ഗാലക്‌സി നോട്ട് 9 വാങ്ങാനും വാങ്ങാതിരിക്കാനും 8 കാരണങ്ങൾ!

By GizBot Bureau
|

എന്തുകൊണ്ട് സാംസങ് ഗാലക്‌സി നോട്ട് 9 വാങ്ങണം? എന്തുകൊണ്ട് വാങ്ങേണ്ടതില്ല..? നിങ്ങൾ അന്വേഷിക്കുന്ന ആ കാരണങ്ങൾ വിവരിക്കുകയാണ് ഇന്നിവിടെ. സാംസങിന്റെ ഏറ്റവും പുതിയ ഈ ഫ്ലാഗ്ഷിപ്പ് ഫോൺ വാങ്ങാനും വാങ്ങാതിരിക്കാനും കാരണമാകുന്ന 8 കാര്യങ്ങൾ പറയുകയാണ് ഇന്നിവിടെ.

1 S-പെൻ

1 S-പെൻ

ഗ്യാലക്‌സി നോട്ട് 9ന്റെ ഏറ്റവും വലിയ പ്രത്യേകതയും മാറ്റവും അതിലെ S പെന്‍ തന്നെ. 'ബ്ലൂട്ടൂത്ത് ലോ എനര്‍ജിയും കൂടാതെ ബില്‍റ്റ്-ഇന്‍ ബാറ്ററി' എന്നിവയുമാക്കി അപ്‌ഡ്രേഡ് ചെയ്തിട്ടുണ്ട് ഈ പുതിയ മോഡലിൽ. മുപ്പതടി അകലെ നിന്നു പോലും സ്‌റ്റെലസ് ഉപയോഗിച്ച് ഫോണിനെ നിയന്ത്രിക്കാം. ഇതിലൂടെ ഫോണിന്റെ ക്യാമറയെ നിയന്ത്രിച്ച് കൂടുതല്‍ ക്രീയേറ്റീവായ ഫോട്ടോകളും എടുക്കാം. ഒപ്പം ഫോണ്‍ അണ്‍ലോക്ക് ചെയ്യാനും യുട്യൂബ് വീഡിയോകള്‍ പ്ലേ ചെയ്യാനും പോസ് ചെയ്യാനും അല്ലെങ്കില്‍ പവര്‍ പോയിന്റിലെ സ്ലൈഡുകളിലൂടെ നാവിഗേറ്റ് ചെയ്യാനും കഴിയും.

 2 ഡെക്സ് പിന്തുണ

2 ഡെക്സ് പിന്തുണ

ഗ്യാലക്‌സി നോട്ട് 9ല്‍ യുഎസ്ബി ടൈപ്പ്-സി റ്റു എച്ച്ഡിഎംഐ കേബിള്‍ കണക്ടു ചെയ്തു കഴിഞ്ഞാല്‍ ഡെസ്‌ക്ടോപ്പ് മോഡില്‍ പ്രവേശിച്ച് വലിയ മോണിറ്ററില്‍ വിവിധ കാര്യങ്ങള്‍ ചെയ്യാം. ഫോണിനെ ഈ സമയത്ത് ഒരു ട്രാക് പാഡ് ആയോ കീബോര്‍ഡ് ആയോ ഉപയോഗിക്കാം.

 

 

3 വലിയ മികവുറ്റ ഡിസ്പ്ളേ

3 വലിയ മികവുറ്റ ഡിസ്പ്ളേ

ഡിസ്‌പ്ലെയുടെ കാര്യത്തിൽ 6.4 ഇഞ്ച് QHD+ സൂപ്പർ AMOLED ഡിസ്പ്ളേ ആണ് ഫോണിന് ഉള്ളത്. 18.5:9 ഡിസ്പ്ളേ അനുപാതം കൂടിയായപ്പോൾ സാംസങ് ഒഎൽഇഡി ഡിസ്‌പ്ലെയുടെ മികവുറ്റ ഒരു രൂപം നമുക്ക് ലഭ്യമാകുകയും ചെയ്യും. ഇതും ഗാലക്‌സി നോട്ട് 9 വാങ്ങാൻ ഒരു കാരണമാകുകയാണ്.

4 താങ്ങാവുന്ന വില

4 താങ്ങാവുന്ന വില

താങ്ങാവുന്ന വിലയോ.. ഇതിപ്പോൾ 67,900 രൂപ ഇല്ലേ ഒന്ന് ചോദിക്കും മുമ്പ് വിപണിയിലുള്ള സമാന ഫ്ലാഗ്ഷിപ്പ് മോഡലുകളുമായി ഒരു താരതമ്യം നടത്തുക. സോണി Xperia XZ2 വില വരുന്നത് 72,900 രൂപയാണ്. വാവെയ് P20 പ്രൊ ആണെങ്കിൽ 69,999 രൂപയും. അങ്ങനെ നോക്കുമ്പോൾ ഗാലക്‌സി നോട്ട് 9ന് എന്തുകൊണ്ടും വില കുറവ് തന്നെയാണ്.

1 മാറ്റമില്ലാത്ത പ്രൊസസർ

1 മാറ്റമില്ലാത്ത പ്രൊസസർ

നോട്ട് സീരീസിനെ സംബന്ധിച്ചെടുത്തോളം പ്രൊസസർ പുതിയതാണെങ്കിലും ഗാലക്‌സി S9മായി താരതമ്യം ചെയ്യുമ്പോൾ പഴയ പ്രൊസസർ ആയ Exynos 9810 തന്നെയാണ് നോട്ട് 9ലും ഉള്ളത്. ഇന്ത്യൻ മോഡലുകളിൽ ഈ പ്രോസസറിൽ തന്നെയാണ് ഫോൺ എത്തിയിരിക്കുന്നത്.

 2 അതേ ക്യാമറ

2 അതേ ക്യാമറ

ക്യാമറയുടെ കാര്യത്തിൽ 12 എംപിയുടെ രണ്ടു ക്യാമറകളാണ് പിറകിലുള്ളത്. f/1.5, f/2.4 എന്നിങ്ങനെയുള്ള അപേർച്ചറുകളോട് കൂടിയ ഒരു 12 എംപിയും f/2.4 അപേർച്ചറോട് കൂടിയ ഒരു 12 എംപിയുമാണ് ഈ ഇരട്ട ക്യാമറ സെറ്റപ്പ്. മുൻവശത്ത് f/1.7 അപേർച്ചറോട് കൂടിയ 8 എംപി ക്യാമറയും ഉണ്ട്. പക്ഷെ സമാന ക്യാമറ സെറ്റപ്പ് തന്നെയാണ് ഗാലക്‌സി S9ലും ഉള്ളത്.

 

 

 3 അധികം മാറ്റമില്ലാത്ത കണക്ടിവിറ്റി ഓപ്ഷനുകൾ

3 അധികം മാറ്റമില്ലാത്ത കണക്ടിവിറ്റി ഓപ്ഷനുകൾ

കണക്ടിവിറ്റി ഓപ്ഷനുകളുടെ കാര്യത്തിലേക്ക് വരുമ്പോൾ അധികം മാറ്റമില്ലാത്ത രീതിയിൽ തന്നെയാണ് ഇവിടെയും കാണാൻ പറ്റുക. ഗാലക്‌സി നോട്ട് 8ലും ഗാലക്‌സി S9 ലും എല്ലാം ഉള്ള സ്ഥിരം ഓപ്ഷനുകൾ തന്നെയാണ് ഇവിടെയും ഉള്ളത്.

4 കാര്യമായി മാറാത്ത ഡിസൈൻ

4 കാര്യമായി മാറാത്ത ഡിസൈൻ

നോട്ട് 8 മായി തട്ടിച്ചുനോക്കുമ്പോൾ ചെറിയ രീതിയിലുള്ള മാറ്റം കാണാമെങ്കിലും പ്രകടമായ മാറ്റങ്ങളൊന്നും തന്നെ ഇവിടെ നോട്ട് 9ൽ നമുക്ക് കാണാൻ കഴിയില്ല.

ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി ആപ്പിള്‍ബാറ്ററിയുടെ ആയുസ്സ് വര്‍ദ്ധിപ്പിക്കാന്‍ പുതിയ സാങ്കേതികവിദ്യയുമായി ആപ്പിള്‍

Best Mobiles in India

Read more about:
English summary
Top 8 Reasons to Buy And Not to Buy Samsung Galaxy Note 9

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X