Home
Mobile

മമ്മൂട്ടിയെപ്പോലെ 'ഗ്ലാമർ' നിലനിർത്താൻ ഐഫോൺ 14 സീരീസിൽ ആപ്പിളിന്റെ പൊടി​ക്കൈ! മാറ്റം 15 സീരീസിനൊപ്പം

ലോകമാകെയുള്ള സ്മാർട്ട്ഫോൺ പ്രേമികളിൽ ഭൂരിഭാഗത്തിന്റെയും ഇഷ്ടഫോണാണ് ഐഫോൺ. ഉയർന്ന നിലവാരവും ഗുണമേന്മയും പ്രൗഡി വിട്ടുകളയാത്ത നിർമാണവുമൊക്കെ ആപ്പിളിന്റെ സ്മാർട്ട്ഫോണുകളെ ലോകത്തിന് പ്രിയപ്പെട്ടതാക്കി മാറ്റുന്നു. സെപ്റ്റംബർ എത്തുമ്പോൾ അ‌വതരിപ്പിക്കപ്പെടുന്ന പുതിയ ഐഫോൺ സീരീസിൽ എന്ത് അ‌ദ്ഭുതമാണ് ആപ്പിൾ ഒരുക്കുക എന്ന് ആരാധകർ കാത്തിരിക്കുന്നു.

എന്നാൽ ഇത്തവണ പുതിയ ഐഫോൺ 15 സീരീസിനൊപ്പം ആപ്പിൾ മറ്റൊരു സർ​പ്രൈസ് കൂടി ഒളിപ്പിച്ചുവച്ചിട്ടുണ്ട് എന്നാണ് ആപ്പിൾ നീക്കങ്ങൾ സസൂക്ഷ്മം വീക്ഷിച്ചുകൊണ്ടിരിക്കുന്ന ചില ടെക് നീരീക്ഷകർ പ്രവചിച്ചിരിക്കുന്നത്. ഐഫോണുകളിൽ യുഎസ്ബി ടൈപ്പ്-സി ചാർജിങ് പോർട്ടുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട വാർത്തകൾ പലതരത്തിൽ പ്രചരിക്കുന്നുണ്ട്.

മമ്മൂട്ടിയെപ്പോലെ 'ഗ്ലാമർ' നിലനിർത്താൻ ഐഫോൺ 14 സീരീസിൽ പൊടി​ക്കൈ!

ഈ വാർത്തകളോട് ചേർത്താണ് ഇപ്പോൾ ആപ്പിൾ 14 സീരീസിലെ രണ്ട് മോഡലുകളുടെ പേരും പറഞ്ഞുകേൾക്കുന്നത്. അ‌ടുത്തമാസം നടക്കുമെന്ന് പ്രതീക്ഷിക്കുന്ന ആപ്പിൾ ഇവന്റിന്റെ ശ്രദ്ധാകേന്ദ്രം ഐഫോൺ 15 സീരീസ് ആണ്. യൂറോപ്യൻ യൂണിയന്റെ നിയമം പാലിച്ചുകൊണ്ട് ഐഫോൺ 15 സീരീസിൽ ആപ്പിൾ യുഎസ്ബി ടൈപ്പ്-സി ചാർജിങ് കൊണ്ടുവരുമെന്ന് അ‌ഭ്യൂഹങ്ങൾ പരന്നിരുന്നു.

അ‌തേസമയം, ഈ ഐഫോൺ 15 സീരീസിനൊപ്പം ഐഫോൺ 14 സീരീസിലെ രണ്ട് മോഡലുകളും യുഎസ്ബി ​ടൈപ്പ് സി ചാർജിങ് പോർട്ടുമായി നവീകരിച്ച് ആപ്പിൾ പുറത്തിറക്കും എന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ഐഫോൺ ഉപയോക്താക്കൾക്ക് ഏറെ പരിചിതമായ ​ലൈറ്റ്നിങ് പോർട്ടിനോട് ആപ്പിൾ വിടപറയുകയാണ് എന്നകാര്യം ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

ഐഫോൺ 15 ൽ ആപ്പിൾ ​ടൈപ്പ് സി പോർട്ട് അ‌വതരിപ്പിക്കുമെന്നതിൽ അ‌തിശയിക്കാനില്ല. കാരണം യൂറോപ്യൻ നിയമം നിയമം നടപ്പാക്കാൻ സമയമുണ്ടെങ്കിലും, എപ്പോഴായാലും അ‌ത് പാലിച്ചേ മതിയാകൂ. അ‌തിനാൽ ഇത്തവണതന്നെ ആ മാറ്റം ആപ്പിൾ കൊണ്ടുവരുമെന്ന പ്രതീക്ഷകൾ ന്യായമാണ്. എന്നാൽ ഐഫോൺ 14ൽ ഈ മാറ്റം നടപ്പാക്കേണ്ട ബാധ്യത ആപ്പിളിനില്ല.

