ഗാലക്‌സി എസ് 9 തന്നെ വാങ്ങണം എന്നുപറയുന്നത് ഈ കാര്യങ്ങൾ കൊണ്ട്കൂടിയാണ്!!

By GizBot Bureau
|

നിലവിലുള്ള ഫോണുകളിൽ ഇന്ന് എന്തുകൊണ്ടും ഏറ്റവും മുകളിലുള്ള നിരയിലാണ് സാംസങ് ഗാലക്‌സി എസ് 9ന്റെയും എസ് 9 പ്ലസിന്റെയും സ്ഥാനം. മികച്ച ഡിസ്‌പ്ലെ, മികച്ച ക്യാമറ, മികച്ച ഹാർഡ്‌വെയറുകൾ, മികച്ച ശബ്ദം എന്നിങ്ങനെ എല്ലാം കൊണ്ടും കൊടുക്കുന്ന പണത്തിന് മെച്ചം കിട്ടുന്ന ഒരു ഫോൺ തന്നെയാണ് ഈ മോഡലിൻെറ രണ്ടു വാരിയന്റുകളും.

ഗാലക്‌സി എസ് 9 തന്നെ വാങ്ങണം എന്നുപറയുന്നത് ഈ കാര്യങ്ങൾ കൊണ്ട്കൂടിയാണ്

ഇന്നിവിടെ എന്തുകൊണ്ട് സാംസങ് ഗാലക്‌സി എസ് 9/ എസ് 9 പ്ലസ് മോഡലുകൾ ഇത്രമാത്രം ജനപ്രീതി നേടി എന്നും എന്തുകൊണ്ടാണ് ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നതെന്നും ഏതൊക്കെ സവിശേഷതകൾ കാരണമാണ് ഫോൺ ശ്രദ്ധിക്കപ്പെടുന്നതെന്നും നോക്കുകയാണ്.

പർപ്പിൾ കളർ ഡിസൈൻ

പർപ്പിൾ കളർ ഡിസൈൻ

ഈ മോഡലിൽ ഇറങ്ങിയ ഏറ്റവും നല്ല നിറങ്ങളിൽ ഒന്നാണ് പർപ്പിൾ ഡിസൈനിൽ എത്തിയ വേർഷൻ. എന്തുകൊണ്ടും എടുത്തുപറയേണ്ട മനോഹാരിതയാണ് ഈ നിറത്തിൽ എത്തുന്ന ഗാലക്‌സി എസ് 9ന് ഉള്ളത്. മറ്റു നിറങ്ങളും ഇഷ്ടപ്പെടുന്നവർ ഉണ്ടാകും എന്നാലും പർപ്പിൾ തരുന്ന ഒരു ആകർഷണം ഒന്ന് ഇവിടെ എടുത്തുപറയേണ്ടത് തന്നെയാണ്.

സാംസങ് പെ

സാംസങ് പെ

ആപ്പിൾ പേ, ഗൂഗിൾ പി പേ എന്നിവ പോലുള്ള സംവിധാനങ്ങൾ എല്ലാം തന്നെയുണ്ടെങ്കിലും അവയെപോലെ തന്നെ മികച്ചുനിൽക്കുന്ന ഒന്നാണ് സാംസങ് പേ. ഒരുപക്ഷെ മറ്റു രണ്ടു സേവനങ്ങൾക്കും നൽകാൻ പറ്റാത്ത ഒരുപിടി കാര്യങ്ങൾ ഇവിടെ സാംസങ് പേക്ക് സാധ്യമാകുന്നുണ്ട്. ഒരു ക്രെഡിറ്റ് കാർഡ് അല്ലെങ്കിൽ ഡെബിറ്റ് കാർഡ് പോലെ പ്രവർത്തിക്കുന്ന ഈ സൗകര്യം ഗാലക്‌സി എസ് സീരീസുകളുടെ മാത്രം ഒരു പ്രത്യേകതയാണ്. ഇതുകൂടാതെ സാംസങ് പേ ഉപയോഗിച്ചുള്ള പല ഇടപാടുകൾക്കും ക്യാഷ്ബാക്ക് ഓഫറുകളും ലഭ്യമാണ്.

