ഇതാ മികച്ച ബജറ്റ് ഫ്രണ്ട്‌ലി ഫാസ്റ്റ് ചാർജിങ് ഫോണുകൾ
ഫോണിൽ കാര്യമായി ബ്രാൻഡ് നോക്കാത്തവർക്ക് നിരവധി ഓപ്ഷനുകളാണുള്ളത്, 30,000 രൂപയിൽ താഴെ പല കമ്പനികളും മത്സരിച്ചാണ് മോഡലുകൾ പുറത്തിറക്കുന്നത്. പ്രീമിയം ഫോണുകളിൽ മാത്രം ലഭിക്കുന്ന ഫീച്ചറുകൾ ഇപ്പോൾവില കുറഞ്ഞ മോഡലുകളിലേക്കും എത്തുകയും ചെയ്യുന്നുണ്ട്. ചാർജിങ് പ്രശ്നമാണ് ഫോൺ ഉപയോഗിക്കുന്നവർ പ്രധാനമായും നേരിടുന്ന വെല്ലുവിളി. അതിനാൽ തന്നെ സ്മാർട്ട് ഫോൺ കമ്പനികൾ ഒട്ടനവധി ഫാസ്റ്റ് ചാർജിങ് സംവിധാനമുള്ള സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിട്ടുണ്ട്. പോക്കറ്റ് കാലിയാകാതെ 30,000 രൂപക്ക് താഴെ ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണക്കുന്ന മികച്ച സ്മാർട്ട് ഫോണുകൾ ഏതെന്ന് നോക്കാം.
29999 രൂപ മാത്രം വില വരുന്ന മോട്ടറോള എഡ്ജ് 50 പ്രോ (Motorola Edge 50 Pro) ഫാസ്റ്റ് ചാർജിങ്ങിന് ബെസ്റ്റ് ഓപ്ഷനാണെന്നു പറയാം. 125W ഫാസ്റ്റ് ചാർജിങ് സംവിധാമാണ് ഇതിൽ നൽകിയിരിക്കുന്നത്. വെറും 16 മിനുട്ടിൽ ചാർജ് 20 ശതമാനത്തിൽ നിന്ന് 100 ശതമാനത്തിലേക്ക് എത്തും. 12 മണിക്കൂറും 30 മിനുട്ടും പ്രവർത്തിക്കാൻ ശേഷിയുള്ള 4,500ാഅവ ബാറ്ററിയും ഇതിന് നൽകിയിട്ടുണ്ട്.

OIS സപ്പോർട്ടുള്ള 50 മെഗാപിക്‌സൽ പ്രൈമറി ക്യാമറയും 50 മെഗാപിക്‌സലിന്റെ ഫ്രണ്ട് ക്യാമറയും ഈ ഫോണിന് നൽകിയിട്ടുണ്ട്. Qualcomm Snapdragon 7 Gen 3 SoC ലാണ് ഇത് പ്രവർത്തിക്കുന്നത്. ഏറ്റവും പുതിയ പ്രോസസർ ആയ ക്വാൽകോം സ്നാപ്ഡ്രാഗൻ 7 പ്ലസ് ജെൻ3 പ്രവർത്തിക്കുന്ന ഫോണാണ് വൺ പ്ലസ് നോഡ് 4. 8 ജിബി + 128 ജിബി, 8 ജിബി + 256 ജിബി, 12 ജിബി + 256 ജിബി എന്നീ റാംസ്റ്റോറേജ് കോംബിനേഷനുകളിലാണ് നോഡ് 4 കിട്ടുക.
നോഡ് ശ്രേണിയിൽ ഇതുവരെ അവതരിപ്പിച്ച ഏറ്റവും വലിയ ബാറ്ററിയാണിതിന്. 100 വാട്ട് സൂപ്പർവൂക് ചാർജർ വഴി ഇത് 100% ചാർജ് ചെയ്യാൻ അരമണിക്കൂർ മതി. ആൻഡ്രോയ്ഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ 14.1 ഓപ്പറേറ്റിങ് സിസ്റ്റം തികച്ചും യൂസർഫ്രണ്ട്‌ലി ആണ്. ചില ഗെയിമുകളും മറ്റും പ്രീലോഡഡ് ആയി വന്നിട്ടുണ്ടെങ്കിലും ഡിസേബിൾ ചെയ്യാനാകും.

ഗെയിമിങ്, എന്റർടെയ്ൻമെന്റ് ഉപയോഗത്തിലൊന്നും കാര്യമായി ചൂടാകുകയോ പെർഫോമൻസ് പതറുകയോ ചെയ്യുന്നില്ല. ബാറ്ററി ഫുൾ ചാർജ് ചെയ്താൽ ഒന്നര രണ്ടു ദിവസം ഉപയോഗിക്കാം. 28999 രൂപയാണ് വൺ പ്ലസ് നോഡ് 4ന്റെ വില. അടുത്തതായി പോക്കോ എഫ് 6 ആണ് മറ്റൊരു മികച്ച ഓപ്ഷൻ. പോക്കോ എഫ് 6ന് 5000mAh ബാറ്ററിയും 90W ടർബോ ചാർജിംഗ് പിന്തുണയും ലഭിക്കുന്നു.
6.67 ഇഞ്ച് ക്രിസ്റ്റൽ റെസ് ഫ്ലോ അമോലെഡ് പാനൽ, OIS ഉള്ള 50MP ക്യാമറ സിസ്റ്റം, 20MP ഫ്രണ്ട് ക്യാമറ എന്നിവ ഉൾക്കൊള്ളുന്നുണ്ട്. പോക്കോ എഫ് 6ന് സ്നാപ്ഡ്രാഗൻ 8പ്ലസ് ജെൻ3 ആണ് കരുത്തു പകരുന്നത്. 29990 രൂപയാണ് പോക്കോ എഫ് 6ന്റെ വില. 27,999 രൂപ വില വരുന്ന പോക്കോ എക്സ് 7 പ്രോ 90W (8GB+256GB)ഫാസ്റ്റ് ചാർജാണ് വാഗ്ദാനം ചെയ്യുന്നത്.

34 മിനിറ്റിൽ ഫോൺ 100 ശതമാനം ചാർജാവും. 6,550mAh ബാറ്ററിയും ഇതിനുണ്ട്. 29,440 രൂപ വിലവരുന്ന റിയൽമി ജിടി 6 ടി (Realme GT 6T ) 120W ഫാസ്റ്റ് ചാർജിങാണ് നൽകുന്നത്. 5,500mAh ബാറ്റിയും ഇതിനുണ്ട്. 8GB+128GB വേരിയന്റിനാണ് ഈ വില വരുന്നത്.


Click it and Unblock the Notifications








