Home
Mobile

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10, ഗ്യാലക്‌സി നോട്ട് 10 പ്ലസ് എന്നിവയുടെ പ്രീ ഓര്‍ഡര്‍ വെബ്‌സൈറ്റുകള്‍

കഴിഞ്ഞ ആഴ്ചയാണ് സാംസങ്ങ് ഗ്യാലക്‌സി നോട്ട് സീരീസ് സ്മാര്‍ട്ട് ഫോണുകള്‍ അവതരിപ്പിച്ചത്. ഈ ഡിവൈസ് ഇപ്പോള്‍ ചില വെബ്‌സൈറ്റുകളായ ഫ്‌ളിപ്കാര്‍ട്ട്, ആമസോണ്‍, റിലയന്‍സ് ഡിജിറ്റല്‍ എന്നിവയില്‍ പ്രീ ഓര്‍ഡര്‍ ചെയ്യാവുന്നതാണ്. ഈ രണ്ട് ഫോണുകളും വ്യത്യസ്ഥ ഇഎംഐ ഓപ്ഷനുകളില്‍ നിങ്ങള്‍ക്ക് വാങ്ങാവുന്നതുമാണ്.

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10, ഗ്യാലക്‌സി നോട്ട് 10 പ്ലസ് എന്നിവയുടെ പ

ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഈ ഫോണുകള്‍ക്ക്. ഒപ്പം HDR10+ ഉും ഡൈനാമിക് ടോണ്‍ മാപ്പിംഗും പിന്തുണയ്ക്കുന്നു. ഈ ഫോണുകള്‍ എത്തിയിരിക്കുന്നത് ഡ്യുവല്‍ അപ്പര്‍ച്ചര്‍ ലെന്‍സ്, വൈഡ്-ആങ്കിള്‍ ക്യാമറ, ലൈവ് ഫോക്കസ് എന്നിവയോടു കൂടിയാണ്.

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവയുടെ പ്രീ ഓര്‍ഡര്‍ ആമസോണില്‍

സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവയുടെ പ്രീ ഓര്‍ഡര്‍ ആമസോണില്‍

ഈ രണ്ട് പ്രീമിയം സ്മാര്‍ട്ട്‌ഫോണുകളും ആമസോണില്‍ നിന്നും വാങ്ങുകയാണെങ്കില്‍ നിങ്ങള്‍ക്ക് 5001 രൂപ വരെ ലാഭിക്കാം. കൂടാതെ 8,100 രൂപ വരെ എക്‌സ്‌ച്ചേഞ്ച് ഓഫര്‍, ICICI ക്രഡിറ്റ് കാര്‍ഡിലൂടെ 6000 രൂപ ക്യാഷ്ബാക്ക്, ക്രഡിറ്റ്/ഡബിറ്റ് ഇഎംഐ ട്രാന്‍സാക്ഷന്‍, HDFC ഡെബിറ്റ് കാര്‍ഡില്‍ 2000 രൂപയ്ക്ക് വാങ്ങിയാല്‍ 5% ക്യാഷ്ബാക്ക്, HSBC ക്യാഷ്ബാക്കിലൂടെ 5% ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ട് എന്നിങ്ങനെ ഒട്ടനേകം ഓഫറുകള്‍ ഈ ഫോണുകള്‍ക്കുണ്ട്.

പ്രീ ഓര്‍ഡര്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍

പ്രീ ഓര്‍ഡര്‍ ഫ്‌ളിപ്പ്കാര്‍ട്ടില്‍

ഫ്‌ളിപ്കാര്‍ട്ടില്‍ നോട്ട് 10 (8/256ജിബി, ഔറ ഗ്ലോ) 79,999 രൂപയ്ക്കും നോട്ട് 10 പ്ലസ് (12/256ജിബി) 79,999 രൂപയ്ക്കും ലഭിക്കുന്നതാണ്. കൂടാതെ ഈ പോര്‍ട്ടല്‍ 5001 രൂപ ഡിസ്‌ക്കൗണ്ട്, ഫ്‌ളിപ്കാര്‍ട്ട് ആക്‌സിസ് ബാങ്ക് ക്രഡിറ്റ് കാര്‍ഡില്‍ 6000 രൂപ ക്യാഷ്ബാക്ക് കൂടാതെ മറ്റു ആനുകൂല്യങ്ങളും ഉണ്ട്.

പ്രീ ഓര്‍ഡര്‍ റിലയന്‍സ് ഡിജിറ്റലില്‍

പ്രീ ഓര്‍ഡര്‍ റിലയന്‍സ് ഡിജിറ്റലില്‍

റിലയന്‍സ് ഡിജിറ്റലില്‍ ഈ രണ്ടു ഫോണുകള്‍ക്കും 5001 രൂപ വരെ ഓഫര്‍ നല്‍കുന്നുണ്ട്. നിങ്ങള്‍ക്ക് മിനിമം കാര്‍ട്ട് വാല്യൂ 10,000 രൂപ വരെ ഉണ്ടെങ്കില്‍ 15% ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. എച്ച്ഡിഎഫ്‌സി കാര്‍ഡ് ട്രാന്‍സാക്ഷനിലൂടെ ഫോണ്‍ ബുക്ക് ചെയ്യുകയാണെങ്കില്‍ 6000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്നു.

പ്രീ ഓര്‍ഡര്‍ ക്രോമയില്‍

പ്രീ ഓര്‍ഡര്‍ ക്രോമയില്‍

ക്രോമയില്‍ നിന്നും ഈ ഫോണുകള്‍ വാങ്ങുകയാണെങ്കില്‍ സാംസങ്ങ് ഗ്യാലക്‌സി നോട്ട് 10, നോട്ട് 10 പ്ലസ് എന്നിവയുടെ പ്രീ ഓര്‍ഡര്‍ 5% ക്യാഷ്ബാക്ക് ലഭിക്കുന്നതാണ്. കൂടാതെ 600 രൂപ മൊബിക്വിക്കിലൂടെ ക്യാഷ്ബാക്കും ഉണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

പ്രീ ഓര്‍ഡര്‍ പേറ്റിഎമ്മില്‍

പ്രീ ഓര്‍ഡര്‍ പേറ്റിഎമ്മില്‍

ICICI ക്രഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ 6000 രൂപ ക്യാഷ്ബാക്ക് ലഭിക്കുന്നു. ഫോണ്‍ വാങ്ങുന്ന സമയത്ത് നിങ്ങള്‍ക്ക് 9999 രൂപയുടെ ഗ്യാലക്‌സി വാച്ച് ആക്ടീവ് ലഭിക്കുന്നതാണ്. കൂടാതെ അനേകം ഗിഫ്റ്റുകള്‍ക്കും റീച്ചാര്‍ജ്ജ് ഓഫറുകള്‍ക്കുമായി പ്രോമോ കോഡും ലഭിക്കുന്നു.

പ്രീ ഓര്‍ഡര്‍ Tata CLiQ Luxuryയിലൂടെ

പ്രീ ഓര്‍ഡര്‍ Tata CLiQ Luxuryയിലൂടെ

Tata CLiQ Luxuryയില്‍ 6000 രൂപ ICICI ക്രഡിറ്റ് കാര്‍ഡിലൂടെ ക്യാഷ്ബാക്ക് ലഭിക്കുന്നതാണ് ഓപ്പം 6% ഓഫറും. ഈ ഓഫറുകള്‍ എല്ലാം തന്നെ ഓഗസ്റ്റ് 8 മുതല്‍ 22 വരെയാണ്.

പ്രീ ഓര്‍ഡര്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍

പ്രീ ഓര്‍ഡര്‍ സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍

ഈ രണ്ട് ഹൈ എന്‍ഡ് ഫോണുകളും സാംസങ്ങിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നിന്നും വാങ്ങാം. കൂടാതെ രണ്ടു ഫോണുകളുടേയും ബുക്കിഗ് ആരംഭിക്കുകയും ചെയ്തു. ഏകദേശം 27911.82 രൂപ വരെ ഇന്‍സ്റ്റന്റ് ഡിസ്‌ക്കൗണ്ടും ലഭിക്കും.

More from GizBot

Best Mobiles in India

English summary
Samsung's latest Galaxy Note-series smartphones were launched last week. The devices can now be obtained as pre-orders from a few websites such as Flipkart, Amazon, Reliance digital, and others. Both the phones are available at various EMI plans that can be seen on the aforementioned shopping platforms.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X