 അനന്തമായ കസ്റ്റമൈസേഷൻ സാധ്യതകൾ

അനന്തമായ കസ്റ്റമൈസേഷൻ സാധ്യതകൾ

ആൻഡ്രോയ്ഡ് ഒഎസ് തന്നെ കസ്റ്റമൈസേഷനുകളുടെ ഉറവിടമാണ്. അതിന്റെ കൂടെ സാംസങ് നൽകുന്ന കസ്റ്റമൈസേഷൻ ഓപ്ഷനുകൾ വേറെയും. ലോക്ക് സ്‌ക്രീൻ, ഹോം, ബട്ടണുകൾ, നോട്ടിഫിക്കേഷൻ തുടങ്ങി സകലതിലും ഓർ സാംസങ് സ്പർശം കാണാം. നേരത്തെ പറഞ്ഞപോലെ ആൻഡ്രോയിഡ് തന്നെ ഒരിക്കലും തീരാത്ത കസ്റ്റമൈസേഷനുകളുടെ നിലയ്ക്കാത്ത സ്രോതസ്സാണ് എങ്കിലും ഫോൺ നിർമാതാക്കൾ വലിയ തോതിൽ ഇവിടെ സൗകര്യങ്ങൾ ചെയാറില്ല. അതിൽ നിന്നും വിഭിന്നമാണ് സാംസങ് ഫോണുകൾ. പ്രത്യേകിച്ച് ഈയടുത്തിറങ്ങിയ പല ഫോണുകളും.

ആപ്പുകൾ തുറക്കാനും ആളുകളെ തിരയാനും എളുപ്പമുള്ള സൗകര്യങ്ങൾ

ആപ്പുകൾ തുറക്കാനും ആളുകളെ തിരയാനും എളുപ്പമുള്ള സൗകര്യങ്ങൾ

ഗാലക്‌സി ഫോണുകളുടെ മറ്റൊരു പ്രത്യേകതയാണ് ആപ്പുകളും ഷോർട്കട്ടുകളും തുടങ്ങി എന്തും എളുപ്പം ആക്സസ് ചെയ്യാൻ പറ്റുന്ന എഡ്ജ് ഡിസ്പ്ളേ. ഈ ഷോർട്കട്ട് സ്ക്രീൻ വഴി നമുക്ക് ഇഷ്ടമുള്ള എന്ത് ആപ്പുകളും സേവനങ്ങളും കോണ്ടാക്ടുകളും എളുപ്പം എടുക്കാനും സാധിക്കും. സമാനമായ സൗകര്യങ്ങളും ആപ്പുകളും പല ഫോണുകളിലും മറ്റും ലഭ്യമാണ് എങ്കിലും കൂടെ സാംസങ് എഡ്ജ് ഡിസ്പ്ളേ കാണാൻ ഒരു ഭംഗി തന്നെയാണ്.

സ്പ്ലിറ്റ് സ്ക്രീൻ മോഡ്

സ്പ്ലിറ്റ് സ്ക്രീൻ മോഡ്

ഈ സൗകര്യം ഇന്ന് പല ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമാണ് എങ്കിലും ഈ സൗകര്യം ആദ്യം എത്തിയ ഫോണുകളിൽ ഒന്നുകൂടിയാണ് ഗാലക്‌സി എസ് 9. അതുമാത്രമല്ല, പലരും ഉപയോഗിച്ച് റിപ്പോർട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിൽ സ്പ്ലിറ്റ് സ്ക്രീൻ സൗകര്യം ഏറ്റവും മികച്ച രീതിയിൽ ഉപയോഗിക്കാൻ പറ്റുന്നത് ഗാലക്‌സി എസ് 9ൽ ആണെന്ന് മനസ്സിലാക്കാൻ പറ്റുന്നു. ഒരുപക്ഷെ ഈ പ്രത്യേകതക്ക് മാത്രം ഇപ്പോൾ അത്ര പുതുമ ഇല്ല എന്ന് വേണമെങ്കിൽ പറയാം.

നിങ്ങള്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മടുത്തോ? എങ്കില്‍ അതു മാറ്റാന്‍ ഇതാ ഒരു മാര്‍ഗ്ഗം..!നിങ്ങള്‍ പോസ്റ്റ്‌പെയ്ഡ് പ്ലാന്‍ മടുത്തോ? എങ്കില്‍ അതു മാറ്റാന്‍ ഇതാ ഒരു മാര്‍ഗ്ഗം..!

 

ഐറിസ് സ്കാൻ

ഐറിസ് സ്കാൻ

ഐഫോൺ എക്‌സിനേക്കാളും മികച്ച പല സൗകര്യങ്ങളും ഗാലക്‌സി എസ് 9 നൽകുന്നുണ്ട്. അവയിലൊന്നാണ് ഐറിസ് സ്കാൻ സംവിധാനം. ഗൂഗിൾ പേ, സാംസങ് പേ തുടങ്ങിയ സേവനങ്ങൾ പോലുള്ളവ ഉപയോഗിക്കാൻ ഏറ്റവും മികച്ച സുരക്ഷ ഇത് നൽകും. ഇത് കൂടാതെ ഫേസ് അൺലോക്ക്, ഫിംഗർപ്രിന്റ് അൺലോക്ക് തുടങ്ങിയ സൗകര്യങ്ങളെല്ലാം തന്നെ ഈ മോഡലിൽ ലഭ്യവുമാണ്.

Best Mobiles in India

Read more about:
English summary
Top 6 Samsung Galaxy S 9 and S 9 Plus Features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X