ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്. സ്മാര്‍ട്‌ഫോണുകള്‍

Posted By:

സ്‌പെയിനിലെ ബാര്‍സലോണയില്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസ് മൂന്നു ദിവസം പിന്നിട്ടപ്പോഴേക്കും നിരവധി സ്മാര്‍ട്‌ഫോണുകളാണ് ലോഞ്ച് ചെയ്തത്. ഇതില്‍ നോകിയയുടെ ആദ്യ ആന്‍ഡ്രോയ്ഡ് ഫോണുകളായ നോകിയ X, നോകിയ X പ്ലസ്, നോകിയ XL എന്നിവ ആദ്യ ദിനത്തില്‍ ലോഞ്ച് ചെയ്ത പ്രധാന ഫോണ്‍ ആയിരുന്നു.

എന്നാല്‍ തൊട്ടുപിന്നാലെ സാംസങ്ങിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഗാലക്‌സി S5-ഉം പുറത്തിറങ്ങി. അതുകൊണ്ടുതന്നെ ആദ്യ ദിനത്തിലെ താരവും സാംസങ്ങായിരുന്നു. ഇതിനു പുറമെ സോണി, എല്‍.ജി, ലെനോവൊ, എച്ച്.ടി.സി തുടങ്ങിയവയെല്ലാം പുതിയ ഫോണുകള്‍ അവതരിപ്പിച്ചു.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം എം.ഡബ്ല്യു.സിയില്‍ ലോഞ്ച് ചെയ്ത മിക്ക സ്മാര്‍ട്‌ഫോണുകളും താമസിയാതെ ഇന്തയിലും എത്തുന്നു എന്നതാണ്. മാത്രമല്ല, ഉയര്‍ന്ന ശ്രേണിയില്‍ പെട്ട മിക്ക ഫോണുകളിലും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ് കാറ്റ് ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം.

ഇതില്‍ സാംസങ്ങ് ഗാലക്‌സി S5-ന് 42,000 രൂപയില്‍ അധികമായിരിക്കും വില എന്നാണ് അറിയുന്നത്. ഉയര്‍ന്ന ശ്രേണിയിലുള്ള മറ്റൊരു ഹാന്‍ഡ്‌സെറ്റായ സോണി എക്‌സ്പീരിയ Z2-വിന് 45,000 രൂപയ്ക്കു മുകളിലും ആണ് പ്രതീക്ഷിക്കുന്നത്.

എന്തായാലും മൊബൈല്‍ വേള്‍ഡ് കോണ്‍ഗ്രസില്‍ അവതരിപ്പിക്കപ്പെട്ടതും ആന്‍ഡ്രോയ്ഡ് 4.4 കിറ്റ്കാറ്റ് ഓപ്പറേറ്റിംഗ് സിസ്റ്റമുള്ളതുമായ 10 സ്മാര്‍ട്‌ഫോണുകള്‍ ഇവിടെ അവതരിപ്പിക്കുന്നു. ഇവയെല്ലാം ഏറെ വൈകാതെ ഇന്ത്യയില്‍ എത്തുമെന്ന് കരുതുന്ന ഫോണുകളാണ്.

ഉടന്‍ ലോഞ്ച് ചെയ്യാന്‍ പോകുന്ന ആന്‍ഡ്രോയ്ഡ് കിറ്റ്കാറ്റ് സ്മാര്‍ട്‌ഫോ

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot