Home
Mobile

ഈ മാസം കുറേ സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്, പക്ഷേ ഇവന്മാരെ ഒന്ന് പ്രത്യേകം നോക്കിവച്ചോ!

പുതിയ കൂട്ടുകെട്ടുകളിൽ പുതിയ ഫീച്ചറുകളുമായി നിരവധി സ്മാർട്ട്ഫോണുകളാണ് ഇപ്പോൾ ലോഞ്ച് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. ഈ മാസം പത്തോളം സ്മാർട്ട്ഫോണുകൾ ലോഞ്ചിനൊരുങ്ങുന്നതായി കഴിഞ്ഞയാഴ്ച തന്നെ വ്യക്തമായിരുന്നു. ഈ വരാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ ചില മോഡലുകൾ വൻ പ്രതീക്ഷയാണ് ആരാധകർക്ക് നൽകിയിരിക്കുന്നത്. ഉടൻ വരുന്ന ഫോണുകളിലെ കേമന്മാരെ ഇവിടെ പരിചയപ്പെടാം.

പിക്സൽ 8a: മേയിൽ ലോഞ്ച് ചെയ്യാൻ പോകുന്ന സ്മാർട്ട്ഫോണുകളിൽ ഏറ്റവും പ്രമുഖൻ ഗൂഗിളിന്റെ പിക്സൽ നിരയിലേക്ക് എത്താൻ പോകുന്ന പിക്സൽ 8എ സ്മാർട്ട്ഫോൺ ആണ്. പിക്സൽ 8 സീരീസിലെ ഫോണുകളുടെ അ‌തേ ക്യാമറ ഐലൻഡ് പിക്‌സൽ 8 എയ്‌ക്കും ഉണ്ടായിരിക്കും എന്ന് വ്യക്തമായിട്ടുണ്ട്.

കുറേ സ്മാർട്ട്ഫോണുകൾ വരുന്നു; ഇവന്മാരെ ഒന്ന് പ്രത്യേകം നോക്കിവച്ചോ!

പിക്സൽ 8എ വരുന്നു എന്ന് കേട്ടതുമുതൽ ആകാംക്ഷയോടെ കാത്തിരിക്കുന്ന നിരവധി പികസ്ൽ ആരാധകർ കേരളത്തിലുൾപ്പെടെയുണ്ട് എന്നതാണ് യാഥാർഥ്യം. ഇന്ത്യയിൽ 50000 രൂപയിൽ താഴെ വിലയിൽ ഈ ഫോൺ അ‌വതരിപ്പിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ടെൻസർ ജി3 ചിപ്സെറ്റാണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120 ഹെർട്സ് റിഫ്രഷ് റേറ്റ് ഉള്ള 6.1 ഇഞ്ച് സ്‌ക്രീനും ഇതിൽ പ്രതീക്ഷിക്കുന്നു.

IP67 റേറ്റിംഗ്, വയർലെസ് ചാർജിംഗ് തുടങ്ങിയ ഫീച്ചറുകളും ഏഴ് വർഷത്തേക്ക് സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളും ഈ ഫോണിന് ലഭിച്ചേക്കുമെന്ന് അ‌ടുത്തിടെ പുറത്തുവന്ന ലീക്ക് റിപ്പോർട്ടുകൾ പറയുന്നുണ്ട്. Pixel 8a -യുടെ ലോഞ്ച് തീയതി ഗൂഗിൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. മെയ് 14ന് നടക്കുന്ന ഗൂഗിളിൻ്റെ I/O 2024 ഇവൻ്റിൽ ഈ ഫോൺ അവതരിപ്പിക്കാൻ സാധ്യതയുണ്ട്.

കുറേ സ്മാർട്ട്ഫോണുകൾ വരുന്നു; ഇവന്മാരെ ഒന്ന് പ്രത്യേകം നോക്കിവച്ചോ!

ഐക്യൂ Z9x 5ജി: യുവാക്കളുടെ ഇഷ്ട ബ്രാൻഡായ ഐക്യൂ തങ്ങളുടെ ഈ പുതിയ ഫോൺ ഇന്ത്യയിൽ മേയ് 16ന് അ‌വതരിപ്പിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. ബജറ്റ് വിലയിലെത്തുന്ന ഐക്യൂ Z9x 5ജി മുടക്കുന്ന തുകയെക്കാൾ മികച്ച മൂല്യമുള്ള ഫോണായിരിക്കുമെന്ന് പറയപ്പെടുന്നു. ഐക്യൂവിന്റെ നിലവിലെ ഏറ്റവും മികച്ച സ്മാർട്ട്ഫോണായ ഐക്യൂ 12 നോട് സാമ്യമുള്ള ക്യാമറ യൂണിറ്റാണ് ഇതിലുള്ളത്.

സ്‌നാപ്ഡ്രാഗൺ 6 ജെൻ 1 പ്രൊസസർ ആണ് ഈ ഐക്യൂ സ്മാർട്ട്ഫോണിന്റെ കരുത്ത്. 12GB വരെ റാം 256GB ഇൻ്റേണൽ സ്റ്റോറേജ്, 120Hz LCD ഡിസ്‌പ്ലേ, 50MP മെയിൻ ക്യാമറ, 44W ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്‌ക്കുന്ന 6,000 mAh ബാറ്ററി എന്നിവയുൾപ്പെടെ മികച്ച ഫീച്ചറുകളുമായി എത്തുന്ന ഈ ഫോൺ പ്രത്യേകം നോക്കിവയ്ക്കാവുന്നതാണ്.

വൺപ്ലസ് നോർഡ് 4: മേയ് മാസത്തിൽ വൺപ്ലസ് ആരാധകർക്കും സന്തോഷിക്കാൻ വകയുണ്ട്. വൺപ്ലസിന്റെ കരുത്തൻ ഫോണുകൾ പുറത്തിറങ്ങാറുള്ള നോർഡ് സീരീസിലെ പുതിയ മോഡൽ ഈ മാസം എത്തുന്നുണ്ട്. പെർഫോമൻസിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത സ്നാപ്ഡ്രാഗൺ 7+ ജെൻ 3 ചിപ്സെറ്റാണ് ഇതിലുള്ളത്.

കുറേ സ്മാർട്ട്ഫോണുകൾ വരുന്നു; ഇവന്മാരെ ഒന്ന് പ്രത്യേകം നോക്കിവച്ചോ!

വൺപ്ലസ് നോർഡ് 3യുടെ പിൻഗാമിയായി എത്തുന്ന നോർഡ് 4 ഇന്ത്യയിൽ 30000 രൂപ പ്രാരംഭവിലയിൽ ലഭ്യമാകുമെന്ന് സൂചനുണ്ട്. ഈ വൺപ്ലസ് ഫോണി​ന്റെ ലോഞ്ച് തീയതി വരുംദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അലേർട്ട് സ്ലൈഡർ, ബെസൽ-ലെസ് 120 ഹെർട്സ് ഡിസ്പ്ലേ എന്നിവയടക്കം മികച്ച ഫീച്ചറുകൾ തന്നെ ഇതിൽ ഉണ്ടാകും.

സാംസങ് ഗാലക്സി എഫ്55 (Samsung Galaxy F55): എല്ലാവരും മികച്ച സ്മാർട്ട്ഫോണുകൾ പുറത്തിറക്കുമ്പോൾ വിപണിയിലെ പ്രധാനിയായ സാംസങ്ങിന് മാറിനിൽക്കാനാകില്ല. ​ഒരിടവേളയ്ക്ക് ശേഷം വീഗൻ ലെതറുമായി അ‌വതരിക്കുന്ന സാംസങ് ഫോൺ എന്നതാണ് ഗാലക്സി എഫ്55 ന്റെ വരവിനെ ശ്രദ്ധേയമാക്കുന്ന പ്രധാന ഘടകങ്ങളിലൊന്ന്. സ്‌നാപ്ഡ്രാഗൺ 7 ജെൻ 1 ചിപ്സെറ്റ് ആണ് ഈ സാംസങ് ഫോണിന്റെ കരുത്ത്.

കുറേ സ്മാർട്ട്ഫോണുകൾ വരുന്നു; ഇവന്മാരെ ഒന്ന് പ്രത്യേകം നോക്കിവച്ചോ!

വലിയ 6.7 ഇഞ്ച് 120Hz AMOLED സ്‌ക്രീനാണ് സാംസങ് ഗാലക്സി എഫ്55ൽ ഉള്ളത്. ആൻഡ്രോയിഡ് 14 അ‌ടിസ്ഥാനമാക്കിയെത്തുന്ന ഈ ഫോണിന് കുറഞ്ഞത് നാല് പ്രധാന ഒഎസ് അപ്‌ഗ്രേഡുകളെങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 25000 രൂപയിൽ താഴെ വിലയിൽ ഗാലക്സി എഫ്55 ന്റെ 8ജിബി റാം+ 128ജിബി ഇന്റേണൽ സ്റ്റോറേജ് മോഡൽ ലോഞ്ച് ചെയ്യുമെന്നാണ് സൂചന.

ഗൂഗിൾ പിക്സൽ 8a, ഐക്യൂ Z9x 5ജി, വൺപ്ലസ് നോർഡ് 4, സാംസങ് ഗാലക്സി എഫ്55 എന്നിവയെ കൂടാതെ ആറോളം ഫോണുകൾ വേറെയും ഈ മാസം ലോഞ്ച് ചെയ്യുന്നുണ്ട്. റിയൽമി GT 5 പ്രോ, 5. മോട്ടറോള എഡ്ജ് 50 നിയോ, പോക്കോ F6, വിവോ V30e, ഗാലക്സി-M35, മോട്ടോ-E14 എന്നിവയാണ് അ‌വ.

More from GizBot

Best Mobiles in India

English summary
Many smartphones are getting ready to launch in May 2024. It also includes some models that deserve special attention. Google Pixel 8a, IQOO Z9x 5G, OnePlus Nord 4 and Samsung Galaxy F55 are some of them. The IQOO Z9x 5G will be launched on May 16. The Pixel 8A is likely to be launched at Google's I/O 2024 event on May 14.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X