ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Posted By:

സ്മാര്‍ട്‌ഫോണുകളും മൊബൈല്‍ ആപ്ലിക്കേഷനുകളും ഇന്ന് ജീവിതത്തില്‍ ഒഴിവാക്കാന്‍ പറ്റാത്ത ഒന്നായി മാറിയിരിക്കുന്നു. നേരംപോക്കിനും അല്ലാതെയുമുള്ള എണ്ണമറ്റ ആപ്ലിക്കേഷനുകള്‍ ഇന്ന് ലഭ്യമാണ്. അനുദിനം പുതിയ ഓരോന്ന് വന്നുകൊണ്ടുമിരിക്കുന്നു.

ഇത്തരം ആപ്ലിക്കേഷനുകളില്‍ ഏറെ ഉപകാരപ്രദമായതും ഉണ്ട്. അതായത് നമ്മുടെ ജീവന്‍ രക്ഷിക്കാന്‍ പോലും ഉപകരിക്കുന്ന ആപ്ലിക്കേഷനുകള്‍. ഉദാഹരണത്തിന് ഒറ്റയ്ക്ക് എവിടെയെങ്കിലും പോകുന്ന സമയത്ത് എന്തെങ്കിലും ശാരീരിക അസ്വാ്‌സഥ്യമോ പ്രയാസങ്ങളോ വന്നാല്‍ നമുക്ക് വേണ്ടപ്പെവരെ വിവരമറിയിക്കുന്ന ആപ്ലിക്കേഷന്‍.

അതോടൊപ്പം ആരോഗ്യകരമായ ജീവിതത്തിന് ജീവിതചര്യ എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശിക്കുകയും അത് അളക്കുകയും ചെയ്യുന്നആപ്ലിക്കേഷനുകളും ഉണ്ട്.

ഇത്തരത്തില്‍ നിത്യ ജീവിതത്തില്‍ ഏറെ സഹായകമായ ജീവന്‍രക്ഷാ ആപ്ലിക്കേഷനുകള്‍ പരിചയപ്പെടാം. ഇതെല്ലാം സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്നതാണ്. കണ്ടുനോക്കു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

CPR/Choking

ഒരു രോഗിക്ക് അപ്രതീക്ഷിതമായി ശ്വാസതടസം നേരിട്ടാല്‍ എങ്ങനെ എങ്ങനെ പ്രാഥമിക ശുശ്രൂഷ നല്‍കണമെന്ന് നിര്‍ദേശിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. വീഡിയോയുടെ സഹായത്തോടെയാണ് ഇത് കാര്യങ്ങള്‍ വിശദീകരിക്കുന്നത്. വാഷിംഗ്ടണ്‍ സര്‍വകലാശാലയിലെ ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ഇത് വികസിപ്പിച്ചത്. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

iBP Blood Pressure

ബ്ലഡ് പ്രഷര്‍ അളക്കുന്നതിനും വിലയിരുത്തന്നതിനുമുള്ള ആപ്ലിക്കേഷനാണ് ഇത്. സ്‌ക്രീനില്‍ കൈ തൊട്ടാല്‍ തനിയെ നിങ്ങളുടെ ബ്ലഡ് പ്രഷര്‍ രേഖപ്പെടുത്തും. ശരിയായ ബി.പി. അളവ് എത്രയാണെന്നും അധികമോ കുറവോ ഉണ്ടോ എന്നുമെല്ലാം ഇൗ ആപ്ലിക്കേഷനിലൂടെ മനസിലാക്കാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

Instant Heart Rate

നാഡിമിടിപ്പും ഹൃദയമിടിപ്പും അറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇന്‍സ്റ്റന്റ് ഹാര്‍ട്‌റേറ്റ്. ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ നിങ്ങളുടെ വിരല്‍ ഫോണിന്റെ കാമറയില്‍ അല്‍പസമയം വച്ചാല്‍ മതി. നാഡിമിഡിപ്പും ഹൃദയമിഡിപ്പും കൃത്യമായി രേഖപ്പെടുത്തും. ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാണ്.

 

ICE

ഒറ്റയ്ക്കുള്ള സമയത്ത് എന്തെങ്കിലും ശാരീരികാസ്വാസ്ഥ്യമുണ്ടായാല്‍ സഹായിക്കുന്നതിനുള്ള ഏറ്റവും നല്ല ആപ്ലിക്കേഷനുകളില്‍ ഒന്നാണ് ഇത്. നിങ്ങളുടെ അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും കോണ്‍ടാക്റ്റ് വിവരങ്ങളും മുന്‍പ് എന്തെങ്കിലും രോഗമുള്ളവരാണെങ്കില്‍ അതു സംബന്ധിച്ച വിവരങ്ങളും കഴിക്കുന്ന മരുന്നുകളുടെ വിവിരങ്ങളുമെല്ലാം ഇതില്‍ നേരത്തെ രേഖപ്പെടുത്തി വയ്ക്കാം. പെട്ടെന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായാല്‍ ബന്ധുക്കളെ അറിയിക്കാനും അടുത്തുള്ള ആശുപത്രിയില്‍ ചെന്നാല്‍ ഡോക്ടര്‍ക്ക് രോഗിയെ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമാക്കാനും ഇത് സഹായിക്കും. ഐ.ഒ.എസ്, ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ ലഭ്യം.

 

ERes

അത്യാവശ്യ ഘട്ടങ്ങളില്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇതും. ഓരോ രോഗങ്ങള്‍ക്കും എന്തെല്ലാം പ്രതിവിധികളാണ് സ്വീകരിക്കേണ്ടതെന്നും അതിന്റെ രീതികളും പ്രതിപാദിച്ചിട്ടുണ്ട്. ഐ.ഒ.എസ്., ആന്‍ഡ്രോയ്ഡ് ഫോണുകള്‍ക്ക്്.

 

WebMD

24 മണിക്കൂറും ആരോഗ്യ സംബന്ധമായ വിവരങ്ങള്‍ അറിയാന്‍ സഹായിക്കുന്ന ആപ്ലിക്കേഷനാണ് ഇത്. ഓരോ അസുഖത്തിനും എന്തെല്ലാം പ്രാഥമിക ശുശ്രൂഷകള്‍ നല്‍കണമെന്നും ഈ ആപ്ലിക്കേഷനിലൂടെ അറിയാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

SOS Siren

ഇതും അടിയന്തിര സാഹചര്യങ്ങളില്‍ ഉപയോഗപ്രദമായ ആപ്ലിക്കേഷനുകളാണ്. തൊട്ടടുത്തുള്ള ആശുപത്രികള്‍ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ഈ ആപ്ലിക്കേഷനിലൂടെ അറിയാം. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

iTriage Health

ഓരോ അസുഖം സംബന്ധിച്ച ലക്ഷണങ്ങള്‍, മരുന്നുകള്‍, ചികിത്സ ലഭ്യമാവുന്ന ആശുപത്രികള്‍ എന്നിവയെല്ലാം ഇതിലൂടെ അറിയാം. സംശയങ്ങള്‍ ചോദിക്കാനും ഉടന്‍ തന്നെ മറപടിലഭ്യമാക്കാനും ഈ ആപ്ലിക്കേഷനിലുടെ സാധിക്കും. ആന്‍ഡ്രോയ്ഡ്, ഐ.ഒ.എസ്. ഫോണുകള്‍ക്ക്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
ജീവന്‍ രക്ഷിക്കാന്‍ സഹായിക്കുന്ന സ്മാര്‍ട്‌ഫോണ്‍ ആപ്ലിക്കേഷനുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot