കുറഞ്ഞ വിലയ്ക്ക് ഐ ഫോണ്‍ 4 സ്വന്തമാക്കാം; ഓണ്‍ലൈനിലൂടെ

Posted By:

ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയില്‍ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ആപ്പിള്‍. ഇതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ വര്‍ഷം ആഗോള തലത്തില്‍ വില്‍പന നിര്‍ത്തിയ ഐ ഫോണ്‍ 4- ഇന്ത്യയില്‍ വീണ്ടും ലോഞ്ച് ചെയ്തത്. ഇന്നലെ മുതല്‍ വിവിധ ഓണ്‍ലൈന്‍ സ്‌റ്റോറുകളില്‍ ഐ ഫോണ്‍ 4 ലഭ്യമായിത്തുടങ്ങി. ഫോണിന്റെ 8 ജി.ബി. വേരിയന്റാണ് റീ ലോഞ്ച് ചെയ്തിരിക്കുന്നത്.

26500 രൂപയുണ്ടായിരുന്ന ഫോണിന് രണ്ടാം വരവില്‍ 22,990 രൂപയാണ് ആപ്പിള്‍ ഔദ്യോഗികമായി വിലയിട്ടിരിക്കുന്നത്. നാലു വര്‍ഷം പഴക്കമുള്ള ഒരു മോഡലിന് 3600 രൂപ കുറച്ചു എന്നത് വലിയ കാര്യമല്ല. മാത്രമല്ല, ഐ ഫോണ്‍ 4-നേക്കാള്‍ മികച്ച ഹാര്‍ഡ്‌വെയറും സോഫ്റ്റ്‌വെയറുമുള്ള ഫോണുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കുകയും ചെയ്യുന്നുണ്ട്.

നേരത്തെ ബൈബാക് ഓഫര്‍, ഇ.എം.ഐ എന്നിവയിലൂടെ 15000 രൂപ മുതല്‍ വിലയ്ക്ക് ഫോണ്‍ ലഭ്യമാക്കാന്‍ ആപ്പിള്‍ പദ്ധതി ഇടുന്നതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നുവെങ്കിലും അത്തരത്തിലുള്ള ആനുകൂല്യങ്ങളൊന്നും കമ്പനി പ്രഖ്യാപിച്ചിട്ടില്ല.

എങ്കിലും ആപ്പിള്‍ ഫോണ്‍ ഒരിക്കലെങ്കിലും സ്വന്തമാക്കണം എന്ന് ആഗ്രഹിക്കുന്നവര്‍ക്ക് ഇത് മികച്ച ഒരവസരമാണ്. മാത്രമല്ല, വിവിധ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ ആപ്പിള്‍ പ്രഖ്യാപിച്ചതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഫോണ്‍ വില്‍ക്കുന്നുമുണ്ട്.

എന്തായാലും ആപ്പിള്‍ ഐ ഫോണ്‍ 4 8 ജി.ബി. ലഭ്യമാകുന്ന മികച്ച 8 ഓണ്‍ലൈന്‍ ഡീലുകള്‍ ചുവടെ കൊടുക്കുന്നു.

കുറഞ്ഞ വിലയ്ക്ക് ഐ ഫോണ്‍ 4 സ്വന്തമാക്കാം; ഓണ്‍ലൈനിലൂടെ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot