൺ ലോഞ്ചിനായി ഒരുങ്ങുകയാണ്. ഉടൻ ഇന്ത്യൻ വിപണിയിലെത്തുന്ന ഷവോമി 11ടി പ്രോ (ഹൈപ്പർഫോൺ). 120 വാട്ട് ഫാസ്റ്റ് ചാർജിങ് വേഗം തന്നെയാണ് ഷവോമി 11ടി പ്രോയുടെ ഹൈലൈറ്റ്. പൂജ്യത്തിൽ നിന്നും 100 ശതമാനം ചാർജിലെത്താൻ 17 മിനുറ്റ് മതിയെന്നാണ് കമ്പനിയുടെ അവകാശവാദം. ട്രിപ്പിൾ ക്യാമറ സജ്ജീകരണം, സ്നാപ്ഡ്രാഗൺ 888 എസ്ഒസി, 12 ജിബി റാം എന്നിവയാണ് മറ്റ് പ്രധാന സ്പെസിഫിക്കേഷനുകൾ.

200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള200 എംപി ക്യാമറയുള്ള പുതിയ സ്മാർട്ട്ഫോൺ പുറത്തിറക്കാനൊരുങ്ങി മോട്ടറോള

വൺപ്ലസ് 10 പ്രോ 5ജി
 

വൺപ്ലസ് 10 പ്രോ 5ജി

വൺപ്ലസ് 10 പ്രോ അടുത്തിടെ ചൈനയിൽ അവതരിപ്പിക്കപ്പെട്ടിരുന്നു. അധികം വൈകാതെ തന്നെ സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണികളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 80 വാട്ട് സൂപ്പർ വൂക്ക് വയർഡ് ചാർജിങ്, 50 വാട്ട് എയർ വൂക്ക് വയർലെസ് ചാർജിങ് എന്നിവയോടെയാണ് ഈ ഫ്ലാഗ്ഷിപ്പ് സ്മാർട്ട്ഫോൺ പുറത്തിറക്കിയിരിക്കുന്നത്. മുൻ മോഡലുകളെ അപേക്ഷിച്ച് 5,000 എംഎഎച്ച് വരുന്ന അൽപ്പം വലിയ ബാറ്ററിയാണ് വൺപ്ലസ് 10 പ്രോ 5ജി സ്മാർട്ട്ഫോൺ പായ്ക്ക് ചെയ്യുന്നത്. വൺപ്ലസ് 10 പ്രോ 5ജി ഒരു സ്നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്പും 48 എംപി ട്രിപ്പിൾ ക്യാമറ സജ്ജീകരണവും നൽകുന്നു.

ഐക്കൂ 9 പ്രോ

ഐക്കൂ 9 പ്രോ

വിവോയുടെ ഉപ ബ്രാൻഡായ ഐക്കൂ 9, ഐക്കൂ 9 പ്രോ എന്നിവയാണ് ലിസ്റ്റിലെ അടുത്ത ഡിവൈസുകൾ. ഈ രണ്ട് ഡിവൈസുകളും 4,700 എംഎഎച്ച് ബാറ്ററിയും 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫീച്ചർ ചെയ്യുന്നു. സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റിനൊപ്പം ആദ്യമായി പുറത്തിറങ്ങിയ ഡിവൈസുകളിൽ ഒന്നാണ്. ഇന്ത്യയിലെ ലോഞ്ച് തീയതി ഇത് വരെ പുറത്ത് വന്നിട്ടില്ല. ഐക്കൂ സ്മാർട്ട്‌ഫോണുകളുടെ മുൻ ലോഞ്ച് ടൈം ലൈൻ അനുസരിച്ചാണെങ്കിൽ അധികം വൈകാതെ തന്നെ ഐക്കൂ 9 സീരീസ് ഇന്ത്യൻ വിപണിയിൽ എത്തിയേക്കാം.

അടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തുംഅടിപൊളി ഫീച്ചറുകളുമായി ഷവോമി 11ടി പ്രോ ജനുവരി 19ന് ഇന്ത്യൻ വിപണിയിലെത്തും

റിയൽമി ജിടി 2 പ്രോ

റിയൽമി ജിടി 2 പ്രോ

റിയൽമിയുടെ പ്രീമിയം ഡിവൈസുകളിൽ ഒന്നാണ് റിയൽമി ജിടി 2 പ്രോ. റിയൽമി ജിടി 2 സ്മാർട്ട്ഫോണിന്റെ ഇന്ത്യ ലോഞ്ച് ഉടൻ തന്നെയുണ്ടാവുമെന്ന് ഏതാണ്ട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എങ്കിലും കൃത്യമായ ലോഞ്ച് തീയതി കമ്പനി ഇത് വരെ അറിയിച്ചിട്ടില്ല. 65 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോട് കൂടിയാണ് ജിടി 2 ചൈനയിൽ അവതരിപ്പിച്ചത്. കമ്പനി പറയുന്നതനുസരിച്ച്, ബണ്ടിൽ ചെയ്ത അഡാപ്റ്ററിന് 33 മിനിറ്റിനുള്ളിൽ 5,000 എംഎഎച്ച് ബാറ്ററി പൂർണമായി ചാർജ് ചെയ്യാൻ കഴിയും. വാനില മോഡലിന് സമാനമായ ബാറ്ററി കപ്പാസിറ്റിയും ചാർജിങ് വേഗതയുമാണ് ഫോണിനുള്ളത്.

മോട്ടറോള എഡ്ജ് 30 അൾട്ര

മോട്ടറോള എഡ്ജ് 30 അൾട്ര

അടുത്ത മാസമാണ് മോട്ടറോള എഡ്ജ് 30 അൾട്രയുടെ ചൈനയിലെ ലോഞ്ച്. ലെനോവോയുടെ ഉടമസ്ഥതയിലുള്ള ബ്രാൻഡ് തങ്ങളുടെ മോട്ടറോള എഡ്ജ് 30 അൾട്ര ഹാൻഡ്‌സെറ്റ് ഇന്ത്യയിലേക്ക് കൊണ്ട് വരുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. മറ്റ് മോട്ടോ ഫോണുകളെപ്പോലെ, പുതിയ മോട്ടോ എഡ്ജ് ഫോണും ഒരു വലിയ ബാറ്ററി പായ്ക്ക് ചെയ്യുമെന്ന് സൂചനയുണ്ട്. മോട്ടറോള എഡ്ജ് 30 അൾട്രയ്ക്ക് 68 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ലഭിക്കുമെന്നും സ്‌നാപ്ഡ്രാഗൺ 8 ജെൻ 1 ചിപ്‌സെറ്റ് വഹിക്കുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 60 മെഗാപിക്സൽ ക്യാമറ സെൻസറും മോട്ടറോള എഡ്ജ് 30 അൾട്രയിൽ ഉൾപ്പെടുത്തിയേക്കും.

യുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾയുവാക്കൾക്ക് വാങ്ങാവുന്ന 15000 രൂപയിൽ താഴെ വിലയുള്ള മികച്ച സ്മാർട്ട്ഫോണുകൾ

Best Mobiles in India

Read more about:
English summary
Although smartphones have been further upgraded with the growth of technology, the battery department was an area that was largely ignored until recently. Now the situation has changed. Where it used to take hours to charge a phone battery, today minutes are enough.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X