2013-ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോകിയ ലൂമിയ ഹാന്‍ഡ്‌സെറ്റുകള്‍

Posted By:

നോകിയ ഇന്ന് പഴയ നോകിയയല്ല. കിരീടവും ചെങ്കോലും നഷ്ടപ്പെട്ട രാജാവിന്റെ അവസ്ഥയിലാണ്. മാത്രമല്ല, ഇനിമുതല്‍ മൈക്രോസോഫ്റ്റിന്റെ ഭാഗമായാണ് കമ്പനി അറിയപ്പെടുന്നതും. എങ്കിലും ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് നോകിയ എന്നും പ്രിയപ്പെട്ടതാണ്. കാരണം ഇന്ത്യക്കാരെ മൊബൈല്‍ ഉപയോഗിക്കാന്‍ പഠിപ്പിച്ചത് ഈ കമ്പനിയാണ്.

തകര്‍ച്ചയുടെ നെല്ലിപ്പടിയില്‍ നിന്ന് ഇപ്പോള്‍ കരകയറി വരുന്നതിന്റെ ലക്ഷണം നോകിയ കാണിച്ചുതുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം തന്നെ ഒരുപിടി ലൂമിയ ഫോണുകളിലൂടെ തങ്ങളുടെ കാലം കഴിഞ്ഞിട്ടില്ല എന്ന് അവര്‍ തെളിയിച്ചു. അതില്‍ ഏറ്റവും പ്രധാനം ലൂമിയ 520 ആയിരുന്നു.

സാധാരണക്കാരന് താങ്ങാനാവുന്ന വിലയില്‍ ലഭ്യമാവുന്ന വിന്‍ഡോസ് ഫോണായിരുന്നു അത്. മികച്ച പ്രതികരണം തന്നെ ഇതിന് വിപണിയില്‍ നിന്ന് ലഭിക്കുകയും ചെയ്തു. ഇതിന്റെ തുടര്‍ച്ചയായ ലൂമിയ 525-ം കഴിഞ്ഞ വര്‍ഷം അവസാനം പുറത്തിറക്കി.

ലൂമിയ 1020 ആണ് എടുത്തുപറയേണ്ട മറ്റൊരു ഹാന്‍ഡ്‌സെറ്റ്. 41 എം.പി. ക്യാമറയുമായി ഇറങ്ങിയ ഈ ഫോണും വിപണിയില്‍ ചലനം സൃഷ്ടിച്ചു. അതിനുപിന്നാലെ 20 എം.പി. ക്യാമറയുള്ള 1520 പുറത്തിറക്കി.

പിന്നെയുമുണ്ട് നിരവധി ഫോണുകള്‍. എന്തായാലും ഈവര്‍ഷം ഇന്ത്യയില്‍ ലോഞ്ച് ചെയ്ത 10 നോകിയ ലൂമിയ ഹാന്‍ഡ്‌സെറ്റുകള്‍ നിങ്ങള്‍ക്കായി അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

2013-ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത നോകിയ ലൂമിയ ഹാന്‍ഡ്‌സെറ്റുകള്‍

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot