ഈ 9 കാരണങ്ങൾ മതി ഏതൊരു ഐഫോൺ ഉപയോഗിക്കുന്ന ആളും ആൻഡ്രോയ്ഡിലേക്ക് മാറാൻ!

By GizBot Bureau
|

ആൻഡ്രോയിഡും ഐഒഎസും ഇന്ന് ലോകത്ത് നിലവിലുള്ള ഏറ്റവും മികച്ച രണ്ടു മൊബൈൽ ഓപ്പറേറ്റിങ് സിസ്റ്റങ്ങൾ ആണ് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു ഭാഗത്ത് ആൻഡ്രോയ്ഡ് ഒഎസ് കഴിവ് തെളിയിക്കുമ്പോൾ വേറൊരു ഭാഗത്ത് ഐഒഎസ് അതിന്റേതായ മേന്മകൾ കാണിക്കുന്നു.

 
ഈ 9 കാരണങ്ങൾ മതി ഏതൊരു ഐഫോൺ ഉപയോഗിക്കുന്ന ആളും ആൻഡ്രോയ്ഡിലേക്ക് മാറാൻ!

ഈ അടുത്തിടെ നടന്ന ആൻഡ്രോയ്ഡ് പി ബീറ്റാ വേര്ഷന് പുറത്തിറക്കലും ഐഒഎസ് 12 ന്റെ പുറത്തിറക്കലും നമുക്ക് വ്യക്തമാക്കി തരുന്നതും ഇത് തന്നെയാണ്. രണ്ടു ഒഎസുകൾക്കും അതിന്റേതായ മെച്ചങ്ങൾ ഉണ്ടെങ്കിലും എന്തുകൊണ്ടും ആൻഡ്രോയ്ഡ് തന്നെയാണ് ഒരുപിടി മുകളിൽ നില്കുന്നത് എന്നത് വാസ്തവമാണ്. ഇന്ന് ഇവിടെ എന്തുകൊണ്ട് ആൻഡ്രോയിഡ് ഐഒഎസ് നേക്കാൾ മുകളിൽ നില്കുന്നു എന്ന് നോക്കുകയാണ്.

1. ഒന്നിലധികം പ്രൊഫൈലുകൾ അഥവാ യൂസേഴ്സ്

1. ഒന്നിലധികം പ്രൊഫൈലുകൾ അഥവാ യൂസേഴ്സ്

ഐഒഎസ് ഇതുവരെ കൊണ്ടുവരാത്ത ഒരു കാര്യം. ആൻഡ്രോയ്ഡ് ഒഎസിൽ ലോലിപോപ്പ് മുതൽ ഈ സേവനം ലഭ്യമാണ്. ഒന്നിലധികം യൂസേഴ്സ് നമുക്ക് നമ്മുടെ ആൻഡ്രോയിഡ് ഫോണിൽ തന്നെ ഉണ്ടാക്കാം. പ്രധാന യൂസർ, ഗസ്റ്റ് യൂസർ എന്നിങ്ങനെ പല രീതിയിൽ മാറ്റാൻ സാധിക്കും.

2. ഹോം സ്ക്രീൻ ലോഞ്ചറുകൾ

2. ഹോം സ്ക്രീൻ ലോഞ്ചറുകൾ

ആൻഡ്രോയ്ഡ് ഫോണുകൾക്ക് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു സവിശേഷത. ഹോം സ്ക്രീൻ ലോഞ്ചറുകൾ നമ്മുടെ ഇഷ്ടത്തിനനുസരിച്ചുള്ള ഐക്കണുകളും തീമുകളും കൊണ്ട് അലങ്കരിക്കുന്ന സൗകര്യം എന്തോ ഐഒഎസിന് ഇന്നും കിട്ടാക്കനിയാണ്.

3. സ്പ്ലിറ്റ് സ്ക്രീൻ മൾട്ടി ടാസ്കിങ്
 

3. സ്പ്ലിറ്റ് സ്ക്രീൻ മൾട്ടി ടാസ്കിങ്

ആൻഡ്രോയ്ഡ് 6 മുതൽ ആൻഡ്രോയ്ഡ് കൊണ്ടുവന്ന മറ്റൊരു മികച്ച സൗകര്യം. ഒരേ സ്‌ക്രീനിൽ തന്നെ രണ്ടു ആപ്പുകൾ ഒരുമിച്ചു പ്രവർത്തിപ്പിക്കാനുള്ള സൗകര്യമാണിത്. ആദ്യം മൾട്ടി വിൻഡോ എന്ന പേരിലും ഇപ്പോൾ സ്പ്ലിറ്റ് സ്ക്രീൻ എന്ന പേരിലും അറിയപ്പെടുന്ന ഈ സൗകര്യം ഐഒഎസ് ഫോണുകൾക്ക് ഇപ്പോഴും സ്വപ്നം മാത്രമാണ്.

4. Always-On/Ambient display

4. Always-On/Ambient display

എല്ലാ ആൻഡ്രോയ്ഡ് ഫോണുകളിലും ലഭ്യമല്ല എങ്കിലും പിക്സൽ 2, ഗാലക്‌സി എസ് 9 തുടങ്ങിയ ഒരുപിടി മോഡലുകളിൽ ലഭ്യമായ ആൻഡ്രോയിഡിന് മാത്രം അവകാശപ്പെടാവുന്ന മറ്റൊരു സവിശേഷത.

5. മെച്ചപ്പെട്ട നാവിഗേഷൻ സംവിധാനം

5. മെച്ചപ്പെട്ട നാവിഗേഷൻ സംവിധാനം

ആൻഡ്രോയിഡ് പി ബീറ്റാ വേർഷനിൽ ഗൂഗിൾ അവതരിപ്പിച്ച ഒരു സവിശേഷതയാണ് കൂടുതൽ മെച്ചപ്പെടുത്തിയ ഇൻഡോർ നാവിഗേഷൻ. Wi-Fi RTT (Round-Trip-Time) അല്ലെങ്കിൽ IEEE 802.11mc വൈഫൈ പ്രോട്ടോകോൾ ഉപയോഗിച്ച് കൂടുതൽ മെച്ചപ്പെടുത്തിയ ഇൻഡോർ നാവിഗേഷൻ നമുക്ക് ലഭിക്കുന്നു.

6. പിക്ച്ചർ ഇൻ പിക്ച്ചർ മോഡ്

6. പിക്ച്ചർ ഇൻ പിക്ച്ചർ മോഡ്

ഡെവലപ്പർമാർക്ക് അടക്കം പിക്ച്ചർ ഇൻ പിക്ച്ചർ മോഡ് ആൻഡ്രോയിഡ് വാഗ്ദാനം ചെയ്യുമ്പോൾ ഇന്നും പരിമിതികളോടെ നിൽക്കുകയാണ് ഐഒഎസ്.

7. ഓട്ടോ ആപ്പ് ഷോർട്ട്കട്ട്സ്

7. ഓട്ടോ ആപ്പ് ഷോർട്ട്കട്ട്സ്

ആൻഡ്രോയിഡ് ഒഎസിൽ ആപ്പുകൾക്കായി ഷോർട്ട്കട്ട് സംവിധാനങ്ങൾ മുമ്പ് ഉണ്ടായിരുന്നെങ്കിലും കൂടുതൽ വിപുലമായ സൗകര്യങ്ങളോടെയാണ് ആൻഡ്രോയിഡ് പി എത്തുന്നത്. ഈ ഓട്ടോ ആപ്പ് ഷോർട്ട്കട്ട്സ് സംവിധാനം വഴി കൂടുതൽ കാര്യങ്ങൾ ഒരൊറ്റ ടാപ്പിൽ തന്നെ നമുക്ക് ചെയ്യാൻ സാധിക്കും.

8. ഫിംഗർ പ്രിന്റ് സ്കാനർ വരെ ഓഫ് ചെയ്യാനുള്ള സെക്യൂരിറ്റി മോഡ്

8. ഫിംഗർ പ്രിന്റ് സ്കാനർ വരെ ഓഫ് ചെയ്യാനുള്ള സെക്യൂരിറ്റി മോഡ്

ആൻഡ്രോയിഡ് പിയിൽ ഫിംഗർ പ്രിന്റ് സ്കാനർ വരെ ഓഫ് ചെയ്യാൻ സാധിക്കുന്ന 'എന്റർ ലോക്ക് ഡൗൺ' സെക്യൂരിറ്റി മോഡ് ഗൂഗിൾ അവതരിപ്പിച്ചിരിക്കുകയാണ്. ഫോണുകൾക്ക് കൂടുതൽ സുരക്ഷാ വാഗ്ദാനം നൽകുന്നതാണ് ഈ സവിശേഷത.

എങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകൾ നിങ്ങളുടെ ഫോണിൽ എളുപ്പം തിരിച്ചെടുക്കാം?എങ്ങനെ ഡിലീറ്റ് ചെയ്ത ഫയലുകൾ നിങ്ങളുടെ ഫോണിൽ എളുപ്പം തിരിച്ചെടുക്കാം?

9. പെട്ടെന്ന് സ്ക്രീൻ റൊട്ടേറ്റ് ചെയ്യാനുള്ള ടൂൾ

9. പെട്ടെന്ന് സ്ക്രീൻ റൊട്ടേറ്റ് ചെയ്യാനുള്ള ടൂൾ

ഐഒഎസിൽ ഇല്ലാത്ത ആൻഡ്രോയിഡിൽ എത്തിയിരിക്കുന്ന മറ്റൊരു സൗകര്യം. സ്ക്രീൻ റൊട്ടേറ്റ് ചെയ്യുന്നതിനായി നോട്ടിഫിക്കേഷൻ പാനലിൽ ഓരോ തവണയും പോകേണ്ട ആവശ്യമില്ല. പകരം മുകളിൽ വലതു മൂലയ്ക്കുള്ള ഒരു ബട്ടൺ കൊണ്ട് ഇത് നിയന്ത്രിക്കാം.

Best Mobiles in India

Read more about:
English summary
Top 9 Reasons Why Android is Far Better Than Ios

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X