12,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഫോണുകള്‍

By GizBot Bureau
|

നമ്മുടെ പ്രീയപ്പെട്ടവരുമായുളള ബന്ധം പുലര്‍ത്താനായി സ്മാര്‍ട്ട്‌ഫോണുകള്‍ വലിയൊരു പങ്കു വഹിക്കുന്നുണ്ടെന്ന് നമുക്കേവര്‍ക്കും അറിയാം. വ്യത്യസ്ഥ വിലയിലെ വ്യത്യസ്ഥ ഫോണുകള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്.

 
12,000 രൂപ വരെ ഡിസ്‌ക്കൗണ്ട് ലഭിക്കുന്ന ഫോണുകള്‍

നിങ്ങള്‍ ഇപ്പോള്‍ പുതിയൊരു സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നുണ്ടോ? പലപ്പോഴും നമ്മുടെ ബജറ്റില്‍ ഒതുങ്ങാത്ത ഫോണുകള്‍ ആകും നമ്മെ ഏറെ ആകര്‍ഷിക്കുന്നത്. എന്നാല്‍ നിങ്ങള്‍ക്കൊരു ശുഭ വാര്‍ത്തയുമായാണ് ഇന്നത്തെ ഈ ലേഖനം. അതായത് ഏറ്റവും ഒടുവില്‍ ഡിസ്‌ക്കൗണ്ട് ലഭിച്ച ഫോണുകളുടെ ഒരു പട്ടിക ഞാനിന്നിവിടെ കൊടുക്കുകയാണ്. ഫ്‌ളാഗ്ഷിപ്പ് ഫോണുകളും ബജറ്റ് ഫോണുകളും ഈ ലിസ്റ്റില്‍ ഉള്‍പ്പെടുന്നു. അതായത് സാംസങ്ങ് ഗ്യാലക്‌സി നോട്ട് 8, സോണി എക്‌സപീരിയ, വിവോ വി9 എന്നിങ്ങനെ വ്യത്യസ്ഥതരം ഫോണുകള്‍ ഉണ്ട്.

ഡിസ്‌ക്കൗണ്ടില്‍ ലഭിക്കുന്ന ഫോണുകള്‍ ഏതൊക്കെ എന്നു നോക്കാം.

 1. Samsung Galaxy Note 8

1. Samsung Galaxy Note 8

വില : 55,900 രൂപ

ഡിസ്‌ക്കൗണ്ട് : 12,000 രൂപ

സാംസങ്ങ് കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ച ഫ്‌ളാഗ്ഷിപ്പ് ഫോണാണ് ഗ്യാലക്‌സി നോട്ട് 8. 67,900 രൂപയ്ക്കാണ് ഫോണ്‍ അവതരിപ്പിച്ചത്. ഇപ്പോള്‍ 12,000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 55,900 രൂപയ്ക്ക് ഫോണ്‍ നിങ്ങള്‍ക്കു ലഭിക്കുന്നു. ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പില്‍ എത്തിയ സാംസങ്ങിന്റെ ആദ്യത്തെ ഫോണാണ് ഗ്യാലക്‌സി നോട്ട് 8. ആന്‍ഡ്രോയിഡ് നൗഗട്ടില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് കമ്പനിയുടെ സ്വന്തം എക്‌സിനോസ് പ്രോസസറാണ്. 6ജിബി റാം, 64ജിബി സ്‌റ്റോറേജാണ് ഫോണിനുളളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാനും സാധിക്കും.

 Samsung Galaxy A6+

Samsung Galaxy A6+

വില : 23,900

ഡിസ്‌ക്കൗണ്ട് : 23,990 രൂപ


ഈയിടെയാണ് സാംസങ്ങ് തങ്ങളുടെ A സീരീസിലെ ഫോണുകള്‍ വിപുലീകരിച്ചത്. 25,990 രൂപയ്ക്കാണ് ഫോണ്‍ അവതരിപ്പിച്ചത്. അവതരിപ്പിച്ച് രണ്ടു മാസങ്ങള്‍ക്കു ശേഷം 2000 രൂപ ഡിസ്‌ക്കൗണ്ടു ലഭിച്ചു. ഇപ്പോള്‍ 23,990 രൂപയ്ക്ക് ഈ ഫോണ്‍ നിങ്ങള്‍ക്കു വാങ്ങാം. ആന്‍ഡ്രോയിഡ് ഓറിയോയില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 6 ഇഞ്ച് ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, ഡ്യുവല്‍ റിയര്‍ ക്യാമറ, 3500എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

 

 Samsung Galaxy A6
 

Samsung Galaxy A6

വില : 20,890 രൂപ

ഡിസ്‌ക്കൗണ്ട് : 2100 രൂപ

22,990 രൂപയ്ക്കാണ് ഗ്യാലക്‌സി എ6 എത്തിയത്. ഇന്ന് ഈ ഫോണിന് 2100 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 20,890 രൂപയ്ക്കു നിങ്ങള്‍ക്കു ലഭിക്കും. എക്‌സിനോസ് 7870 SoC ആണ് ഈ ഫോണിന്റെ കരുത്ത്. 5.6 ഇഞ്ച് എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയാണ് ഫോണിന്. 3000എംഎഎച്ച് ബാറ്ററി, 3ജിബി റാം, 64ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

 Vivo V9

Vivo V9

വില : 20,990 രൂപ

ഡിസ്‌ക്കൗണ്ട് : 2000 രൂപ

22,990 രൂപയ്ക്ക് അവതരിപ്പിച്ച ഈ ഫോണിന് ഇപ്പോള്‍ 2000 രൂപ ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുകയാണ്. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്കിപ്പോള്‍ 20,990 രൂപയ്ക്കു നേടാം. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 626 പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റം, 24എംപി സെല്‍ഫി ക്യാമറ, 16എംപി+5എംപി ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

 Samsung Galaxy J4

Samsung Galaxy J4

വില 9,490 രൂപ

ഡിസ്‌ക്കൗണ്ട് : 500 രൂപ

9490 രൂപയ്ക്ക് എത്തിയ ഈ ഫോണിന് ഇപ്പോള്‍ 500 രൂപ ഡിസ്‌ക്കൗണ്ട് ലഭിച്ചിരിക്കുകയാണ്. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 9490 രൂപയ്ക്കു ലഭിക്കുന്നു. 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, എക്‌സിനോസ് 7570 ക്വാഡ്‌കോര്‍ പ്രോസസര്‍, ആന്‍ഡ്രോയിഡ് 8.0 ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Vivo V9 Youth

Vivo V9 Youth

വില : 16,990 രൂപ

ഡിസ്‌ക്കൗണ്ട് : 2000 രൂപ

18,990 രൂപയ്ക്ക് വിപണിയില്‍ എത്തിയ ഈ ഫോണിന് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 16,990 രൂപയ്ക്കു നിങ്ങള്‍ക്കു വാങ്ങാം. 6.3 ഇഞ്ച് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3260എംഎഎച്ച് ബാറ്ററി, 16എംപി സെല്‍ഫി ക്യാമറ, 16എംപി+2എംപി ഡ്യുവല്‍ റിയര്‍ ക്യാമറ എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

 Samsung Galaxy J7 Duo

Samsung Galaxy J7 Duo

വില : 14,990 രൂപ

ഡിസ്‌ക്കൗണ്ട് : 2000 രൂപ

16,990 രൂപയ്ക്ക് എത്തിയ ഈ ഫോണിന് 2000 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 16,990 രൂപയ്ക്കു ലഭിക്കുന്നു. കമ്പനിയുടെ സ്വന്തം എക്‌സിനോസ് 7 സീരീസ് പ്രോസസറാണ് ഫോണില്‍. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ്, 3000എംഎഎച്ച് ബാറ്ററി എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

  BlackBerry KeyONE

BlackBerry KeyONE

വില 33,975 രൂപ

ഡിസ്‌ക്കൗണ്ട് : 6,024 രൂപ

39,999 രൂപയ്ക്ക് എത്തിയ ഈ ഫോണിന് 6,024 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 33,975 രൂപയ്ക്കു ലഭിക്കുന്നു. ഈ ഫോണ്‍ ആമസോണ്‍ എക്‌സക്ലൂസീവാണ്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 625 പ്രോസസര്‍, 4ജിബി റാം, 64ജിബി ഇന്റേര്‍ല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ പ്രത്യേക സവിശേഷതകളാണ്.

Samsung Galaxy J7 Ntx

Samsung Galaxy J7 Ntx

വില : 10,990 രൂപ

ഡിസ്‌ക്കൗണ്ട് : 2000 രൂപ

12,990 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോണിന് 2000 രൂപയാണ് ഡിസ്‌ക്കൗണ്ട് ലഭിക്കുന്നത്. ഡിസ്‌ക്കൗണ്ടിനു ശേഷം 10,990 രൂപയ്ക്ക് നിങ്ങള്‍ക്കീ ഫോണ്‍ നേടാം. ആന്‍ഡ്രോയിഡ് 7.1 നൗഗട്ട് ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ റണ്‍ ചെയ്യുന്ന ഈ ഫോണിന് 1.6GHz ക്വാഡ്‌കോര്‍ പ്രോസസര്‍ ആണ്. 5.5 ഇഞ്ച എച്ച്ഡി ഡിസ്‌പ്ലേ, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ മറ്റു സവിശേഷതകളാണ്.

 Sony Xperia XZs

Sony Xperia XZs

വില : 29,990 രൂപ

ഡിസ്‌ക്കൗണ്ട് : 10,000 രൂപ


39,990 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോണിന് 10,000 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. അങ്ങനെ ഈ ഫോണ്‍ നിങ്ങള്‍ക്ക് 29,990 രൂപയ്ക്കു നേടാം. 5.2 ഇഞ്ച് ഫുള്‍ എച്ച്ഡി ട്രൈലൂമിനസ് IPS എല്‍സിഡി ഡിസ്‌പ്ലേയാണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, 4ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Samsung Galaxy J2 (2018)

Samsung Galaxy J2 (2018)

വില : 7690 രൂപ

ഡിസ്‌ക്കൗണ്ട് : 500 രൂപ

2018ല്‍ സാംസങ്ങ് അവതരിപ്പിച്ച ബജറ്റ് സ്മാര്‍ട്ട്‌ഫോണ്‍ ആണ് ഗ്യാലക്‌സി ജെ2. 8,190 രൂപയ്ക്ക് വിപണിയിലെത്തിയ ഈ ഫോണിന് 500 രൂപ ഡിസ്‌ക്കൗണ്ട് കഴിഞ്ഞ് 7,690 രൂപയ്ക്കു നിങ്ങള്‍ക്കു നേടാം. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഈ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Sony Xperia R1

Sony Xperia R1

വില : 9,990 രൂപ

ഡിസ്‌ക്കൗണ്ട് : 1000 രൂപ

10,990 രൂപയ്ക്ക എത്തിയ ഈ ഫോണിന് ഇപ്പോള്‍ 1000 രൂപ ഡിസ്‌ക്കൗണ്ടിനു ശേഷം 9,990 രൂപയ്ക്കു നിങ്ങള്‍ക്കു ലഭിക്കുന്നു. 5.2 ഇഞ്ച് എച്ച്ഡി പ്ലസ് ഡിസ്‌പ്ലേ, ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

Samsung Galaxy J2

Samsung Galaxy J2

വില : 6190 രൂപ

ഡിസ്‌ക്കൗണ്ട് : 1200 രൂപ

7390 രൂപയ്ക്ക് എത്തിയ ഈ ഫോണിന് 1200 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്കിത് 6190 രൂപയ്ക്കു വാങ്ങാം. 4.7 ഇഞ്ച് ഡിസ്‌പ്ലേ, 1.3GHz ക്വാഡ്‌കോര്‍ എക്‌സിനോസ് പ്രോസസര്‍, 1ജിബി റാം, 8ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഗ്യാലക്‌സി J2ന്റെ പ്രധാന സവിശേഷതകളാണ്.

Sony Xperia L2

Sony Xperia L2

വില : 14,990 രൂപ

ഡിസ്‌ക്കൗണ്ട് : 5000 രൂപ

19,990 രൂപയ്ക്ക് എത്തിയ ഈ ഫോണിന് ഇപ്പോള്‍ 5000 രൂപയാണ് ഡിസ്‌ക്കൗണ്ട് നല്‍കിയിരിക്കുന്നത്. ഡിസ്‌ക്കൗണ്ടിനു ശേഷം ഫോണ്‍ നിങ്ങള്‍ക്ക് 14,990 രൂപയ്ക്കു ലഭിക്കുന്നു. 1.5GHz ക്വാഡ്‌കോര്‍ മീഡിയാടെക് പ്രോസസര്‍, 5.5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേ, 3ജിബി റാം, 32ജിബി ഇന്റേര്‍ണല്‍ സ്‌റ്റോറേജ് എന്നിവ ഫോണിന്റെ പ്രധാന സവിശേഷതകളാണ്.

വെള്ളം കയറിയ ബാറ്ററി അഴിക്കാൻ പറ്റാത്ത ഫോൺ എങ്ങനെ വൃത്തിയാക്കാം?വെള്ളം കയറിയ ബാറ്ററി അഴിക്കാൻ പറ്റാത്ത ഫോൺ എങ്ങനെ വൃത്തിയാക്കാം?

Best Mobiles in India

Read more about:
English summary
Top Smartphones Got Price Cuts Upto Rs 12,000 Discount

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X