കുറച്ചു ദിവസം കൂടെ കാത്തിരുക്കുക! ഈ ഫോണുകളുടെ വില കുത്തനെ കുറയാൻ പോകുന്നു!

By Shafik
|

നിങ്ങൾ ഒരു നല്ലസ്മാർട്ഫോൺ വാങ്ങാൻ നിൽക്കുകയാണോ. എങ്കിൽ അല്പം കൂടെ ഒന്ന് കാത്തിരുന്നാൽ ഒരുപിടി മികച്ച സ്മാർട്ഫോണുകൾ കുറച്ചധികം വിലക്കുറവിൽ നിങ്ങൾക്ക് വാങ്ങാൻ സാധിക്കും. സംഭവം ഏതെങ്കിലും കമ്പനികളുടെയോ ഓൺലൈൻ വെബ്സൈറ്റുകളുടെ പ്രത്യേക കിഴിവുകളോ ഒന്നുമല്ല ഇവിടെ പറയാൻ പോകുന്നത്, പകരം അല്പം യുക്തിയുപയോഗിച്ച് നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യത്തെ കുറിച്ചാണ് ഇന്നിവിടെ പറയാൻ പോകുന്നത്.

 

എങ്ങനെ ഒറ്റയടിക്ക് കുറഞ്ഞ വിലയിൽ വലിയ ഫോണുകൾ വാങ്ങാം?

എങ്ങനെ ഒറ്റയടിക്ക് കുറഞ്ഞ വിലയിൽ വലിയ ഫോണുകൾ വാങ്ങാം?

കാര്യം എന്തെന്ന് വെച്ചാൽ നമ്മൾക്ക് പണ്ടുമുതലേ ലഭ്യമായിക്കൊണ്ടിരിക്കുന്ന ഒരു സൗകര്യമാണ്. അതായത് ഒരു കമ്പനിയുടെ ഒരു പ്രത്യേക മോഡൽ, അതിന്റെ തൊട്ടടുത്ത തലമുറയിൽ പെട്ട ഫോൺ അവതരിപ്പിക്കുമ്പോൾ പഴയ മോഡലിന് കുറച്ചു വിലകുറയ്ക്കാറുണ്ടല്ലോ, അപ്പോൾ നമുക്ക് എളുപ്പം വില കൂടിയ ആ മോഡലുകൾ അല്പം കിഴിവിൽ വാങ്ങാൻ സാധിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ഒരുപിടി വമ്പൻ സ്മാർട്ഫോണുകൾക്ക് അവരുടെ അടുത്ത തലമുറയിൽ പെട്ട ഫോണുകൾ ഇറങ്ങാൻ പോകുകയാണ്. അതോടെ നിങ്ങൾക്ക് കുത്തനെയുള്ള ഒരു വിലയിടിവ് ഈ മോഡലുകൾക്കെല്ലാം തന്നെ പ്രതീക്ഷിക്കാം.

ആപ്പിളും ഗൂഗിളും സാംസങും എല്ലാം

ആപ്പിളും ഗൂഗിളും സാംസങും എല്ലാം

ആപ്പിൾ, ഗൂഗിൾ, സാംസങ് എന്നീ കമ്പനികളെല്ലാം തന്നെ തങ്ങളുടെ ഏറ്റവും പുതിയ മോഡലുകൾ ഉടൻ ഇറക്കുവാനുള്ള പദ്ധതിയിലാണ്. ചിലത് നിലവിൽ ഇറങ്ങിയിട്ടുമുണ്ട്. അതിനാൽ തന്നെ ആ പ്രീമിയം സ്മാർട്ഫോണുകളുടെ തൊട്ടുപിറകിൽ ഇറങ്ങിയ മോഡലുകൾക്ക് വമ്പിച്ച വിലക്കുറവുകളും കിഴിവുകളും എല്ലാം തന്നെ കമ്പനികൾ പ്രഖ്യാപിക്കുകയും ചെയ്യും. പിക്സൽ 2, ഗാലക്‌സി നോട്ട് 8, ഗാലക്‌സി എസ് 8, ആപ്പിൾ ഐഫോൺ എക്സ് എന്നീ മോഡലുകളെല്ലാം ഇതുപോലെ വില കുറയുന്നവയാണ്. ഏതൊക്കെയാണ് ഈ നിരയിൽ നമുക്ക് ഒന്ന് കാത്തിരുന്നാൽ അല്പം കുറഞ്ഞ വിലയിൽ വാങ്ങാൻ കഴിയുക എന്ന് നോക്കാം.

ഗൂഗിൾ പിക്സൽ 2
 

ഗൂഗിൾ പിക്സൽ 2

ഗൂഗിളിന്റെ മൂന്നാം തലമുറയിൽ പെട്ട പിക്സൽ ഫോണുകളായ പിക്സൽ 3, പിക്സൽ 3 XL എന്നീ മോഡലുകൾ കമ്പനി ഒക്ടോബർ 9ന് പുറത്തിറക്കുകയാണ്. അതിനാൽ തന്നെ പിക്സൽ 2 മോഡലുകൾക്ക് വലിയ തോതിലുള്ള കിഴിവുകൾ പ്രതീക്ഷിക്കാം. നിലവിൽ തന്നെ പല ഓൺലൈൻ വ്യാപാര സ്ഥാപനങ്ങളും പിക്സൽ 2വിന് നല്ല രീതിയിലുള്ള വിലക്കുറവ് നൽകുന്നുണ്ട്.

ഐഫോൺ 8, ഐഫോൺ 8 പ്ലസ്

ഐഫോൺ 8, ഐഫോൺ 8 പ്ലസ്

ആപ്പിളിന്റെ ഐഫോൺ 8, ഐഫോൺ 8 പ്ലസ് എന്നീ മോഡലുകൾ ഇപ്പോൾ വാങ്ങുന്നത് എന്തുകൊണ്ടും ശുദ്ധമണ്ടത്തരം ആണെന്നേ പറയാൻ പറ്റൂ. കാരണം 2018 മോഡൽ ഐഫോണുകൾ ഇറങ്ങാനിരിക്കുകയാണ്. ഒപ്പം ഐഫോൺ എക്സിന്റെ നിറസാന്നിധ്യവും ഇപ്പോഴുമുണ്ട്. അതിനാൽ തന്നെ കുറച്ചുകൂടെ കാത്തിരുന്നാൽ കുറഞ്ഞ നിരക്കിൽ ഫോൺ സ്വന്തമാക്കാൻ സാധിക്കും.

ഐഫോൺ X

ഐഫോൺ X

ഏകദേശം ഒരു ലക്ഷം രൂപയ്ക്കടുത്താണ് ഐഫോൺ Xന് വിലവരുന്നത്. മുകളിൽ പറഞ്ഞ പോലെ പുതിയ തലമുറയിൽ പെട്ട ഐഫോൺ മോഡലുകൾ ഉടൻ വിപണിയിൽ ഇറക്കാനുള്ള ശ്രമത്തിലാണ് ആപ്പിൾ. ആ മോഡലുകൾ എല്ലാം തന്നെ ഇറങ്ങുമ്പോൾ തീർച്ചയായും ഒരു വിലക്കിഴിവ് ഈ പഴയ ഫോണുകൾക്ക് ഉണ്ടാകും എന്നത് ഉറപ്പാണ്.

വൺപ്ലസ് 6

വൺപ്ലസ് 6

വൺപ്ലസ് 6T ഉടൻ തന്നെ ഇങ്ങു വരികയാണ്. ഒക്ടോബർ ആദ്യവാരം തന്നെ ഫോൺ പുറത്തിറങ്ങിയേക്കും. അതിനാൽ തന്നെ ഒരു വിലക്കുറവ് വൺപ്ലസ് 6ന് പ്രതീക്ഷിക്കാം. എന്നാൽ പുതിയ മോഡൽ ആയതിനാൽ വൺപ്ലസ് 6ന് ചെറിയ രീതിയിലുള്ള ഒരു കിഴിവ് മാത്രം പ്രതീക്ഷിക്കാം.

Best Mobiles in India

English summary
Top Flagship Phones to Buy in Coming Months.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X