സ്മാർട്ട് ഫോണുകളിലെ തകർപ്പൻ 10 ഗെയിമുകൾ

Posted By: anoop krishnan

ഓരോ വർഷം കഴിയുംതോറും വിപണിയിൽ പലതരത്തിലുള്ള സ്മാർട്ട് ഫോണുകളാണ് പുറത്തിറങ്ങുന്നത് .പല റമ്മുകളിൽ അതുപോലെതന്നെ തകർപ്പൻ ക്യാമറകളിൽ ഫോണുകൾ വിപികീഴടക്കുകയാണ് .

സ്മാർട്ട് ഫോണുകളിലെ തകർപ്പൻ 10 ഗെയിമുകൾ

സ്മാർട്ട് ഫോണുകൾ ഇല്ലാത്ത ലോകത്തെക്കുറിച്ചു ചിന്തിക്കുവാൻ കൂടി കഴിയില്ല എന്നൊരു അവസ്ഥവന്നിരിക്കുകയാണ് .ഒരു മനുഷ്യന്റെ ദിവസേനയുള്ള ഉപയോഗങ്ങളിൽ സ്മാർട്ട് ഫോണുകൾക്കും ഒരു മുഖ്യമായ പങ്കുണ്ട് .

എന്നാൽ മറ്റു ചില ആളുകൾ സ്മാർട്ട് ഫോണുകളെ സ്നേഹിക്കുന്നത് അതിലെ ഗെയിമുകൾ ഉള്ളതുകൊണ്ടാണ് .പ്ലേ സ്റ്റോറുകളിൽ ഇപ്പോൾ ഒരുപാടു ത്രില്ലിംഗ് ,കോമഡിപോലെയുള്ള ഗെയിമുകൾ ലഭ്യമാകുന്നുണ്ട് .എന്നാൽ പ്ലേ സ്റ്റോറുകളിലും ,ഗൂഗിളിലുമൊക്കെ നമ്മുടെ ജീവന് അപകടമായ ബ്ലൂ വെയിൽ പോലെയുള്ള ഗെയിമുകളും ലഭ്യമാകുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇവിടെ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ കളിക്കാവുന്ന കുറച്ചു ഗെയിമുകളെ പരിചയപ്പെടുത്തുന്നു .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ക്ലാഷ് ഓഫ് ക്ലാൻസ്

സ്മാർട്ട് ഫോണുകളിൽ വളരെ ത്രില്ലിങ്ങായി കളിക്കുവാൻ സാധിക്കുന്ന ഒരു മികച്ച ഗെയിം തന്നെയാണ് ക്ലാഷ് ഓഫ് ക്ലാൻസ് . സൂപ്പർസെൽ എന്ന ഫിന്നിഷ് കമ്പനിയാണ് ഈ ഗെയിം പുറത്തിറക്കിയത്.ഒരു മൾട്ടിപ്ലെയർ ഗെയിമാണിത്. ഹോം വില്ലേജ് എന്ന ഗ്രാമത്തിലാണ് കളി നടക്കുന്നത്.

ഈ ഗ്രാമത്തിന്റെ ചീഫാണ് കളിക്കുന്നയാൾ. ഗ്രാമത്തിൽ കെട്ടിടങ്ങൾ പണിഞ്ഞും സ്വന്തമായൊരു സേനയെ പരിശീലിപ്പിച്ച് മറ്റ് ഗ്രാമങ്ങളെ ആക്രമിക്കുകയുമാണ് ഇതിൽ ചെയ്യുന്നത്.

മൈൻക്രാഫ്റ്റ്

സ്വീഡിഷ് കമ്പനിയായ മൊജാംഗാണ് മൈന്‍ക്രാഫ്റ്റിന്റെ സ്രഷ്ടാക്കള്‍.ഒരുപാടു അവാർഡുകൾ നേടിയ ഗെയിമുകളിൽ ഒന്നാണിത് .2009 ൽ ആണ് ഈ ഗെയിം പുറത്തിറക്കിയത് .ഈ ഗെയിമുകൾ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല കൂടാതെ നിങ്ങളുടെ കമ്പ്യൂട്ടറുകളിലും കളിക്കുവാൻ സാധിക്കുന്നു .

സുഡോക്കു

നിങ്ങളിലെ കഴിവികളും അതുപോലെതന്നെ ബുദ്ധിയും പരീക്ഷിക്കുന്ന ഒരു മികച്ച ഗെയിം ആണ് സുഡോക്കു .നിയമാനുസൃതമായി അക്കങ്ങൾ എഴുതിച്ചേർക്കുക എന്നതാണ് ഈ കളിയുടെ ലക്ഷ്യം.

ഓരോ കള്ളിയേയും റീജിയൺ എന്നും തന്നിരിക്കുന്ന സംഖ്യകളെ ഗിവൺസ് എന്നും പറയുന്നു.നമ്മളുടെ ചിന്താശേഷിയെ വികസിപ്പിക്കാനുള്ള ഒരു ഗെയിംകൂടിയാണിത് .

ലുഡോ കിംഗ്

ഒരേ സമയം ഒരുപാടു ആളുകൾക്ക് കളിക്കാവുന്ന ഒരു മികച്ച ഗെയിം ആണിത് .ഈ ഗെയിമുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിലും അതുപോലെതന്നെ നിങ്ങളുടെ കമ്പ്യൂട്ടറുകളിലും കളിക്കുവാൻ സാധിക്കുന്നതാണ് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ് .

ആസ്ഫാൾട്ട് എക്സ്ട്രീം & ആസ്ഫാൾട്ട് 8

റേസിങ് ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് കളിക്കാവുന്ന ഒരു മികച്ച ഗെയിമുകൾ ആണ് ആസ്ഫാൾട്ട് എക്സ്ട്രീം & ആസ്ഫാൾട്ട് 8 .എന്നാൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന സ്മാർട്ട് ഫോണുകളിൽ മാത്രമേ ഈ ഗെയിമുകൾ മികച്ച രീതിയിൽ കളിക്കുവാൻ സാധിക്കുകയുള്ളു .

നിങ്ങളുടെ കമ്പ്യൂട്ടറുകളിലും ഈ ഗെയിമുകൾ കളിക്കുവാൻ സാധിക്കുന്നതാണ് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ ഈ മികച്ച റേസിങ് ഗെയിമുകൾ ലഭ്യമാകുന്നു .

55 ഇഞ്ച് ഷവോമി മീ ടിവി 4ന്റെ അടുത്ത ഫളാഷ് സെയില്‍ മാര്‍ച്ച് 13ന്

മൈനോസ് സ്റ്റാർ ഫൈറ്റർ VR

ആക്ഷൻ ഗെയിമുകളെ ഇഷ്ടപ്പെടുന്നവർക്ക് കളിക്കാവുന്ന ഒരു മികച്ച ഗെയിം ആണിത് .സ്മാർട്ട് ഫോണുകളിലും കൂടാതെ കമ്പ്യൂട്ടറുകളിലും ഒരേപോലെ കളിക്കാവുന്ന ഗെയിമുകളിൽ ഒന്നാണ് മൈനോസ് സ്റ്റാർ ഫൈറ്റർ VR.ഗൂഗിളിന്റെയും കൂടാതെ സാംസങ്ങിന്റെയും സ്റ്റോറുകളിൽ നിന്നും ഇത് ഡൌൺലോഡ് ചെയ്യാവുന്നതാണ് .

ഷാഡോ ഫൈറ്റ് 3

ബുദ്ധിപരമായ രീതിയിൽ കരുക്കൾ തീർത്തു കൂടാതെ പേരിൽ സൂചിപ്പിക്കുന്നതുപ്പോലെ ഫൈറ്റ് ചെയ്ത് വിജയംകൈവരിക്കേണ്ട ഒരു ത്രില്ലിങ് ഗെയിം ആണിത് .എന്നാൽ ഈ ഗെയിമുകളിലെ എതിരാളികളും വളരെ ശക്തരാണ് .ഓരോപടിയും സൂക്ഷിച്ചുമുന്നേറേണ്ടതാണ് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിൽ നിന്നും ഈ ഗെയിമുകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ് .

ഫിഫ 14

ഫുട്ബോൾ ആരാധകരെ മാത്രം കണ്ടുകൊണ്ടു ഫിഫ പുറത്തിറക്കിയ മികച്ച ഒരു ഗെയിമ്മാണിത് .സ്മാർട്ട് ഫോണുകളിൽ മാത്രമല്ല നിങ്ങളുടെ കമ്പ്യൂട്ടറുകളിലും ഈ ഗെയിമുകൾ കളിക്കുവാൻ സാധിക്കുന്നു .

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇത് വാങ്ങിക്കാവുന്നതാണ് .ഇതിന്റെ ഓൺലൈൻ ഷോപ്പുകളിലെ വില ഏകദേശം 850 രൂപയ്ക്ക് അടുത്താണ് .

കോംബാറ്റ് 5

ആക്ഷനും ,ത്രില്ലെർനും ,ഹൊറൊർനും ,പ്രാധാന്യം നല്കികൊണ്ട് റിലീസ് ചെയ്ത പുതിയൊരു ഗെയിമ്മാണ് കോംബാറ്റ്.വളരെ ത്രില്ലിങ് ആയ ഗെയിം ആണിത് .

വാർവിങ്‌സ്

വാർ ഗെയിമുകൾ ഇഷ്ടപ്പെടുന്നവർക്ക് കളിക്കാവുന്ന ഒരു മികച്ച ഗെയിം ആണിത് .വിമാനത്തിനു മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ മികച്ച റേറ്റിംഗ് ഉള്ള ഒരു ഗെയിം ആണിത് .ഗൂഗിളിന്റെ പ്ലേ സ്റ്റോറുകളിലും മറ്റു ഗെയിം സൈറ്റുകളിൽ നിന്നും വാർവിങ്‌സ് ഡൌൺലോഡ് ചെയ്യാവുന്നതാണ് .

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

English summary
Here, we’ve compiled some of the top rated smartphone games that are currently on the market. Some are free and others cost a few bucks, but all of them provide an entertaining experience on the go.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot