ഈ മാസം ലോഞ്ച് ചെയ്യുന്ന 5 ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍!!!

Posted By:

സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആന്‍ഡ്രോയ്ഡ് ഫോണുകളുടെ സ്വാധീനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. നിലവില്‍ ലോകത്തെ മൊത്തം സ്മാര്‍ട്‌ഫോണുകളില്‍ 85 ശതമാനവും ആന്‍ഡ്രോയ്ഡ് ആണ്.

മുഖ്യ എതിരാളികളായ ആപ്പളിന്റെ ഐ.ഒ.എസ് ഫോണുകളും വിന്‍ഡോസ് ഫോണുകളും ആന്‍ഡ്രോയ്ഡുമായി താരതമ്യം ചെയ്യുമ്പോള്‍ ബഹുദൂരം പിന്നിലാണ്. ഉപയോഗിക്കാന്‍ സൗകര്യമുള്ള ഫീച്ചറുകളും എല്ലാ ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കള്‍ക്കും ലഭ്യമാവുന്നു എന്നതുമാണ് ആന്‍ഡ്രോയ്ഡിനെ പ്രിയപ്പെട്ടതാക്കുന്നത്.

2014-ല്‍ ഇതുവരെയായി മികച്ച കുറെ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ അവതരിക്കപ്പെട്ടു. ഓഗസ്റ്റ് മാസത്തിലും ചില വലിയ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്‌ഫോണുകള്‍ പുറത്തിറങ്ങാനിരിക്കുന്നുണ്ട്. ഏതൊക്കെയാണ് അവ?. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

നേരത്തെയിറങ്ങിയ ഗാലക്‌സി നോട് 3യുടെ പിന്‍ഗാമിയാണ് നോട് 4. നോട് 3 യുമായി താരതമ്യം ചെയ്യുമ്പോള്‍ സ്‌ക്രീന്‍ സൈസില്‍ കാര്യമായ വ്യത്യാസങ്ങള്‍ ഉണ്ടാവില്ല എന്നാണറിയുന്നത്. 5.7 ഇഞ്ച് തന്നെയായിരിക്കും. അതേസമയം 1440-2560 പിക്‌സല്‍ QHD റെസല്യൂഷനായിരിക്കും ഫോണിനുണ്ടാവുക. ക്വാള്‍കോം സ്‌നാപ്ഡ്രാഗണ്‍ 805 പ്രൊസസര്‍, 3 ജി.ബി. റാം, 16 എം.പി പ്രൈമറി ക്യാമറ, 4 എം.പി ഫ്രണ്ട് ക്യാമറ തുടങ്ങിയവയായിരിക്കും ഫോണിന്റെ മറ്റു പ്രത്യേകതകള്‍.

 

1280-720 പിക്‌സല്‍ റെസല്യൂഷനോടു കൂടിയ 4.8 ഇഞ്ച് ഡിസ്‌പ്ലെ, ഒക്റ്റകോര്‍ എക്‌സിനോസ് 5433 പ്രൊസസര്‍, 2 ജി.ബി. റാം, 32 ജി.ബി. എക്‌സ്പാന്‍ഡബിള്‍ മെമ്മറി, 12 എം.പി പ്രൈമറി ക്യാമറ, 2 എം.പി ഫ്രണ്ട് ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് എന്നിവയുള്ള ഫോണ്‍ 4 ജി LTE സപ്പോര്‍ട് ചെയ്യും. ഹാര്‍ട്‌റേറ്റ് സെന്‍സറും ഉണ്ടായിരിക്കും.

 

5.15 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഫുള്‍ HD റെസല്യൂഷന്‍, 2.5 GHz ക്വാഡ്‌കോര്‍ സ്‌നാപ്ഡ്രാഗണ്‍ 801 പ്രൊസസര്‍, 3 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, മൈക്രോ എസ്.ഡി കാര്‍ഡ് സ്ലോട്, ആന്‍ഡ്രോയ്ഡ് 4.4.4 കിറ്റ്കാറ്റ് ഒ.എസ്, 20.7 എം.പി പ്രൈമറി ക്യാമറ, 2.1 എം.പി ഫ്രണ്ട് ക്യാമറ.

 

6.1 ഇഞ്ച് ഫുള്‍ HD ഡിസ്‌പ്ലെ, ഫോര്‍ കോര്‍ടെക്‌സ് A7+ ഫോര്‍ കോര്‍ടെക്‌സ് A15 കോര്‍ പ്രൊസസര്‍, 2 ജി.ബി./ 3 ജി.ബി റാം, ആന്‍ഡ്രോയ്ഡ് 4.4.2 ഒ.എസ്, 13 എം.പി പ്രൈമറി ക്യാമറ, 5 എം.പി ഫ്രണ്ട് ക്യാമറ.

 

4.6 ഇഞ്ച് QHD ഡിസ്‌പ്ലെ, 2560-1440 പിക്‌സല്‍ റെസല്യൂഷന്‍, ക്വാഡ്‌കോര്‍ മീഡിയടെക് MT6795 പ്രൊസസര്‍, 3 ജി.ബി. റാം, 16 ജി.ബി. ഇന്റേണല്‍ മെമ്മറി, മുന്‍വശത്തും പിന്‍വശത്തും 7 എം.പി ക്യാമറ, ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Top 5 Upcoming Android Smartphones to Launch in August 2014, Top 5 Upcoming smartphones, Smartphones to launch in August 2014, Read More...
Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot