Home
Mobile

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാതെ തന്നെ ഈ ട്രിക്‌സുകള്‍ നിങ്ങള്‍ക്ക് ഉപയോഗിക്കാം

By Samuel P Mohan

ഒട്ടുമിക്ക പേരുടേയും കൈയ്യില്‍ ഇന്നു കാണും ആന്‍ഡ്രോയിഡ് ഫോണ്‍. അതിലെ സവിശേഷതകള്‍ തന്നെയാണ് ആന്‍ഡ്രോയിഡിലേക്ക് ചേര്‍ക്കാന്‍ എല്ലാവരേയും പ്രേരിപ്പിക്കുന്നതും. കൂടാതെ ഇപ്പോള്‍ മൊബൈല്‍ പ്ലാറ്റ്‌ഫോം രംഗത്ത് മുന്നേറിക്കൊണ്ടിരിക്കുന്ന ഒരു ഓപ്പറേറ്റിംഗ് സിസ്റ്റമാണ് ആന്‍ഡ്രോയിഡ്.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാതെ തന്നെ ഈ ട്രിക്‌സുകള്‍ നിങ്ങള്‍ക്ക്

ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് വളരെ പരിചിതമായ ഒരു വാക്കാണ് റൂട്ടിംഗ്. റൂട്ടിംഗ് ചെയ്തു കഴിഞ്ഞാല്‍ ഫോണിന് പല പുതിയ സാധ്യതകളും കിട്ടുമെന്ന് എല്ലാവരും വിശ്വസിക്കുന്നു. എന്നാല്‍ ശരിക്കും റൂട്ടിംഗിന്റെ ആവശ്യമില്ല.

ആന്‍ഡ്രോയിഡ് ഫോണ്‍ റൂട്ട് ചെയ്യാതെ ഉപയോഗിക്കാന്‍ കഴിയുന്ന കുറച്ചു ഹാക്കുകള്‍ ഇവിടെ പറയാം.

 നിങ്ങളുടെ ഫോണ്‍ വിദൂരമായി ലോക്ക് ചെയ്യാം

നിങ്ങളുടെ ഫോണ്‍ വിദൂരമായി ലോക്ക് ചെയ്യാം

ഫോണ്‍ നഷ്ടപ്പെടുന്ന കാര്യം ചിന്തിക്കാന്‍ കൂടി സാധിക്കാത്തതാണ്. കാരണം നഷ്ടപ്പെട്ട ഫോണിലെ ഡാറ്റകള്‍ ആക്‌സസ് ചെയ്യാന്‍ വളരെ എളുപ്പവുമാണ്. എന്നാല്‍ ആന്‍ഡ്രോയിഡ് ഫോണ്‍ നഷ്ടപ്പെട്ടാല്‍ എവിടിരിന്നു വേണമെങ്കിലും ആ ഫോണ്‍ നിങ്ങള്‍ക്കു ലോക്ക് ചെയ്യാന്‍ സാധിക്കും. അതായത് 'Android Device Manager' ഉപയോഗിച്ച് നഷ്ടപ്പെട്ട നിങ്ങളുടെ ഉപകരണം നിയന്ത്രിക്കാനാകും. കൂടാതെ അതിലെ എല്ലാ ഡാറ്റകളും നിങ്ങള്‍ക്കു ഇല്ലാതാക്കാനും കഴിയും.

 വിശ്വസനീയമായ ഒരു ലൊക്കേഷന്‍ ചേര്‍ക്കാം

വിശ്വസനീയമായ ഒരു ലൊക്കേഷന്‍ ചേര്‍ക്കാം

വിശ്വസനീയമായ ഒരു ലൊക്കേഷന്‍ നിങ്ങളുടെ ഫോണില്‍ ചേര്‍ത്തു കഴിഞ്ഞാല്‍ ആ സ്ഥലത്ത് എത്തുമ്പോള്‍ ഫോണില്‍ സെക്യൂരിറ്റി കോഡ് ചേര്‍ക്കേണ്ടതില്ല. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ ഇതു ചെയ്യുമ്പോള്‍ അപകടസാധ്യതയെ കുറിച്ചും അറിഞ്ഞിരിക്കണം. നിങ്ങളുടെ ഉപകരണത്തെ ആശ്രയിച്ചിരിക്കും ഇതിന്റെ പ്രവര്‍ത്തനങ്ങള്‍.

ഇതു ചെയ്യാനായി ആദ്യം ഫോണ്‍ സെറ്റിംഗ്‌സിലേക്കു പോയി PIN കോഡ് പോലുളള സുരക്ഷിതമായ അണ്‍ലോക്ക് രീതി സജ്ജമാക്കുക. അതിനു ശേഷം സ്മാര്‍ട്ട് ലോക്കിലേക്കു പോയി, പിന്‍ നമ്പര്‍ എന്റര്‍ ചെയ്ത്, 'Trusted places' ഹിറ്റ് ചെയ്യുക. ഇനി വിശ്വസനീയമായ ഒരു സ്ഥലം ചേര്‍ക്കുക. ആ സ്ഥലം എത്തുമ്പോള്‍ ഫോണ്‍ അണ്‍ലോക്ക് ചെയ്യാനായി PIN കോഡ് നല്‍കേണ്ടതില്ല.

റെക്കോര്‍ഡ് വോയിസ് കോള്‍

റെക്കോര്‍ഡ് വോയിസ് കോള്‍

ഫോണ്‍ സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? എന്തെങ്കിലും കാരണത്താല്‍ ഫോണ്‍ റെക്കോര്‍ഡ് ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതിനായി ആപ്‌സുകള്‍ തിരഞ്ഞെടുക്കാം. പല ആപ്പുകളും ഫോണ്‍ റൂട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും അങ്ങനെ അല്ലാത്ത ആപ്‌സുകളും ഉണ്ട്.

Debian app, Debian noroot നിങ്ങള്‍ക്ക് സൗജന്യമായി പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ശേഷം മറ്റ് ആപ്‌സുകള്‍ തുറക്കുന്നതു പോലെ ഹോം സ്‌ക്രീനില്‍ നിന്നും തുറക്കാം.

ഹാര്‍ട്ട്-റേറ്റ് മോണിറ്ററായി LED ഫ്‌ള്ഷ് ലൈറ്റ് ഉപയോഗിക്കാം

ഹാര്‍ട്ട്-റേറ്റ് മോണിറ്ററായി LED ഫ്‌ള്ഷ് ലൈറ്റ് ഉപയോഗിക്കാം

ഹാര്‍ട്ട്‌റേറ്റ് മോണിറ്റര്‍ നിങ്ങളുടെ ഉപകരണത്തില്‍ ഇല്ലെങ്കില്‍ കൂടിയും നിങ്ങള്‍ക്ക് അത് ഗൂഗിള്‍ പ്ലേ സ്‌റ്റോറില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാം. അതിനായി ഫോണ്‍ റൂട്ട് ചെയ്യേണ്ട ആവശ്യവുമില്ല. 'Instant Heart-Rate' വളരെ മികച്ചതാണ്. ഫോണിലെ ബാറ്ററി തീരുമെന്നു പേടിക്കേണ്ട ആവശ്യവുമില്ല.

നാവിഗേഷന്‍ ബട്ടണുകള്‍ ആപ്പ് കുറുക്കുവഴിയായി ഉപയോഗിക്കാം

നാവിഗേഷന്‍ ബട്ടണുകള്‍ ആപ്പ് കുറുക്കുവഴിയായി ഉപയോഗിക്കാം

നിങ്ങളുടെ നാവിഗേഷന്‍ ബട്ടണുകളില്‍ നിങ്ങള്‍ക്ക് നിരവധി കുറുക്കു വഴികള്‍ ഉപയോഗിക്കാന്‍ കഴിയും. അതിനായി 'Home2 Shortcut' ആപ്പ് വളരെ നല്ലതാണ്.

Best Mobiles in India

English summary
Top Five Android Hacks You Can Do Without Rooting Your Phone
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X