എക്‌സ്‌ചേഞ്ച് ഓഫറുമായി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍

Posted By:

സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ മത്സരം വര്‍ദ്ധിക്കുന്നതിനനുസരിച്ച് ഉപഭോക്താക്കളെ സ്വാധീനിക്കാനായി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കുകയാണ് ഹാന്‍ഡ്‌സെറ്റ് നിര്‍മാതാക്കാള്‍. മുമ്പൊക്കെ വിദ്യാര്‍ഥികള്‍ക്ക് വിലക്കുറവ് നല്‍കിയും തവണ വ്യവസ്ഥയില്‍ ഫോണ്‍ വാങ്ങാന്‍ സൗകര്യമൊരുക്കിയുമൊക്കെയാണ് ബ്ലാക്ക്‌ബെറി, സാംസങ്ങ് തുടങ്ങിയ കമ്പനികള്‍ ആളുകളെ ആകര്‍ഷിച്ചത്.

ഗിസ്‌ബോട് സ്മാര്‍ട്ട്‌ഫോണ്‍ ഗാലറിക്കായി ഇവിടെ ക്ലിക് ചെയ്യുക

ഇപ്പോള്‍ എക്‌സ്‌ചേഞ്ച് ഓഫറുകളുമായാണ് മുന്‍ നിര കമ്പനികള്‍ വിപണിയില്‍ സജീവമാകുന്നത്്. ആപ്പിളാണ് ഇതിനു തുടക്കമിട്ടതെങ്കിലും സാംസങ്ങ്, നോക്കിയ, സോണി എന്നീ കമ്പനികളും എക്‌സ്‌ചേഞ്ച് ഓഫറുകളുമായി എത്തിയിട്ടുണ്ട്. പഴയ സ്മാര്‍ട്ട്‌ഫോണ്‍ മാറ്റിവാങ്ങാന്‍ ആശ്രഹിക്കുന്നവര്‍ക്കും അപ്‌ഗ്രേഡ് ചെയ്യണമെന്നുള്ളവര്‍ക്കും ഇത് സഹായകമാണ്.

എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലഭ്യമാവുന്ന സാംസങ്ങ്, സോണി, നോക്കിയ എന്നീ കമ്പനികളുടെ വിവിധ ഫോണുകള്‍ ഇതാ...

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

സാംസങ്ങ്

സാംസങ്ങിന്റെ ഗാലക്‌സി നോട് 2 എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലഭ്യമാണ്. വ്യവസ്ഥകള്‍ക്കു വിധേയമായി പരമാവധി പതിനായിരം രൂപവരെയാണ് പഴയ സ്മാര്‍ട്ട്‌ഫോണ്‍ നല്‍കി ഗാലക്‌സി നോട് 2 വാങ്ങുമ്പോള്‍ ലഭിക്കുക.

സാംസങ്ങ്

സാംസങ്ങിന്റെ തന്നെ ഗാലക്‌സി S4-ഉം എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലഭ്യമാണ്. ഇത്തരത്തില്‍ എസ് 4 വാങ്ങുമ്പോള്‍ പരമാവധി 7000 രൂപവരെ ലഭിക്കാം.

സോണി

5000 രൂപവരെ ലഭിക്കും സോണി എക്‌സ്പീരിയ എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വാങ്ങുമ്പോള്‍. വ്യവസ്ഥകളുണ്ടെന്നു മാത്രം

സോണി

38790 രൂപ വിലയുള്ള സോണി എക്‌സ്പീരിയ Z വാങ്ങുമ്പോള്‍ 5000 രൂപവരെയാണ് ലഭ്യമാവുക. ഇതിനും വ്യവസ്ഥകള്‍ ബാധകമാണ്.

നോക്കിയ

വ്യവസ്ഥകള്‍ക്കു വിധേയമായി 4000 രൂപവരെയാണ് എക്‌സ്‌ചേഞ്ച് ഓഫറിലൂടെ ലൂമിയ 520 വാങ്ങുമ്പോള്‍ നേടാനാവുക.

നോക്കിയ

ലൂമിയ 620 എക്‌സ്‌ചേഞ്ച് ഓഫറിലൂടെ വാങ്ങുമ്പോള്‍ 6000 രൂപവരെ ലാഭിക്കാം. ഇതിനും വ്യവസ്ഥകളുണ്ട്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
എക്‌സ്‌ചേഞ്ച് ഓഫറുമായി മുന്‍നിര സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot