2013-ല്‍ ഇന്ത്യയില്‍ ലോഞ്ച് ചെയ്ത പ്രധാനപ്പെട്ട സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍
ഇന്ത്യന്‍ സ്മാര്‍ട്‌ഫോണ്‍ ഉപഭോക്താക്കള്‍ക്ക് ഏറെ പ്രിയപ്പെട്ട കമ്പനിയാണ് സാംസങ്ങ്. വിവിധ വിലയില്‍ ലഭ്യമാകുന്ന, എല്ലാ ശ്രേണിയിലും പെട്ട നിരവധി ഫോണുകള്‍ പുറത്തിറക്കുന്നു എന്നതാണ് സാംസങ്ങിനെ ഇന്ത്യന്‍ വിപണിയില്‍ പ്രിയപ്പെട്ടതാക്കുന്നത്. പരീക്ഷണങ്ങള്‍ നടത്താനുള്ള ധൈര്യം തന്നെയാണ് സാംസങ്ങിന്റെ ഈ മുന്നേറ്റത്തിനു പ്രധാന കാരണം.
ഇന്ത്യയില്‍ മാത്രമല്ല, ആഗോളതലത്തിലും ഇത് പ്രതിഫലിക്കുന്നുണ്ട്. 3 ജി.ബി. റാമുമായി പുറത്തിറക്കിയ സ്മാര്‍ട്‌ഫോണുകള്‍ വന്‍ ചലനമാണ് ആഗോള വിപണിയില്‍ സൃഷ്ടിച്ചത്. കൂടാതെ ലോകത്തെ ആദ്യത്തെ കര്‍വ്ഡ് ഡിസ്‌പ്ലെ സ്മാര്‍ട്‌ഫോണ്‍ പുറത്തിറക്കിയ കമ്പനി എന്ന പേരും സാംസങ്ങിനു സ്വന്തം.
താമസിയാതെ ഗാലക്‌സി സീരീസില്‍ എസ് 5 പുറത്തിറക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ഈ ഫോണിനെ സാംസങ്ങ് ആരാധകര്‍ കാത്തിരിക്കുന്നത്.
എന്തായാലും ഇന്ത്യയില്‍ ഈ വര്‍ഷം ലോഞ്ച് ചെയ്ത സാംസങ്ങ് സ്മാര്‍ട്‌ഫോണുകള്‍ ഗിസ്‌ബോട് നിങ്ങള്‍ക്കായി ഇവിടെ അവതരിപ്പിക്കുന്നു. കാണുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.
{photo-feature}


Click it and Unblock the Notifications