എങ്കിലും ഭാവി വിൽപ്പന മുന്നിൽക്കണ്ട് ആപ്പിൾ ഈ മാറ്റം 14 സീരീസിലും നടപ്പാക്കും എന്നാണ് വിദഗ്ധർ പറയുന്നത്. ഐഫോൺ 14 യുഎസ്ബി ​ടൈപ്പ് സി പോർട്ട് ഉൾപ്പെടുത്തി ആപ്പിൾ നവീകരിച്ച് പുറത്തിറക്കുമെന്ന വാർത്തയ്ക്ക് പിന്നിൽ മറ്റൊരു കാരണം കൂടിയുണ്ട്. ടിവിഒഎസ് 17 ബീറ്റ കോഡിനുള്ളിൽ ഐഫോൺ 15 മോഡൽ മാത്രമല്ല, 6 മോഡലുകളെക്കുറിച്ചുള്ള പരാമർശങ്ങളുമുണ്ട്.

@aaronp613 എന്ന ഉപയോക്താവാണ് ഒരു ട്വീറ്റിലൂടെ ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. ഇതോടെയാണ് ഐഫോൺ 14 പുത്തൻ മാറ്റങ്ങളുമായി ഐഫോൺ 15നൊപ്പം എത്തും എന്ന വിശ്വാസം ശക്തമായത്. ഈ ആറ് മോഡലുകളിൽ 4 എണ്ണം വരാൻപോകുന്ന ഐഫോൺ 15 സീരീസിലുള്ള ഫോണുകളാകും. മറ്റ് രണ്ടെണ്ണം എതാണ് എന്ന ചോദ്യമാണ് ഐഫോൺ 14 സീരീസിലെ മോഡലുകളിലെത്തി നിൽക്കുന്നത്.

മമ്മൂട്ടിയെപ്പോലെ 'ഗ്ലാമർ' നിലനിർത്താൻ ഐഫോൺ 14 സീരീസിൽ പൊടി​ക്കൈ!

ഐഫോൺ 14 സീരീസിൽ 4 ഫോണുകളാണ് ഉള്ളത്. ഇതിൽ ​ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് മോഡലുകൾ ഐഫോൺ 15 ന്റെ വരവോടെ നിർത്തലാക്കും. അ‌താണ് ആപ്പിൾ പിന്തുടർന്നുവരുന്ന പൊതു രീതി. സ്വന്തം ​ലൈനപ്പിനുള്ളിലെ ഫോണുകൾ തമ്മിലുള്ള മത്സരം ഒഴിവാക്കാനാണ് ആപ്പിൾ ഇങ്ങനെ ചെയ്തുവരുന്നത്.

ആ നിലയ്ക്ക് ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്സ് മോഡലുകൾ ഒഴിവാക്കപ്പെടുന്നതോടുകൂടി 14 സീരീസിൽ ശേഷിക്കുന്നത് ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയാണ്. അ‌തിനാൽ ഈ രണ്ട് മോഡലുകളാകും യുഎസ്ബി ​ടൈപ്പ് സി പോർട്ടുമായി ഐഫോൺ 15 ലോഞ്ചിനൊപ്പം ആപ്പിൾ പുറത്തിറക്കുകയെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.

ഏകീകൃത ചാർജിങ് പോർട്ട് എന്ന ആശയം മുൻ നിർത്തി നിയമം നടപ്പാക്കിയ യൂറോപ്യൻ യൂണിയൻ ഈ നിയമം പാലിക്കാനായി 2024 വരെ ആണ് സമയം അ‌നുവദിച്ചിരിക്കുന്നത്. അ‌തായത് തീരുമാനം നടപ്പാക്കാൻ ആപ്പിളിന് മുന്നിൽ ഇനിയും സമയം ബാക്കിയുണ്ട്. എന്തായാലും അ‌ടുത്തമാസം നടക്കാൻ പോകുന്ന ആപ്പിൾ ഇവന്റ് സംബന്ധിച്ച ആവേശവും ആകാംക്ഷയും കൂടുതൽ ശക്തമായിരിക്കുകയാണ്.

Best Mobiles in India

English summary
Apple is expected to launch the iPhone 15 series in September. It is reported that Apple will include a USB Type-C port in the new series. Along with this, iPhone 14 and iPhone 14 Plus models may also be released with C port. A Twitter user has released some revelations about this.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X